വിശ്വാസവും ജീവിതവും സമന്വയിപ്പിച്ച ദർശനമാണ് ഇസ്ലാമെന്നും തിന്മകൾക്കെതിരെ നന്മ പ്രസരിപ്പിക്കുകയും ജീവിതം കൊണ്ട് മാതൃകയാകണമെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. പാലക്കാട് ഫ്രൈഡേ ക്ലബ്ബ് ‘വിശ്വാസിയുടെ ഉത്തരവാദിത്തം ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രതിമാസ പഠന ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവർക്ക് സ്വാന്ത്വനമേകലും അനീതിക്കെതിരെ ശബ്ദിക്കലും, നാട്ടിൽ സമാധാനം സ്ഥാപിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. മുഴുജീവിതവും ആദർശത്തിനനുസൃതമാവണം. ജീവിത വിശുദ്ധിയുള്ളവർക്കേ വിജയം വരിക്കാൻ കഴിയുകയുള്ളു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രൈഡേ ക്ലബ്ബ് പ്രസിഡണ്ട് എച്ച്.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.മുഹമ്മദ് കാസിം സ്വാഗതവും ട്രഷറർ എ.ഫിറോസ് നന്ദിയും പറഞ്ഞു.
വിശ്വാസി സമൂഹം ജീവിതം കൊണ്ട് മാതൃകയാവണം : ശിഹാബ് പൂക്കോട്ടൂർ
