State News

ശ്രീലങ്ക: ഭീകരര്‍ ചെയതത് മാപ്പര്‍ഹിക്കാത്ത കൃത്യം – ജമാഅത്തെ ഇസ്‌ലാമി

ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ശ്രീലങ്കലയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ദുഖമുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ആരാധനകളില്‍ മുഴുകിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൂട്ടക്കൊല ചെയ്ത ഭീകരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരര്‍ഥത്തിലും മാപ്പര്‍ഹിക്കുന്നില്ല. അതിവേഗത്തിലുള്ള അന്വേഷണത്തിലൂടെ ഉത്തരവാദികളെ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം കൂട്ടക്കൊലകളില്‍ മനുഷ്യസ്നേഹത്തിനും മാനവികതയ്ക്കും കൂടിയാണ് മൃത്യു സംഭവിക്കുന്നത്. തികഞ്ഞ വംശീയതയും അന്ധമായ ദേശീയതയും ആധിപത്യമനോഭാവവും ജനാധിപത്യ വരുദ്ധതയും അപരസ്നേഹത്തിന്റെ അഭാവവും സര്‍വോപരി കരുണവറ്റിയ ഹൃദയങ്ങളുമാണ് ഇത്തരം ദുരന്തങ്ങളെ പടച്ചുവിടുന്നത്.അതേസമയം ആക്രമണത്തെ സംബന്ധിച്ച മുന്നറിയിപ്പ് ഭരണകൂടം അവഗണിച്ചതും പ്രതിഷേധാര്‍ഹമാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങളും ലോക സമൂഹവും ജാഗ്രത പുലര്‍ത്തണം.ശ്രീലങ്കന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സമാധാനത്തിന്റെ പ്രസന്നതയിലേക്ക് ആ രാജ്യത്തിന് അതിവേഗം സഞ്ചരിക്കാനാവുമെന്ന് എം ഐ അബ്ദുല്‍ അസീസ് പ്രത്യാശ പ്രകടിപ്പിച്ചു.

Comment here