District News

ദുരിതബാധിത പ്രദേശങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതാക്കളുടെ സന്ദര്‍ശനം

മലപ്പുറം: പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വിവിധ പ്രദേശങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതാക്കള്‍ സന്ദര്‍ശിച്ചു. നിലമ്പൂര്‍ മേഖലയിലെ നമ്പൂരിപ്പൊട്ടി, പുഴക്കല്‍, മൂലേപ്പാടം തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും ദുരിതബാധിതരെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമാരായ നുസ്‌റത്തലി, ടി. ആരിഫലി, സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സംസ്ഥാന ശൂറാ അംഗം മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Comment here