State News

തൊഴിലുപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു

നിലമ്പൂര്‍: പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസപദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിലുപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിലമ്പൂര്‍ നമ്പൂരിപ്പൊട്ടിയില്‍ പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. പ്രളയകാലത്തെ മലയാളി കൂട്ടായ്മ മാതൃകാപരമായിരുന്നെന്നും ഇത് തകര്‍ക്കാനുള്ള പലരുടെയും ശ്രമം തിരിച്ചറിഞ്ഞ്് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലില്‍ ഉപജീവനമാര്‍ഗം നഷ്ടമായവഴിയോരക്കച്ചവടക്കാരന് കരിമ്പ് ജൂസ് മെഷിനൂം അനുബന്ധ ഉപകരണങ്ങളും നല്‍കിയായിരുന്നു ഉദ്ഘാടനം.
പ്രളയം കാരണം വാസയോഗ്യമല്ലാതായ മതില്‍മൂലക്കോളനി, നമ്പൂരിപൊട്ടി കാലിക്കടവ്, മൂലേപ്പാടം എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് തയ്യില്‍ മെഷീന്‍, പശു, ആട്, കോഴി എന്നിവയും പട്ടികജാതി – പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാനത്താകെ 500 കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍, തൊഴിലുപകരണങ്ങള്‍ എന്നിവ വഴി തൊഴില്‍ നല്‍കും.
പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുജീബ്‌റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി മിയാന്‍ദാദ്, ജമാഅത്തെ ഇസ്്‌ലാമി ചുങ്കത്തറ ഏരിയാ പ്രസിഡണ്ട് വി ഹംസ, നിലമ്പൂര്‍ ഏരിയാ പ്രസിഡണ്ട് അബ്ദുറഹ്്മാന്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോര#്ഡിനേറ്റര്‍ കെ അബ്ദുറഹീം, സലാം മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comment here