ഡീൽ ഉറപ്പിക്കേണ്ടത് സംഘ്പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസുമായി മാധ്യമം ലേഖകൻ ഹാഷിം എളമരം നടത്തിയ അഭിമുഖം ? ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് നിലപാടുകൾ എക്കാലവും ചർച്ചയാകാറുണ്ട്. പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നും ജമാഅത്തിനെ കേന്ദ്രബിന്ദുവാക്കി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ ആരോപണങ്ങളും പ്രചാരണങ്ങളുമുണ്ടായി. എന്തുകൊണ്ടാണിത് കഴിഞ്ഞകാലങ്ങളിൽ ജമാഅത്ത് വിവിധ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിത നിലപാടും ഇരുമുന്നണികളെയും പിന്തുണക്കുന്ന നിലപാടും എൽ.ഡി.എഫിന് മൊത്തമായി പിന്തുണ നൽകുന്ന നിലപാടും എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണ ലഭിക്കാത്തവർ ജമാഅത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് അനുകൂലമായ സമീപനം ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിന്റെ ആഘാതത്തിൽനിന്നുണ്ടായതാണ് സി.പി.എമ്മിന്റെ ജമാഅത്ത് വിമർശനം. അതോടൊപ്പം, തദ്ദേശ തെരെഞ്ഞടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കും വിധമുള്ള തന്ത്രങ്ങളാണ് അവർ പയറ്റിയത്. അതിന് ഫലമുണ്ടായെന്ന് അവർ വിശ്വസിക്കുന്നു. മൃദുഹിന്ദുത്വ സമീപനങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലഭിക്കുമെന്ന് അവർ കണക്കുകൂട്ടി. അതോടൊപ്പം, ന്യൂനപക്ഷങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കി അതിൽനിന്ന് മുതലെടുക്കുന്ന തന്ത്രവും പയറ്റി. ഇസ്ലാമോ ഫോബിയ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. അതിന് അവർ മെനഞ്ഞുണ്ടാക്കിയ ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ ‘ഫോർമുല’യും പ്രചരിപ്പിച്ചു. തെറ്റായ പ്രചാരണങ്ങളിലാണ് അവർ ഇപ്പോഴുമുള്ളത്. ജമാഅത്തിനുമേൽ വർഗീയ, തീവ്രവാദ ആരോപണങ്ങൾ ഉന്നയിക്കുന്ന സി.പി.എം നേതാക്കൾ തന്നെയാണ് മുമ്പ് ജമാഅത്ത് നിലപാടുകളെ പ്രകീർത്തിച്ചതെന്ന വസ്തുതയും നമുക്ക് മുന്നിലുണ്ട്. ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ നിലപാടുള്ള പാർട്ടിയെന്ന് ജമാഅത്തിനെ വിശേഷിപ്പിച്ചതും സി.പി.എമ്മിന്റെ തലമുതിർന്ന നേതാക്കളായിരുന്നു. എന്നാൽ, ഇപ്പോൾ വർഗീയധ്രുവീകരണത്തിനും ഇസ്ലാമോ ഫോബിയക്കും അവർ ജമാഅത്തെ ഇസ്ലാമിയെ ഒരു ടൂൾ ആക്കുന്നു എന്നതാണ് വസ്തുത. ? കേരളം ഫാഷിസ്റ്റ് ശക്തികൾക്ക് കീഴടങ്ങാത്തതിന് കാരണം ഇടതുകക്ഷികളുടെ ശക്തമായ സാന്നിധ്യമാണെന്ന് അവർ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും തമ്മിലെ ഏറ്റുമുട്ടൽ സംഘ്പരിവാറിനല്ലേ യഥാർഥത്തിൽ ഗുണം ചെയ്യുക അക്കാര്യം ഗൗരവത്തിലെടുക്കേണ്ടത് സി.പി.എമ്മാണ്. മുൻ നിലപാടുകളിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞതവണ അധികാരത്തിൽ വന്നതുമുതൽ ഫാഷിസ്റ്റ് ശക്തികളെ താലോലിക്കുന്ന നയങ്ങളാണ് സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ നടപ്പാക്കിയത്. ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കി നടപ്പാക്കിയ പൊലീസ് നയം പലപ്പോഴും ന്യൂനപക്ഷ വിരുദ്ധമായിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കാർമികത്വത്തിൽ നടത്തിയ അത്തരം ചില നടപടികൾ സർക്കാറിന് പിന്നീട് തിരുത്തേണ്ടിയും വന്നു. െബഹ്റയുടെയും ശ്രീവാസ്തവയുടെയും പശ്ചാത്തലമെന്താണെന്ന് എല്ലാവർക്കുമറിയാം. ഫാഷിസ്റ്റ് താൽപര്യങ്ങൾക്ക് ശക്തിപകരുന്നതും ഇസ്ലാമോ ഫോബിക് അന്തരീക്ഷം സൃഷ്ടിക്കുന്നതുമായിരുന്നു പൊലീസിന്റെ പല നടപടികളും. