AlappuzhaDistrict News

പ്രളയാനന്തര പുനരധിവാസം: 21 വീടുകൾ കൈമാറി

 

പ്രളയാനന്തര പുനരധിവാസത്തിൻറെ ഭാഗമായി ജമാഅത്തെ ഇസ് ലാമിയുടെ ജന സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയിൽ നിർമാണം പൂർത്തിയായ 21 വീടുകൾ കൈമാറി. കൊടിക്കുന്നിൽ സുരേഷ് MP ഉത്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി ദേശീയ ജനറൽ സെക്രട്ടറി ടി ആരിഫലി താക്കോൽകൈമാറി.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. വിഷൻ 2026 ചെയർമാൻ മമ്മുണ്ണി മൗലവി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, അമ്പലപ്പുഴ ബ്ലോക്ക് ഹഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ സഫിയ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഹുസൈബ്, എസ്.ഐ.ഓ ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ. ജി.ഐ.ഓ ജില്ലാ പ്രസിഡന്റ് സിത്താര ജബ്ബാർ.

 

Comment here