State News

ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

മുഴുവൻ മനുഷ്യസമൂഹത്തെയും സാഹോദര്യത്തോടെ കാണാനും ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനും ഹജ്ജ് ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. കോഴിക്കോട് ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃത്വം ഹജ്ജ് ക്യാമ്പ് സന്ദർശിക്കുകയും ഹജ്ജിന് യാത്ര തിരിക്കുന്നവർക്ക് യാത്രാമംഗളം നേരുകയും ചെയ്തു.മനുഷ്യരോടുള്ള ബാധ്യതകൾ നിർവഹിക്കുന്നതിലൂടെയാണ് ദൈവത്തോടുള്ള കടപ്പാടുകൾ പൂർത്തീകരിക്കാനാവുകയെന്ന് തുടർന്ന് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.