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് വിള്ളൽവീഴാനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശൈഥില്യമുണ്ടാകാനും ഇത്തരം നടപടികൾ കാരണമായിട്ടുണ്ട്. ? വെൽഫെയർ പാർട്ടിയുടെ രൂപവത്കരണം സി.പി.എമ്മുമായുള്ള അകൽച്ചക്ക് കാരണമായോ അങ്ങനെ ഞാൻ കരുതുന്നില്ല. വെൽഫെയർ പാർട്ടി നിലവിൽ വന്നതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികളും അവരുമായി നീക്കുപോക്കുകൾ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ സി.പി.എമ്മും ഉൾപ്പെടുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. ? സി.പി.എമ്മുമായുള്ള ‘ഏറ്റുമുട്ട’ലിന് മഞ്ഞുരുക്കത്തിന് വല്ല സാധ്യതയും സി.പി.എം അവരുടെ നിലപാട് തിരുത്തിയാൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ. ഫാഷിസം തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഫാഷിസത്തിനെതിരായ കൂട്ടായ്മ ഉയർത്തുന്നതിൽ ഇടതുപക്ഷത്തിന് വലിയ റോളുണ്ടെന്നുതന്നെയാണ് ജമാഅത്ത് മനസ്സിലാക്കുന്നത്. ഇതിൽ ഇടതിന് ഒരു പങ്കുമില്ല, അല്ലെങ്കിൽ ഒരു പങ്കും അവർ വഹിച്ചിട്ടില്ല എന്നൊന്നും ജമാഅത്തിന് അഭിപ്രായമില്ല. പക്ഷേ, ഇടതുപക്ഷ നിലപാടിൽനിന്നുള്ള വ്യതിചലനമാണ് കേരളത്തിൽ സർക്കാറിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെപ്പോലും തീവ്രവാദ, വർഗീയവാദ ചാപ്പകുത്തുന്ന സമീപനമുണ്ടാകുേമ്പാൾ വിമർശനം ഉയർത്തുക സ്വാഭാവികം മാത്രം. അത്തരം നിലപാടുകൾ തിരുത്തിയാൽ വിമർശനവും ഒഴിവാകും. ?കഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അധികാരമേൽക്കൽ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. അതിനൊത്ത് ഉയരാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല എന്നാണ് പ്രവർത്തനങ്ങൾ വിലയിരുത്തുേമ്പാൾ ബോധ്യമാവുക. അഴിമതി, സ്വജനപക്ഷപാതിത്വം, ഭൂരിപക്ഷ വർഗീയ പ്രീണനം, ആഴക്കടൽ മത്സ്യബന്ധന കരാർ, വികലമായ പൊലീസ് നയം തുടങ്ങിയവ സർക്കാറിന്റെ മതിപ്പു കെടുത്തി. മുഖ്യമന്ത്രിയും മറ്റുചില മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഇതൊക്കെ സർക്കാറിന്റെ ഇമേജിനെ സാരമായി ബാധിച്ചു. ? തെരഞ്ഞെടുപ്പ് അജണ്ടകൾ പൊടുന്നനെ മാറിമറിയുകയാണ്. ശബരിമലയും വർഗീയ കക്ഷികളുമായുള്ള ഡീലുമാണ് ഇപ്പോഴത്തെ വിഷയം. അജണ്ടയാകേണ്ട സുപ്രധാന വിഷയങ്ങൾ വിസ്മരിക്കുന്നതിന് പിന്നിലും അജണ്ടയുണ്ടോ വളരെ നിർഭാഗ്യകരമാണ് കേരളത്തിന്റെ രാഷ്ട്രീയം. പ്രബുദ്ധ കേരളം ഇന്ന് വർഗീയ അജണ്ടകളിലാണ് എത്തിപ്പെട്ടത്. ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ ഇടതുപക്ഷവും. രാഷ്ട്രീയ രംഗവും പൊതുരംഗവും അങ്ങനെ മാറിക്കഴിഞ്ഞു. നാടിന്റെ വളർച്ച, ജനകീയ പ്രശ്നങ്ങൾ എന്നിവക്കുപരി വർഗീയ അജണ്ടകൾ സ്ഥാനം പിടിക്കുന്നു. മത, ജാതി, സമുദായ വികാര, വിചാരങ്ങളെ വിമർശിക്കുന്നവർ വരെ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഇതിനെയൊക്കെ താലോലിക്കുന്നു. ഇതിൽ ഇടതുപക്ഷവും ഒട്ടും പിറകിലില്ല. വർഗീയ ധ്രുവീകരണത്തിലേക്ക് ചർച്ചകൾ പോകാതെ ഇരു മുന്നണികളും മതേതര നിലപാട് കാത്തുസൂക്ഷിച്ചാൽ സംഘ്പരിവാർ ചിത്രത്തിലുണ്ടാകില്ല. പക്ഷേ, ഇരുമുന്നണികളും സംഘ്പരിവാറുമായി നീക്കുപോക്കുകൾ നടത്തുന്നു എന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയരാൻ ഇടയാകുന്നത് നിർഭാഗ്യകരമാണ്. പറയുന്നത് പ്രവർത്തിപഥത്തിൽ കാണിക്കേണ്ട ഉത്തരവാദിത്തം മുന്നണികൾക്കുണ്ട്. ബി.