Press Release

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങുക

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങുക

കോഴിക്കോട്: കനത്തെ മഴയും ഉരുൾപൊട്ടലും കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു.
എല്ലാ പൊതുപരിപാടികളും നിർത്തിവെച്ച് സേവന നിരതരാകേണ്ട സന്ദർഭമാണിത്. ദുരിതമനുഭവിക്കുന്നവർക്ക് ശുദ്ധജലവും ഭക്ഷണ പദാർഥങ്ങളും അടിയന്തിരാവശ്യ മാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഇനിയും വേഗമാവശ്യമാണ്. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള ദ്രുത സേവന വിഭാഗം ദിവസങ്ങളായി കർമരംഗത്തുണ്ട്. എല്ലാ പോഷക വിഭാഗങ്ങളും അനുബന്ധ സംഘടനകളും ദുരിതാശ്വാസ മേഖലയിൽ ശ്രദ്ധ കേന്ദ്രേീകരിക്കണമെന്നും അമീർ ആവശ്യപ്പെട്ടു.

Comment here