State News

വനിതാ സംവരണ ബിൽ: ഒ.ബി.സി, മുസ്‌ലിം ഉപസംവരണം കൂടി നടപ്പിലാക്കണം- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ലോക്സഭ പാസാക്കിയ നിർദ്ദിഷ്ട വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എന്നാൽ അതിൽ ഒ.ബി.സി വിഭാഗങ്ങൾ, മുസ്‌ലിംകൾ എന്നിവർക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ പ്രൊഫ സലിം എഞ്ചിനിയർ പ്രസ്താവനയിൽ പറഞ്ഞു.“അധികാരം പങ്കിടുന്നതിൽ എല്ലാ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും പ്രാതിനിധ്യം എന്നത് പ്രാധാന്യമേറെയുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പരിതാപകരമാണ്. വനിതകളുടെ എണ്ണം ആനുപാതികമായി ഉയർത്തേണ്ടത് അനിവാര്യതയാണ്. വനിതാ സംവരണ ബിൽ ഈ ദിശയിലുള്ള […]

Read More
State News

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം  

Read More
Articles State News

സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്സണൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളേയും ചേർത്തു നിർത്തുന്ന സമീപനമാണ് […]

Read More
State News

ഏക സിവിൽകോഡ്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന ശീർഷകത്തിലാണ് സെമിനാർ. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ.മാ സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. രാജ്യ താൽപര്യത്തിനെതിരായി […]

Read More
State News

ഉമ്മൻ ചാണ്ടി : ജനസമ്പർക്കത്തെ ചര്യയാക്കിയ ഭരണാധികാരി

തിരുവനന്തപുരം : രാഷ്ട്രീയ നേതാവ് , ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ നിർണയിക്കുന്നതിൽ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി. വിശ്രമരഹിതമായി പൊതു സേവനത്തിനായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതിന്റെ സമകാലിക മാതൃകകളിലൊരാളാണ് അദ്ദേഹം.എല്ലാവിഭാഗക്കാരോടും മാതൃകാപരമായ ബന്ധം നിലനിർത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More
State News

മഹല്ല് നിവാസികള്‍ക്കിടയിലെ വിവേചനം ഇസ്‌ലാമിക വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ചങ്ങനാശേരി പുതൂര്‍ മുസ്‌ലിം ജമാഅത്തിലെ ബാര്‍ബര്‍ ജോലി ചെയ്യുന്നവര്‍ക്കും ലബ്ബമാര്‍ക്കും പൊതുയോഗത്തില്‍ പ്രവേശനം നിഷേധിച്ച നടപടി ഇസ്‌ലാമിക വിരുദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍ പ്രസ്താവിച്ചു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യ സന്ദേശത്തെ വികൃതമാക്കുകയാണ് മഹല്ല് ജമാഅത്ത് ചെയ്തത്. പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഇത്തരം അനാചാരങ്ങളെ അംഗീകരിക്കാനാവില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ മഹല്ലിന്റെ ഭരണഘടനയും നടപ്പുരീതികളും മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More
State News

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ടി കെ ഫാറൂഖിനെ തെരഞ്ഞെടുത്തു. വി ടി അബ്ദുല്ലക്കോയ തങ്ങള്‍, എം കെ മുഹമ്മദലി എന്നിവരാണ് പുതിയ സംസ്ഥാന അസിസ്റ്റന്റ് അമീറുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ശിഹാബ് പൂക്കോട്ടുര്‍, അബ്ദുല്‍ ഹകീം നദ്‌വി, പി വി റഹ്മാബി, ടി ശാക്കിര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനാ ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന മജ്‌ലിസ് ശൂറ(കൂടിയാലോചനാ സമിതി)യാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാല് വര്‍ഷമാണ് പ്രവര്‍ത്തന കാലയളവ്. എം ഐ […]

Read More
State News Uncategorized

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ശൂറാംഗങ്ങൾ (2023-2027)

2023-2027 മീഖാത്തിലേക്ക് തെരഞ്ഞെടുത്ത ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള മജ്ലിസ് ശൂറാംഗങ്ങൾ 1. എം.ഐ. അബദുൽ അസീസ് 2. ടി. മുഹമ്മദ് വേളം 3. വി.ടി. അബ്ദുല്ലക്കോയ തങ്ങൾ 4. ശിഹാബ് പൂക്കോട്ടൂർ 5. Dr. അബ്ദുസ്സലാം അഹ്മദ് 6. കെ.എ. ശഫീഖ് 7. കെ. മുഹമ്മദ് നജീബ് 8. കൂട്ടിൽ മുഹമ്മദലി 9. പി.ഐ. നൗഷാദ് 10. ഡോ. നഹാസ് മാള 11. അബ്ദുൽ ഹകീം നദ്‌വി 12. ടി.കെ. ഫാറൂഖ് 13. പി.വി. റഹ്മാബി […]

Read More
State News

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി: സര്‍ക്കാറിന്റെത് തികഞ്ഞ വിവേചനം- ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വലിയ നിരുത്തരവാദിത്തമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് ഹയര്‍ സെക്കണ്ടറി പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്ന വസ്തുത. ഇത് സര്‍ക്കാറിനും ബോധ്യപ്പെട്ടതാണ്. എന്നാല്‍ അതാത് വര്‍ഷങ്ങളില്‍ പരിമിതമായ അധിക സീറ്റുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലെ […]

Read More
State News

ജമാഅത്തെ ഇസ്‌ലാലി ഹിന്ദ്‌ കേരള അമീറായി പി മുജീബുറഹ്മാൻ സാഹിബ് ചുമതലയേറ്റു

ജമാഅത്തെ ഇസ്‌ലാലി ഹിന്ദ്‌ കേരള അമീറായി പി മുജീബുറഹ്മാൻ സാഹിബ് ചുമതലയേറ്റു.

Read More