പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളുടെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവ പൂര്‍വ്വം ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കുക, ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് നിയമനിര്‍മാണം നടത്തുക, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കുക, വിദ്യാഭ്യാസ- തൊഴില്‍ മേഖലയില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കുക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനായി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോണസ് മാര്‍ക്ക് തുടങ്ങിയവ അനുവദിക്കുക, മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ സംവരണ മണ്ഡലങ്ങളാക്കിയത് പുനക്രമീകരിക്കുക, സച്ചാര്‍ കമ്മീഷന് ശിപാര്‍ശ സമ്പൂര്‍ണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘം ഉന്നയിച്ചത്. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന് ചെയര്മാന് അഡ്വ.വി കെ ബീരാന്, എച്ച്.ഇ. മുഹമ്മദ് ബാബു സേട് (കേരള നദ് വത്തുല്‍ മുജാഹിദീന്‍) ടി.ശാക്കിര്‍, ഷക്കീല്‍ മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി) ആര്‍കിടെക്ട് സി.നജീബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ്ലിം സംഘടനാ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു
