Press Release

കേരളത്തിന്റെ പുനർനിർമാണം: സർക്കാറും ജനങ്ങളും ഒന്നിച്ച് മുന്നേറണം

കേരളത്തിന്റെ പുനർനിർമാണം: സർക്കാറും ജനങ്ങളും ഒന്നിച്ച് മുന്നേറണം

കോഴിക്കോട്: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിന് സർക്കാറും ജനങ്ങളും ഒന്നിച്ച് ശ്രമിക്കണമെന്ന് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതാക്കൾ പറഞ്ഞു. അഖിലേന്ത്യാ ഉപാധ്യക്ഷൻ നുസ്റത്തലിയുടെയും ടി. ആരിഫലിയുടെയും നേതൃത്വലാണ് സംഘമെത്തിയത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ, വളണ്ടിയർ ക്യാമ്പുകളും സംഘം സന്ദർശിച്ചു.
സ്വന്തമായ ഭൂമിയോ വീടോ ഇല്ലാത്ത ആയിരക്കണക്കിനാളുകൾ ദുരിതത്തിനിരയായിട്ടുണ്ട്. അതിനാൽ, ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറമെ സന്നദ്ധ സംഘടനകളുടെ വലിയ പങ്കാളിത്തവും കേരളത്തെ പുനർ നിർമിക്കാൻ അനിവാര്യമാണെന്ന് നുസ്റത്ത് അലി പറഞ്ഞു. പുനരിവാസ പ്രവർത്തനത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകിയ അദ്ദേഹം കേരളത്തിലേക്ക് സഹായമെത്തിക്കാൻ സംഘടനയുടെ മുഴുവൻ സംസ്ഥാന ഘടകങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. രക്ഷാപ്രവർത്തനത്തനം ഏറെക്കുറെ അവസാനിച്ച നിലക്ക് ദുരിതമേഖലകളിൽ വിശദമായ പഠനം നടത്തി പുനരധിവാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് സംഘത്തിലുണ്ടായിരുന്ന അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ടി. ആരിഫലി പറഞ്ഞു. ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നതിന് നേതൃത്വം നൽകിയ കേരള സർക്കാറിനെയും ജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.കെ മുഹമ്മദലി, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി അബ്ദുല്ല കോയ, പി.മുജീബ് റഹ്മാൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രതിനിധി കെ.കെ മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. എം സാലിഹ്, എസ്. ഐ. ഒ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ്, വയനാട് ജില്ലാ പ്രസിഡണ്ട് മാലിക്ക് ശഹബാസ്, സാദിഖ് ഉളിയിൽ, സെക്രട്ടറി ഷമീർ സി.കെ വൈസ് പ്രസിഡണ്ട് നവാസ്.കെ എന്നിവ അം എന്നിവരും കൂടെയുണ്ടായിരുന്നു.
തെക്കൻ ജില്ലകളിൽ സംഘം ഇന്ന് (വെള്ളി) സന്ദർശനം നടത്തും.

Comment here