Press Release

അപകീർത്തിപരമായ വാർത്ത:മറുനാടൻ മലയാളിക്കെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ്

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ മലയാളി വെബ് പോർട്ടലിനെതിരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന.സെക്ര എം.കെ മുഹമ്മദലി വക്കീൽ നോട്ടീസയച്ചു. ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി പ്രക്ഷേപണം ചെയ്ത വാർത്ത ജമാഅത്തെ ഇസ്ലാമി ഹിന്ദിന് അപകീർത്തികരമാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദും, കാശ്മീർ ജമാഅത്തും രണ്ട് വ്യത്യസ്ത സംഘടനകളായിരിക്കെ പ്രേക്ഷകരിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധമാണ് ചാനൽ വാർത്ത ചെയ്തിരിക്കുന്നത് .കൂടാതെ കശ്മീർ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയുമ്പോൾ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ കേന്ദ്ര ആസ്ഥാനത്തിന്റെ നെയിംബോർഡാണ് പ്രദർശിപ്പിച്ചിട്ടുള്ളതും. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞ് അത് യുട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരമായി ഈടാക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.

Comment here