District NewsPalakkad

പ്രളയ ദുരിതാശ്വാസം: പീപ്പിൾസ് ഫൗണ്ടേഷൻ ഭവനനിർമാണ ഫണ്ട് കൈമാറി

കൂറ്റനാട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ തൃത്താല ഏരിയയിലെ പുനരധിവാസ ഫണ്ട് വിതരണം ചെയ്തു തുടങ്ങി. പ്രളയത്തിൽ വീട്‌ തകർന്ന കപ്പൂർ സ്വദേശി മുസ്തഫയുടെ വീട്‌ നിർമ്മാണത്തിനുള്ള ചെക്ക് പടിഞ്ഞാറങ്ങാടി അൽഫലാഹ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമ്മാൻ വി.മൂസ മൗലവി ഭവന നിർമ്മാണ കൺവീനർ ഹസ്സനാർക്ക് കൈമാറി. പീപ്പിൾസ്‌ ഫൗണ്ടേഷൻ തൃത്താല ഏരിയ കൺവീനർ ശാക്കിർ മൂസ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട്‌ ടി.കെ അബ്ദുൾഖാദർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്‌ ഫൈസൽ ചാലിശ്ശേരി, കൊള്ളനൂർ പ്രാദേശിക ഹൽഖ അമീർ കെ.ജമാലുദ്ദീൻ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ കുട്ടി കൊപ്പത്ത്‌, കപ്പൂർ മഹല്ല് ഖത്തീബ്‌ അബ്ദുൽഖാദർ ഖുദ്‌സി, മഹല്ല് സെക്രട്ടറി റഷീദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Comment here