- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
കേരളത്തിലെ പതിനാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മസ്ജിദുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും മസ്‌ജിദ് കൗൺസിൽ ആണ്. ഖത്തീബ്, ഇമാം, മുഅദ്ദിൻ പരിശീലനം, ജുമുഅ ഖുത്തുബ സിനോപ്സിസ് തയ്യാറാക്കൽ, ഖുത്തുബ ട്രെയിനിങ്ങ് കോഴ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് കീഴിൽ നടന്നു വരുന്നു.
ജമാഅത്തെ ഇസ്ലാമി കേരളയുടെ കീഴിലുള്ള സംവിധാനമാണ് മസ്ജിദ് കൗൺസിൽ കേരള.അറുനൂറോളം പള്ളികൾ മസ്ജിദ് കൗൺസിലിനു കീഴിലുണ്ട്. പള്ളികളുടെ കോഡിനേഷൻ, പള്ളികളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, പളളികളുടെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ എന്നിവയാണ് മസ്ജിദ് കൗൺസിൽ നിർവ്വഹിക്കുന്നത്. ഇമാമുമാർ, ഖത്വീബുമാർ എന്നിവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ക്ഷേമത്തിനു വേണ്ടി പ്രത്യേകം സംവിധാനങ്ങളും കൗൺസിലിനു കീഴിലുണ്ട്. മഹല്ല് പള്ളികൾ, ടൗൺ പള്ളികൾ, ഗ്രാമപ്രദേശങ്ങളിലുള്ള പള്ളികൾ എന്നിങ്ങനെ തരം തിരിച്ച് ഓരോന്നിന്റെയും ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് കൗൺസിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.