ഇന്ററസ്‌റ് ഫ്രീ എസ്‌റാബ്‌ളിഷ്‌മെന്റ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി (INFECC) പ്രാദേശികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 263 പലിശരഹിതനിധികളുടെ ഏകോപന സമിതിയാണ്. ഈ നിധികളുടെ മൊത്തം മൂലധനം 4,44,76,984/= രൂപയാണ്. ശാന്തപുരം സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷനാണ് ഒന്നാം സ്ഥാനത്തുള്ള നിധി. നിധികളുടെ വളര്‍ച്ച ലക്ഷ്യം വെച്ച് ബിസിനസ്സില്‍ ഇറക്കിയ സംഖ്യ 1.25 കോടി 2006 2007 വര്‍ഷത്തിലെ റിപ്പോര്‍ട്ടനുസരിച്ച് 4.69 കോടി രൂപ ഈ നിധികളെല്ലാം കൂടി വായ്പ നല്‍കിയിട്ടുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലിശരഹിതനിധികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുകയാണ് ഇന്‍ഫെക്കിന്റെ പ്രധാന കര്‍ത്തവ്യം. ഈ ഉദ്ദേശ്യാര്‍ത്ഥം രണ്ട് വര്‍ഷത്തിലൊരിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

വിലാസം: ഇന്‍ഫെക് ഹിറാസെന്റര്‍

പി.ബി നമ്പര്‍: 883 മാവൂര്‍ റോഡ് കോഴിക്കോട്-4

Phone :0495 2724881

Comment here