Feeder Organisation

ഇത്തിഹാദുല്‍ ഉലമാ കേരള സംസ്ഥാന പ്രസിഡണ്ട് എം.വി മുഹമ്മദ് സലീം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് കൊടുവള്ളി

കോഴിക്കോട്: ഇത്തിഹാദുല്‍ ഇലമാ കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി എംവി മുഹമ്മദ് സലീം മൗലവിയേയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ലത്വീഫ് കൊടുവള്ളി യെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി വി.കെ അലി കെ.എ യൂസുഫ് ഉമരിയെയും കെ. ഇല്ല്യാസ് മൗലവിയെയും ഡോ. എ. എ ഹലീം ,കെ.എം അശ്‌റഫ് എന്നിവരെ സെക്രട്ടറിമാരായും ഇത്തിഹാദുല്‍ ഉലമയുടെ മുഖ്യ ഉപദേഷ്ടാവായി ടി.കെ അബ്ദുല്ലയെയും തെരഞ്ഞെടുത്തു.

വ്യത്യസ്ത വീക്ഷണഗതിക്കാരായ പണ്ഡിതന്‍മാരെ ഒരുവേദിയില്‍ ഒരുമിച്ചു നിര്‍ത്തുന്ന സംവിധാനമാണ് ഇത്തിഹാദുല്‍ ഉലമ കേരള ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

ഡോ. അബ്ദുസ്സലാം അഹ്മദ്, ഇ.എന്‍ ഇബ്രാഹിം മൗലവി, കെ അബ്ദുല്ല ഹസന്‍, കെ.കെ. സുഹറ, ടി.കെ ഉബൈദ്, പി.കെ ജമാല്‍, വി.എ കബീര്‍, മുഹമ്മദ് കാടേരി, നഹാസ് മാള, ടി. മുഹമ്മദ് വേളം, ഡോ:അബ്ദുല്‍ വാസിഅ് പി.വി റഹ്മാബി എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു.

Comment here