Feeder Organisation

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം

ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണം തൊട്ടേ സമൂഹത്തിന്റ പാതിയായ സ്ത്രീകളെ സംസ്‌കരിക്കുവാനും സമുദ്ധരിക്കുവാനും സംഘടിപ്പിക്കുവാനും ശക്തവും ധീരവും വിപ്ലവകരവുമായ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. പ്രാദേശിക യൂണിറ്റുകളില്‍ നിന്ന് തുടങ്ങി ദഅ്‌വത്ത് നഗറില്‍ നൂറുകണക്കില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതും ഹിറായില്‍ പതിനായിരങ്ങളെയും കുറ്റിപ്പുറം കേരള വനിതാ സമ്മേളനത്തില്‍ ഒരു ലക്ഷം വനിതകളെയും സംഘടിപ്പിച്ചത് പ്രസ്ഥാനം വനിതകളെ…

സോളിഡാരിറ്റി

കേരളാ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് 2003 മെയ് 13-നാണ് നിലവില്‍ വന്നത്. സമരവും സേവനവുമാണ് സഘടനയുടെ പ്രവര്‍ത്തനശൈലി. എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, മൂലംപള്ളി, ദേശീയപാദ വികസനം, തീരദേശവാസികളുടെ കുടിയിറക്ക്, മലബാര്‍ വികസന വിവേചനം. ചമ്രവട്ടം പദ്ധതി തുടങ്ങിയ പ്രശ്‌നങ്ങളോടനുബന്ധിച്ച് നടത്തിയ സമരങ്ങള്‍ ജനകീയ പ്രശ്‌നങ്ങളിലുള്ള സോളിഡാരിറ്റിയുടെ ആത്മാര്‍ത്ഥത…

എസ്.ഐ.ഒ

ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി യുവജനവിഭാഗമാണ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഥവാ എസ്.ഐ.ഒ. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്. പഠനം, സമരം, സേവനം എന്നാണ് എസ്.ഐ.ഒ യുടെ മുദ്രാവാക്യം. വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ സേവനരംഗത്തും എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു…

ജി.ഐ.ഒ കേരള

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ ഒരു വിദ്യാർഥിനി സംഘടനയാണ്. 1984 മാർച്ച് 5 ന് രൂപം കൊണ്ടു. ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാർഥിനി വിഭാഗമായാണ് സംഘടന പ്രവർത്തിച്ചുവരുന്നത്.
വിദ്യാർത്ഥിനികളെയും യുവതികളെയും ശാക്തീകരിക്കുക, കാമ്പസിലും പൊതു സമൂഹത്തിലും ക്രിയാത്മകമായ ഇടപെടലുകളിലൂടെ സജീവമാവുക, പെൺകുട്ടികൾ നേരിടുന്ന വ്യക്തികത-സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുക്കുക മുതലായ ലക്ഷ്യത്തോടെയാണ്…

ടീന്‍ ഇന്ത്യ

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ. 2012 ഒക്ടോബറിലാണ് കൂട്ടായ്മ നിലവില്‍ വന്നത്. ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനും വൈജ്ഞാനിക സര്‍ഗശേഷി ആര്‍ജിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.
സ്വഭാവ രൂപീകരണത്തിലെ നിര്‍ണായകമായ ഘട്ടമാണ് ആദ്യകാല കൗമാരം. കൗമാരകാലത്തെ പ്രത്യേകതകള്‍ അറിഞ്ഞ്, അവരുടെ…

മലര്‍വാടി ബാലസംഘം

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ്മലര്‍വാടി ബാലസംഘം. സംസ്ഥാനസമിതിയാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് മലര്‍വാടിയില്‍ അഗമായിട്ടുള്ളത്. യൂണിറ്റ്, ഏരിയ, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. കൂടാതെ…

മലയാളം