State News

സയ്യിദ് സാദത്തുള്ള ഹുസൈനി ജമാ അത്തെ ഇസ്ലാമി ദേശീയ അദ്ധ്യക്ഷൻ

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് 2019-2023 പ്രവർത്തന കാലയളവിലേക്ക് പുതിയ അമീറായി സയ്യിദ് സആദത്തുല്ലാഹ് ഹുസൈനിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ മീഖാത്തിൽ അസിസ്റ്റന്റ് അമീറായിരുന്ന അദ്ദേഹം രണ്ട്ദേ തവണ എസ്ര.ഐ.ഒ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദുകാരനായ അദ്ദേഹം ടെലികമ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എം.ബി.എക്കാരനുമാണ്. 46 വയസ്സുകാരനായ എസ്.എസ് ഹുസൈനി ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷൻ കൂടിയാണ്.

ബഹുസ്വര രാജ്യമായ ഇന്ത്യയിൽ ഇസലാമിന്റെ പ്രതിനിധാനവും മുസ്‌ലിം സമൂഹത്തിന്റെ ദൗത്യവും നിലപാടും സംബന്ധിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ അദ്ദേഹം അറിയപ്പെട്ട ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമാണ്. Strategy of Indian Muslims, Islam, Muslim and Technology, Globalization and Muslim Youth, Milestones, Postmodernist challenges and Islam, Islamic Movement in women, Globalization and capitalistic imperialism, മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും എന്നിവ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്. ഇംഗ്ലീഷിലും ഉർദുവിലും ധാരാളം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Comment here