Jamaat-e-Islami Hind Kerala Blog Ameer Updates മുസ്‌ലിം പ്രീണനാരോപണം; സർക്കാർ ധവളപത്രം പുറത്തിറക്കണം ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്​ലാമി
Ameer Updates State News

മുസ്‌ലിം പ്രീണനാരോപണം; സർക്കാർ ധവളപത്രം പുറത്തിറക്കണം ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്​ലാമി

സംസ്ഥാന സർക്കാർ​ മുസ്​ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും ചോദിക്കുന്നതെല്ലാം നൽകുകയാണെന്നുമുള്ള നവോത്ഥാന സമിതി ചെയർമൻ കൂടിയായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്​തുതവിരുദ്ധവും സത്യസന്ധതക്ക്​ നിരക്കാത്തതുമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്​മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച്​ സർക്കാർ വസ്തുതകൾ പുറത്ത്‍വിട​ണമെന്നും ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാന സ്വഭാവത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും സമീപകാലത്ത്​ മറ്റുപല കോണുകളിൽനിന്നും രൂപപ്പെട്ടിട്ടുണ്ട്​. ഇത്​ പിന്നാക്ക സമുദായത്തിന്​ അർഹതപ്പെട്ടത്​ കൂടി ചോദിക്കാൻ കഴിയാത്ത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ആരോപണ-പ്രത്യാരോപണങ്ങളുണ്ടാകുന്നത് ബഹുസ്വര സമൂഹത്തിന് ഭൂഷണമല്ല. നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെ ഏഴായിരത്തോളം​ തൊഴിലവസരങ്ങളാണ്​ മുസ്‌ലിം സമുദായത്തിന്​ നഷ്ടമായത്. തുടർന്നുണ്ടായ പാക്കേജിൽ മുന്നാക്ക സമുദായത്തിനാണ്​ നേട്ടമുണ്ടായത്​. സച്ചാർ കമ്മിറ്റി​യുടെ ചുവടുപിടിച്ച്​ രൂപംകൊടുത്ത പാലോളി കമ്മിറ്റി നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. മദ്രസ അധ്യാപകർക്ക്​ സർക്കാർ ശമ്പളം നൽകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. കഴിഞ്ഞകാല അനുഭവ​ങ്ങളെല്ലാം നഷ്ടങ്ങളുടെതാണ്​. മന്ത്രിസഭയിൽ ആകെയുള്ളത്​ രണ്ട്​ സമുദായ അംഗങ്ങൾ മാത്രം. മൂന്ന്​ പാർലമെന്‍റ്​ അംഗങ്ങൾ മാത്രമാണ്​ സമുദായത്തിനിന്നുണ്ടായത്​. വിദ്യാഭ്യാസ അവസരത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ്​ അവസ്ഥ. തെക്കൻ ജില്ലകളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മലബാറിൽ ഇല്ല. യാഥാർഥ്യം ഇതായിരിക്കെ, പുകമറ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ബോധപൂർവം ഉന്നയിക്കുന്നത്​ സമുദായത്തോടുള്ള അനീതിയാണ്​. ഇതുസംബന്ധിച്ച്​ ബന്ധപ്പെട്ട അധികാരികൾ മൗനം അവലംബിക്കുന്നത്​ തെറ്റിദ്ധാരണ സൃഷ്ടിക്കും. അതുകൊണ്ട്​ യഥാർഥ വസ്തുത പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ആർജവമുള്ള നിലപാട്​ സ്വീകരിക്കണമെന്നും അമീർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ബി.ജെ.പിയുടെ വോട്ട്​ വർധന മതേതര കക്ഷികൾ ഗൗരവമായി വിലയിരുത്തണം. ഇത്​ ലാഘവത്തോടെ കാണാൻ പാടില്ല.
 
 
ഹിറ സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്​ലാമി ഹിന്ദ് കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ്​ കുന്നക്കാവ്​ എന്നിവര്‍ പ​​ങ്കെടുത്തു. 
Exit mobile version