District News

ജില്ലയിലെ സേവനപ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹം കലക്ടര്‍

കോഴിക്കോട്; ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ ദുരിതാശ്വാസ സെല്ലിന്റെ കീഴില്‍ ജില്ലയിലെ ദുരിത ബാധിതര്‍ക്കായി കേരള ഫുഡ്‌സ് ഖത്തറിന്റെ സഹായത്തോടെ നല്‍കുന്ന ഭക്ഷണക്കിറ്റിന്റെ വിതരണോദ്ഘാടനം വെള്ളിമാട്കുന്ന് ജെ.ഡി.റ്റി കാമ്പസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ സംഘടനകളും പൊതുജനങ്ങളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചത് മാതൃകാപരമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ച് വീട്ടില്‍ പോയവര്‍ക്ക് മാനസികമായും മറ്റു തരത്തിലും പിന്തുണ നല്‍കുന്നത് തുടരണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജമാഅത്തെ ഇസ് ലാമി കേരള അസി. അമീര്‍ പി.മുജീബ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. കേരള ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല കണ്ണാടിക്കല്‍, ജെ.ഡി.റ്റി പ്രസിഡണ്ട് സി.പി. കുഞ്ഞിമുഹമ്മദ്, ഡോ.പി.സി അന്‍വര്‍, സഫിയ അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ആര്‍.സി.സാബിറ, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ.സി.അന്‍വര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് നുജൈം, ജി.ഐ.ഒ പ്രസിഡണ്ട് എം.ശരീഫ, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് വി.പി.ബഷീര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതി മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന അയ്യായിരം പേര്‍ക്കാണ് രണ്ടാഴ്ചത്തേക്കുള്ള അവശ്യസാധനങ്ങളടങ്ങിയ ഭക്ഷണക്കിറ്റ് നല്‍കുന്നത്.

Comment here