Press Release

മദ്യശാലകൾ തുറക്കാനുള്ള തീരുമാനം – സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

മദ്യശാലകൾ തുറക്കാനുള്ള തീരുമാനം – സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: പൂട്ടിയ ബാറുകളും പുറമെ പുതിയ ബാറുകളും തുറക്കാനുള്ള കേരള സർക്കാറിന്റെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. വലിയ ജനപിന്തുണ നേടിയ, കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ മദ്യനിരോധന നീക്കത്തെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മദ്യ ഉപയോഗം കുറച്ചു കൊണ്ട് വരലും മദ്യവർജനവുമാണെന്ന സി.പി.എം നിലപാടിനെ തന്നെയാണ് സർക്കാർ പരിഹസിക്കുന്നത്. മദ്യലോബിയെയും അവരുടെ സഹായം പറ്റുന്നവരേയും മാത്രം തൃപ്തിപ്പെടുന്ന നയത്തിൽ നിന്നും സർക്കാർ പിന്മാറാൻ തയ്യാറാവണം. മദ്യഷാപ്പുകൾ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് തിരിച്ച് നൽകി ജനാധിപത്യത്തെ മാനിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. മദ്യത്തിൽ ജനങ്ങളെ മുക്കി കളയാനുള്ള ശ്രമം കേരളം അനുവദിക്കില്ലെന്നും വലിയ ജനകീയ പ്രക്ഷോഭത്തെ സർക്കാറിന് നേരിടേണ്ടി വരുമെന്ന് അബ്ദുൽ അസീസ് ഓർമിപ്പിച്ചു.

Comment here