District News

പ്രളയ ബാധിതരുടെ പുനരധിവാസം: ഒരേക്കർ ഭൂമി പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി

തൊടുപുഴ.പ്രളയ ബാധിതരുടെ പുനരധിവാസത്തിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കി അബ്ദുല്‍ വാഹിദ് മൗലവി മാതൃകയായി. തിരുവനന്തപുരം സ്വദേശിയാണ് അബ്ദുല്‍ വാഹിദ് മൗലവി.ഇടുക്കി കഞ്ഞിക്കുഴിയിലെ തന്റെ സ്വത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷനെ ഏല്‍പിച്ചത്. പ്രളയ ബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാനത്ത് 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു .കഞ്ഞിക്കുഴിയില്‍ നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖ അബ്ദുല്‍ വാഹിദ് മൗലവി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബുറഹ്മാന് കൈമാറി. ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ലാ പ്രസിഡണ്ട് ഷാജഹാന്‍ നദ് വി സംസ്ഥാന സെക്രട്ടറി ടി ശാക്കിര്‍, മേഖല പി ആര്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ് , സെക്രട്ടറി അബ്ദുല്‍ ഹലീംസോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഹസ്സന്‍ ജില്ലാ പി ആര്‍ സെക്രട്ടറി കാസിം മൗലവി, റിഹാബിലിറ്റേഷന്‍ പ്രോജക്ട് കണ്‍വീനര്‍ അയ്യൂബ് തിരൂര്‍ എന്നിവര്‍ പങ്കെടുത്തു

Comment here