ജെ.പിക്ക് സീറ്റ് കിട്ടാതിരിക്കാൻ അവർക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പരസ്പരം നീക്കുപോക്ക് നടത്തുന്നതിനുപകരം പിൻവാതിലിലൂടെ അവരുമായി ഡീൽ ഉണ്ടാക്കിയാൽ കേരളം അതിന് കനത്ത വിലനൽകേണ്ടിവരുെമന്ന് ഓർക്കുന്നത് നന്ന്. ? തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിപക്ഷം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്താവുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് അജണ്ടയാക്കി ജനങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ പ്രതിപക്ഷം പരാജയമാണ്. ഭരണം എത്ര മോശമായാലും, അവസാനം വർഗീയത പയറ്റിയാൽ തെരഞ്ഞെടുപ്പിൽ വിജയം കാണാമെന്ന ധാരണ ദേശീയതലത്തിൽ തന്നെയുണ്ട്. അതേ അവസ്ഥ കേരളത്തിലും കൊണ്ടുവരുന്നതിനെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടത്. ? അജണ്ടകളുടെ മുൻഗണന രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കും പങ്കില്ലേ ദേശീയ മാധ്യമങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ ചില മാധ്യമങ്ങളും നിർഭാഗ്യവശാൽ ഇത്തരം തെറ്റായ അജണ്ടകളുടെ പിന്നാലെ പോകുന്നു. രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതു ശരിയായ മാധ്യമ സമീപനമല്ല. ? കേരളത്തിൽ സംഘ്പരിവാറിന്റെ സാധ്യതകൾ യു.ഡി.എഫും എൽ.ഡി.എഫും ഉറച്ച നിലപാട് സ്വീകരിച്ചാൽ കേരള മണ്ണിൽ സംഘ്പരിവാറിന് സാധ്യതകളില്ല. അതേസമയം, ഏതു വഴിയിലൂടെയും അധികാരം എന്ന സമീപനമാണെങ്കിൽ അത് സംഘ്പരിവാറിനാണ് ഗുണം ചെയ്യുക. ഇരുമുന്നണികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ദേശീയതലത്തിൽ ബി.ജെ.പി മുഖ്യ ശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്നതാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ, ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ കോൺഗ്രസിന് സാധിക്കണം. ഒരുഭാഗത്ത് സി.പി.എം-ബി.ജെ.പി ഡീൽ പറയുമ്പാൾ മറുഭാഗത്ത് കോലീബി ഡീലാണ് പറയുന്നത്. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത് മുതലാക്കുന്നത് ബി.ജെ.പിയാണെന്ന ബോധം ഇരു മുന്നണികൾക്കുമുണ്ടാകണം. ബി.ജെ.പിക്ക് നിയമസഭയിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ചാൽ മാത്രം പോരാ, എല്ലാ മണ്ഡലത്തിലും അത് പ്രവർത്തിപഥത്തിൽ കാണിക്കണം. ? ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം അകറ്റാനുള്ള ശ്രമങ്ങളെ എങ്ങനെ കാണുന്നു. മുസ്ലിം സംഘടനകൾ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ടോ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിൽ ശൈഥില്യമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതിന്റെ വലിയൊരു ഭാഗം മുസ്ലിം സമുദായം തട്ടിയെടുക്കുന്നു എന്ന ആരോപണം ഇതിന്റെ ഭാഗമാണ്. സാമ്പത്തിക സംവരണ ചർച്ചയും മദ്റസ അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകുന്നു എന്ന ആരോപണവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നു. അങ്ങനെ വല്ലതും തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നതാണ് മുസ്ലിം നേതാക്കളുടെയും പണ്ഡിതരുടെയും ഉറച്ച നിലപാട്. