District NewsPalakkad

ആരാധനാലയങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങളാകണം- ശൈഖ് മുഹമ്മദ് കാരക്കുന്ന്

ആരാധനാലയങ്ങൾ മുഴുവൻ ജനങ്ങൾക്കുമായുള്ളു സാംസ്കാരിക ജീവകാരുണ്യ കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി  സംസ്ഥാന അസി.അമീർ ശെയ്ഖ് മുഹമ്മദ് കാരകുന്ന്. തൃത്താല ചാലിശ്ശേരിയിൽ പുനർനിർമ്മിച്ച മസ്ജിദുന്നൂർ ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയുമായിരുന്നു അദ്ദേഹം. നമസ്ക്കാരാനന്തരം ജീവിത വിശുദ്ധിയുണ്ടാകണമെങ്കിൽ പള്ളികൾ ജീവകാരുണ്യ കേന്ദ്രങ്ങളായും പ്രദേശത്തെ മുഴുവൻ മനുഷ്യരുടെയും ആശ്വാസ കേന്ദ്രങ്ങളായും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരാപഥങ്ങൾക്കപ്പുറം മനസ്സിന്റെ സഞ്ചാരമായ നമസ്ക്കാരം ദൈവസ്മരണ നിലനിർത്താനുള്ള മാർഗമാണെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുന്നൂർ കമ്മറ്റി പ്രസിഡന്റ് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി സുനിൽ, റഹ്മ ചാരിറ്റബിൾ ട്രസ്റ്റ്  ചെയർമാൻ  ഇ.എം. മുഹമ്മദ് അമീൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് റ്റി. കെ. അബ്ദുൾ ഖാദർ , സി പി എം ഏരിയ കമ്മിറ്റയംഗം പി.ആർ. കുഞ്ഞുണ്ണി, മുസ്‌ലിം ലീഗ് സെക്രട്ടറി റസാഖ് പുളിയഞ്ഞാലിൽ, വെൽഫെയർ പാർട്ടി അസി.സെക്രട്ടറി ജസീർ പറക്കുളം,ബിജെപി സെക്രട്ടറി ജയരാജൻ, ഖാജാ സലഫി, പി.വി. ഉമ്മർ മൗലവി, എന്നിവർ സംസാരിച്ചു. റെഫീഖ് മാസ്റ്റർ ,  എ.കെ.അബ്ദുൾ കരീം എന്നിവർ പ്രാർത്ഥന നടത്തി. എം. ഷാഫി സ്വാഗതവും  കെ.വി. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Comment here