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. കോടതിയടക്കം വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കിയ ലൗജിഹാദ് ആരോപണം വീണ്ടും ഉയർത്തുന്നതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ മറ്റുള്ളവരെ പ്രേലാഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതത്തിൽ ചേർക്കുന്നത് ദൈവശിക്ഷ വിളിച്ചുവരുത്തുന്ന കുറ്റമാണ്. പ്രണയം മതത്തിന്റെ അതിർവരമ്പുകളിൽ നിൽക്കുന്ന ഒന്നല്ല. അങ്ങനെയെങ്കിൽ സമീപകാത്ത് നടന്ന പല പ്രമുഖ വിവാഹങ്ങളും ലവ് ജിഹാദിന്റെ ഗണത്തിൽ വരില്ലേ?. ഇത്തരം ആരോപണങ്ങളുടെയൊക്കെ നിജസ്ഥിതി വെളിപ്പെടുത്താൻ ബാധ്യസ്ഥരായ ഭരണകൂടം പക്ഷേ, ഇതിന് എരിവു പകരുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഖേദകരമാണ്. വിവിധ സമുദായ നേതാക്കളും പണ്ഡിതരും കൂടിയിരുന്ന് തെറ്റിദ്ധാരണകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടതുണ്ട്. ? ഇത്തവണ തെരഞ്ഞെടുപ്പിൽ എന്തു നിലപാടാണ് ജമാഅത്ത് സ്വീകരിക്കുക വർഗീയ, ഫാഷിസ്റ്റ് ശക്തികളുടെ വളർച്ച ശക്തി പ്രാപിക്കുന്ന ദേശീയ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയം ഉയർന്നുവരണമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. കേരളത്തിൽ പരസ്പര സൗഹാർദവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന വിധം ജനങ്ങൾക്കിടയിൽ ഐക്യവും ക്ഷേമവും പ്രാവർത്തികമാക്കുന്ന ഭരണകൂടമാണ് നിലവിൽ വരേണ്ടത്. വർഗീയ ശക്തികൾ സ്വാധീനം നേടുന്ന സാഹചര്യം ഒഴിവാക്കണം. അതിനാവശ്യമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യം ഉയർത്തിക്കൊണ്ടു വരാനും പൊതുജനാഭിപ്രായം രൂപവത്കരിക്കാനുമാണ് ജമാഅത്ത് ശ്രമിക്കുന്നത്. ? പൊതുസമൂഹത്തിന്റെ അജണ്ടയിലുണ്ടാകേണ്ടത് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്കകളുണ്ടാക്കുന്ന അന്തരീക്ഷം കേരളത്തിന് ഗുണം ചെയ്യില്ല. അത്തരം നിലപാടുകൾക്കെതിരെ പ്രവർത്തിക്കാൻ പാർട്ടികളെ സജ്ജമാക്കണം. ഫാഷിസ്റ്റ് ശക്തികൾക്ക് നിയമസഭയിൽ ഇരിപ്പിടമുണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ ജനവിഭാഗങ്ങളുടെയും വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മതേതര സ്വഭാവമുള്ള, അഴിമതി മുക്തമായ ഭരണകൂടം നിലവിൽവരണം. ഇതാണ് പൊതുസമൂഹത്തിന്റെ അജണ്ടയിലുണ്ടാകേണ്ടത്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടത് -ഡോ: കൂട്ടില്‍ മുഹമ്മദലി / സലീം പൂപ്പലം

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങളാണ് അധികവും സംഭവിച്ചത്. പണമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന മാറ്റങ്ങള്‍. കാര്യമായും ഭൗതിക സൗകര്യങ്ങളുടെ വികസനം. ഇത് ആവശ്യമില്ലെന്നല്ല പറയുന്നത്. ഇതിനേക്കാള്‍ പ്രധാനം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലും ഉള്ളടക്കത്തിലുമുള്ള ആന്തരികമായ മാറ്റങ്ങളാണ്. വിദ്യാഭ്യാസം നമുക്ക് ആവശ്യമായിത്തീരുന്നത് ഒരുമിച്ച് ജീവിക്കുമ്പോഴാണ്. ഒറ്റക്ക് ജീവിക്കാന്‍ വലിയ അറിവും പരിജ്ഞാനവുമൊന്നും ആവശ്യമില്ല. മനുഷ്യന് ഒരു സാമൂഹികജീവിയാണ്. സാംസ്കാരിക ജീവിതം നയിക്കാനുള്ള പരിശീലനമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കേണ്ടത്. വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അഭിമുഖീകരിക്കാന്‍ അതിനു ശേഷിയുണ്ടാവണം. വൈവിധ്യങ്ങളെ ഇല്ലാതാക്കുകയല്ല, സമന്വയിപ്പിക്കുകയാണ്; നിറഭേദങ്ങളെ നിരാകരിക്കുകയല്ല, അവയെ കൂട്ടിച്ചേര്‍ത്ത് മഴവില്ല് വിരിയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൗത്യം. പുതിയ കാലത്ത് ഗുരുശിഷ്യബന്ധത്തിലുണ്ടായ വിള്ളലുകള്‍ ആശങ്കാജനകമാണ്. അധ്യാപനം ഒരു തൊഴിലല്ല; സാംസ്കാരിക പ്രവര്‍ത്തനമാണ്. ശിഷ്യന് കേവല ഗുണഭോക്താവല്ല. ഉപഭോക്തൃ ബന്ധമല്ല അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ളത്. അധ്യാപകന് വിദ്യാര്‍ഥിയുടെ ഗുരുവാണ്. ഭൗതികാതീതമായ മാനങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധത്തിനുണ്ട്. ഈ മാനം നമ്മുടെ വിദ്യാഭ്യാസ രംഗത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ല ലക്ഷണമല്ല. മറ്റൊരു അപകടം പരീക്ഷക്കും വിജയ പരാജയങ്ങള്‍ക്കും നമ്മള് നല്കുന്ന അമിത പ്രാധാന്യമാണ്. ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഇപ്പോഴും നമ്മള് പരീക്ഷയും മൂല്യനിര്‍ണയവും നടത്തുന്നത്. നമ്മുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക സാക്ഷ്യപത്രങ്ങളാകുന്നില്ല. സര്‍ട്ടിഫിക്കറ്റിലല്ല വിദ്യാര്‍ഥിയുടെ അകത്തും പുറത്തും സംഭവിച്ച മാറ്റത്തിലാണ് കാര്യം. വിദ്യാഭ്യാസത്തെ ജീവിതത്തിന്റെ ഭൗതികാവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ നാം ഒരു പരിധിവരെ വിജയിച്ചുകൊണ്ടിരിക്കുന്നുണ്ട്; എന്നാല്‍ ഭൗതികാതീതമായ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേതാണ് ഒന്നാമത്തേതിനെക്കാള്‍ പ്രധാനം. ഈ പ്രതിസന്ധി മറികടന്നേ തീരൂ. ആധുനിക മനുഷ്യന്റെ ദാര്‍ശനിക പ്രതിസന്ധി കൂടിയാണിത്. ഈ ദാര്‍ശനിക പ്രതിസന്ധിയില്‍ ലോകത്തിന് വെളിച്ചമാകാവുന്ന വിജ്ഞാന മണ്ഡലവും വിദ്യാഭ്യാസ സംവിധാനവും വികസിപ്പിക്കാന്‍ മുസ്ലിം ലോകത്തിന് ഇന്ന് എത്രത്തോളം സാധ്യമാണ്? അതിനുള്ള പൊട്ടന്‍ഷ്യല്‍ മുസ്ലിം ലോകത്തുണ്ടോ? ഇസ്ലാമിന്റെ വിദ്യാഭ്യാസ ദര്‍ശനം ഇതിന് ഒരു പരിഹാരമാവേണ്ടതായിരുന്നു. പക്ഷേ, കാലത്തോടൊപ്പം അതിനെ വികസിപ്പിക്കാന്‍ മുസ്ലിംകള്ക്കായില്ല. ഒരുകാലത്ത് ജീവിതത്തിലെ അടിസ്ഥാന പ്രതിസന്ധികളെ വിദ്യാഭ്യാസത്തിലൂടെ തരണം ചെയ്യാന്‍ മുസ്ലിംകള് പ്രാപ്തരായിരുന്നു. അന്ന് അവര്‍ക്ക് നാഗരികതകളുടെയും സംസ്കാരങ്ങളുടെയും മേല്‍ ആധിപത്യമുണ്ടായിരുന്നു; അഥവാ വന്‍ രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മേല്‍ രാഷ്ട്രീയ അധികാരമുണ്ടായിരുന്നു. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പുഷ്കല കാലമായിരുന്നു അത്. ഭൗതികവും ഭൗതികാതീതവുമായ ജ്ഞാനങ്ങള്‍ക്കുമേല്‍ അന്ന് അവര്‍ക്കായിരുന്നു ആധിപത്യം. രാഷ്ട്രീയാധിപത്യം പടിഞ്ഞാറ് പിടിച്ചടക്കിയപ്പോള്‍ വിജ്ഞാനങ്ങളുടെ അധ്യക്ഷസ്ഥാനം മുസ്ലിംകള്ക്ക് നഷ്ടപ്പെട്ടു. വിജ്ഞാനത്തിന്റെ ദാര്‍ശനികാടിത്തറ അതോടെ കീഴ്മേല്‍ മറിഞ്ഞു. അറിവിനെ നിര്‍വചിക്കാനും വ്യാപിപ്പിക്കാനും ആധികാരികമെന്നു സാക്ഷ്യപ്പെടുത്താനുമുള്ള അധികാരം പാശ്ചാത്യര്‍ക്ക് ലഭിച്ചതോടെ മുസ്ലിം ലോകത്തുപോലും പാശ്ചാത്യ വിദ്യാഭ്യാസ ദര്‍ശനം അവസാന വാക്കായി. ഭരണകൂടങ്ങള്‍ വിദ്യാഭ്യാസത്തെ (കരിക്കുലം, സിലബസ്, പാഠപുസ്തകം, പരീക്ഷ, സര്‍ട്ടിഫിക്കറ്റ്) മുച്ചൂടും ഏറ്റെടുത്തതോടെ ഇസ്ലാമിക വിദ്യാഭ്യാസ ദര്‍ശനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക അസാധ്യമായിത്തീര്‍ന്നു. മുഖ്യധാരയില്‍നിന്ന് ഇസ്ലാമിക ജ്ഞാനശാസ്ത്രമനുസരിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അപ്രത്യക്ഷമായി. ഇതുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്; മുസ്ലിംകള്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍. ഇസ്ലാം ലോക നാഗരികതക്കു നല്കിയ ഏറ്റവും വലിയ സംഭാവന അതിന്റെ വിദ്യാഭ്യാസ ദര്‍ശനമായിരുന്നു. പാശ്ചാത്യ മേല്‍ക്കോയ്മക്കു ശേഷം ലോകത്തിനു നഷ്ടമായത് സമഗ്രവും സമ്പൂര്‍ണവുമായ ഈ ജ്ഞാന ദര്‍ശനമാണ്. രാഷ്ട്രീയാധികാരത്തിലൂടെയല്ലാതെ ഇത് തിരിച്ചുപിടിക്കാനാവില്ല. അല്ലെങ്കില്‍ വിദ്യാഭ്യാസം ഭരണകൂടങ്ങളില്‍നിന്ന് പൂര്‍ണമായി സ്വതന്ത്രമാവണം. മുസ്ലിം സമുദായത്തിലെ ഏറ്റവും പുതിയ തലമുറ ദല്‍ഹിയിലെയും ഹൈദരാബാദിലെയുമൊക്കെ പ്രശസ്ത കലാലയങ്ങളില്‍നിന്ന് മികച്ച വിദ്യാഭ്യാസം നേടി പുറത്തുവരുന്നു. അക്കാദമിക മികവും മൗലിക ചിന്തകളുമുള്ള ഇവരെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചും ആലോചന നടത്തുന്നുണ്ടോ? നമ്മുടെ പുതിയ തലമുറ രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിപ്പെടുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. പ്രതിഭാധനരായ ഈ യുവാക്കള്‍ നമ്മുടെ പ്രധാന മൂലധനമാണ്. ഇസ്ലാമിക ആദര്‍ശത്താല്‍ ഈ യൗവനത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. അവരുടെ അറിവിന് ദാര്‍ശനികവും വൈജ്ഞാനികവുമായ ഒരു അടിത്തറ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അവരുടെ അറിവും കഴിവും നമുക്ക് പ്രയോജനപ്പെടാതെ പോകും. 2015-19 പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസരംഗത്ത് പ്രത്യേകമായി ഊന്നല്‍ നല്കി പ്രവര്‍ത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിക്കുകയുണ്ടായി. ഇങ്ങനെയൊരു തീരുമാനത്തിലെത്താനുള്ള സാഹചര്യമെന്തായിരുന്നു? ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്? അവയുടെ ഇപ്പോഴത്തെ പുരോഗതി എന്താണ്? വിദ്യാഭ്യാസ രംഗത്ത് നാം ഒരു കാലത്ത് വെച്ച ചടുലമായ ചുവടുവെപ്പുകള്‍ പില്ക്കാലത്ത് അതേ ശക്തിയിലും വേഗതയിലും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ഊന്നല്‍ ഉണ്ടായത്. വിദ്യാഭ്യാസ രംഗത്ത് കാലത്തോടൊപ്പം മാത്രമല്ല ചിലപ്പോള്‍ കാലത്തിനു മീതെയും കടന്ന് ചിന്തിക്കാന്‍ നമുക്ക് സാധിക്കണം. ഇതിനു സാധിക്കാത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍നിന്ന് എടുത്തുമാറ്റപ്പെടും. നമ്മള് സ്വന്തമായ മുദ്ര പതിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് വിദ്യാഭ്യാസം. മനുഷ്യജീവിതത്തെയും നാഗരികതയെയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിന്റെ ഭാഗമാണത്. ഊന്നലിന്റെ അടിസ്ഥാനത്തില്‍ നമ്മള് പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നേയുള്ളൂ. നിലവിലുള്ളത് ശക്തിപ്പെടുത്താനും വ്യവസ്ഥപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു നയരേഖ ഈയിടെ പുറത്തിറക്കുകയുണ്ടായല്ലോ. എന്താണ് ഈ നയരേഖയുടെ ഉള്ളടക്കം? ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാര്‍ഗരേഖ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രീ -പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രാസ്ഥാനികമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടാണ് അതിന്റെ അന്തര്‍ധാര. മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും ഊന്നിയ, അസമത്വങ്ങളെ നിരാകരിക്കുന്ന, സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന, അറിവിനെ വിവേകമായി പരിവര്‍ത്തിപ്പിക്കുന്ന, വികസനത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന സമ്യക്കായ ഒരു വിദ്യാഭ്യാസ മാര്‍ഗരേഖയാണത്. മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ആവിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായം ഏറെ പ്രശസ്തമാണല്ലോ. എന്നാല്‍ സാമൂഹികമായി അടിമുടി മാറിയ പുതിയ സാഹചര്യത്തില്‍ നമ്മുടെ മതവിദ്യാഭ്യാസ സമ്പ്രദായം പുതുക്കിപ്പണിയേണ്ടതല്ലേ? നമ്മുടെ വിദ്യാഭ്യാസ ദര്‍ശനത്തിലല്ല; അതിന്റെ പ്രയോഗവത്കരണത്തിന് നാം സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളിലാണ് മാറ്റം ആവശ്യമായിട്ടുള്ളത്. വിദ്യാഭ്യാസം പരിപൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുന്ന ഒരു സമൂഹത്തില്‍ ഇതിന് ധാരാളം പരിമിതികളുണ്ട്. നമ്മുടെ വിദ്യാഭ്യാസ സങ്കല്പം സമഗ്രവും സമ്പൂര്‍ണവുമാണ്. ഉത്തമ മനുഷ്യനെയും ഉത്തമ പൗരനെയും സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യം വെക്കുന്നത്. നല്ല മനുഷ്യന് തന്നെയാണ് നല്ല പൗരന്. വാല്യൂ/മൂല്യം ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ആകത്തുക. വാല്യൂ ഒരു പ്രത്യേക വിഷയമല്ല; എല്ലാ വിഷയങ്ങളുടെയും ഹൃദയമാണ്. ആത്മീയ-ഭൗതിക വിദ്യാഭ്യാസങ്ങളുടെ സമന്വയത്തിലൂടെ നമ്മള് ശ്രമിച്ചത് ഈ വിദ്യാഭ്യാസ സങ്കല്പം യാഥാര്‍ഥ്യമാക്കാനാണ്. വിദ്യാഭ്യാസം ഭൗതികമായിരുന്നാലും ആത്മീയമായിരുന്നാലും, സൈദ്ധാന്തികമായിരുന്നാലും പ്രായോഗികമായിരുന്നാലും ആത്യന്തികമായി വെളിച്ചമാകണം; വിവേകമാകണം. ഈ വിഷയത്തില്‍ ഇനിയും നാം ബഹുദൂരം മുന്നോട്ട് പോവേണ്ടതുണ്ട്. മതവിഷയങ്ങളും സാമൂഹിക വിഷയങ്ങളും കടന്ന് ശാസ്ത്ര-സാങ്കേതിക വിഷങ്ങളിലേക്കും ഈ മാറ്റം കടന്നുചെല്ലേണ്ടതുണ്ട്. നമ്മുടെ മത വിദ്യാഭ്യാസ രംഗവും ഭൗതിക വിദ്യാഭ്യാസ രംഗവും വിദ്യാഭ്യാസത്തിന്റെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളണം. ആകാശം കാണുമ്പോള്‍ ഭൂമി കാണാത്ത, ഭൂമി കാണുമ്പോള്‍ ആകാശം കാണാത്ത ഇന്നത്തെ അവസ്ഥ മാറണം. ഇസ്ലാമിയാ കോളേജുകളുടെ സിലബസുകള്‍ പരിഷ്കരിക്കുന്നതിനുള്ള ആലോചനകള്‍ ഉണ്ടോ? താങ്കളുടെ കാഴ്ച്ചപ്പാടില്‍, അവയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടവയും വിട്ടുകളയേണ്ടവയും എന്തൊക്കെയാണ്? ഇസ്ലാമിയ കോളേജുകളുടെ സിലബസ് പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. നടേ പറഞ്ഞ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ പ്രയോഗവത്കരണമാണ് ഈ പരിഷ്കരണത്തിലൂടെ സംഭവിക്കേണ്ടത്. അറിവിനും പ്രയോഗത്തിനും ഒരുപോലെ പ്രാധാന്യം നല്‍കണം. ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ശേഷിയുള്ളതായിരിക്കണം നമ്മുടെ കരിക്കുലം. സാമ്പ്രദായിക കരിക്കുലങ്ങള്‍ ഇതിനു പര്യാപ്തമല്ല. ശക്തമായ ദാര്‍ശനിക അടിത്തറയില്‍ പുതിയ വിഷയങ്ങളെ ഉള്‍ക്കൊള്ളണം. സര്‍വോപരി കരിക്കുലം ജീവിതഗന്ധിയാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. ശാന്തപുരം അല്‍ജാമിഅയുടെ കരിക്കുലത്തിലും സിലബസിലും ജമാഅത്തെ ഇസ്ലാമി ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാല്‍ അല്‍ജാമിഅ ഇപ്പോഴും പിന്തുടരുന്നത് ഒരു സാമ്പ്രദായിക ഇസ്ലാമിയ കോളേജിന്റെ അല്പം പരിഷ്കരിച്ച / വികസിച്ച ഒരു ഘടനയും ഉള്ളടക്കവും മാത്രമല്ലേ? ‘പുതുതലമുറ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍’ എന്തുകൊണ്ട് അതിലുള്‍പ്പെടുന്നില്ല? അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ ഒരു ഉന്നത ഇസ്ലാമിക കേന്ദ്രമാണ്. മൗലികമായ വിഷയങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ അടിസ്ഥാന ആശയാദര്‍ശങ്ങളെയാണ് ജാമിഅ അഡ്രസ് ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാളുപരി ഒരു സ്കൂള്‍ ഓഫ് തോട്ടാണ് അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ. ക്ലാസിക്കല്‍ സ്വഭാവം അവിടത്തെ പഠന പരിശീലനങ്ങള്‍ക്കുണ്ടാകും. സാമ്പ്രദായിക ഇസ്ലാമിക വിദ്യാഭ്യാസ രീതിയെ പൂര്‍ണമായി നിരാകരിക്കാന്‍ ജാമിഅക്കാവില്ല; എന്നാല്‍ ആധുനികതയെ ഇസ്ലാമികവത്കരിച്ചുകൊണ്ട് അത് ഉള്‍ക്കൊള്ളുകയും ചെയ്യും. ഈ നിലപാടുതറയില്‍നിന്നുകൊണ്ടാണ് ജാമിഅ പുതിയ വിഷയങ്ങളെ ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യുക. അല്‍ജാമിഅയുടെ ഭാവിയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമിക്ക് വലിയ പ്രതീക്ഷകളുണ്ട്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അല്‍ജാമിഅ എങ്ങനെയായിരിക്കും നമുക്ക് അനുഭവപ്പെടുക? അതിന്റെ ഘടനയിലും ഉള്ളടക്കത്തിലും എന്തൊക്കെ മാറ്റങ്ങളാണ് താങ്കള്‍ സ്വപ്നം കാണുന്നത്? വിജ്ഞാനത്തെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാടാണ് ജാമിഅക്കുള്ളത്. സാമ്പ്രദായിക അര്‍ഥത്തിലുള്ള മത വിദ്യാഭ്യാസം മാത്രമല്ല ജാമിഅയുടെ അജണ്ടയിലുള്ളത്. ശാസ്ത്ര-മാനവിക-ഭാഷാ വിഷയങ്ങളുടെ വിശാലമായ ഒരു കാമ്പസ് ജാമിഅയുടെ സ്വപ്നത്തിലുണ്ട്. Knowladge World എന്ന പേരില്‍ ഒരു പുതിയ പ്രോജക്ടിന് ജാമിഅ തുടക്കം കുറിച്ചിട്ടുണ്ട്. ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറയില്‍ ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും വിവിധ ഭാഷകളും നിയമം, മാനേജ്മെന്റ്, മീഡിയ തുടങ്ങി ആധുനിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിപ്പിക്കപ്പെടുന്ന, വൈജ്ഞാനികമായും സാംസ്കാരികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു രാഷ്ട്രാന്തരീയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് ഈ പ്രോജക്ട്് ലക്ഷ്യംവെക്കുന്നത്. മുസ്ലിം സമൂഹം നേരിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ മറികടക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. നിയമ പഠനത്തിലും സിവില്‍ സര്‍വീസ് മേഖലയിലും കുട്ടികളെ എത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ലക്ഷ്യംവെക്കുന്ന സാമൂഹിക വിപ്ലവം സാധ്യമാവണമെങ്കില്‍ നരവംശ ശാസ്ത്രത്തിലും മറ്റും മൗലികമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? പഴയതും പുതിയതുമായ വിഷയങ്ങളില്‍ അവഗാഹം നേടിയ ആളുകളുടെ പ്രാധാന്യം ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കിയിട്ടുള്ളതു തന്നെയാണ്. സ്വന്തം നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയും സമര്‍ഥരായ വിദ്യാര്‍ഥികളെ നിലവിലുള്ള മികച്ച സ്ഥാപനങ്ങളിലേക്ക് പഠിക്കാനയച്ചും പ്രസ്ഥാനം ഒരു പരിധി വരെ ഈ വിഷയത്തെ ഉള്‍ക്കൊണ്ടിട്ടുണ്ട്. സാമൂഹിക ശാസ്ത്രങ്ങള്‍, വിശേഷിച്ച് ചോദ്യത്തില്‍ പറഞ്ഞ പുതുതലമുറ വിഷയങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യനാഗരികതയുടെ നാഡിമിടിപ്പുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുന്ന വിഷയങ്ങളാണവ. മദ്റസ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്നു. ജമാഅത്തെ ഇസ്ലാമി വലിയ ശ്രദ്ധയും അധ്വാനവും ഇതിനായി ചെലവഴിക്കുന്നുണ്ട്. എന്തൊക്കെയാണ് മദ്റസ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍? എങ്ങനെയാണ് അത് പരിഷ്കരിക്കേണ്ടത്? മദ്റസ വിദ്യാഭ്യാസ പരിഷ്കരണങ്ങളുമായി അടുത്ത കാലത്ത് നാം വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. നല്ല ഒരു ടീം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പരമ്പരാഗത മദ്റസകള്‍ക്കു പുറമെ ഹോളിഡേ മദ്റസകളും ഓണ്‍ലൈന്‍ മദ്റസകളും ഇന്ന്