State News

സേവന രംഗത്തിറങ്ങുക

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് കേരളത്തോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം പതിനായിരക്കണക്കിനാളുകളാണ് ദുരിതത്തിലകപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്കും മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളെത്തിക്കാന്‍ എല്ലാവരും കര്‍മരംഗത്തിറങ്ങണം. ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ സേവന വിഭാഗങ്ങള്‍ ദുരിതമേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു.

ദുരിതത്തില്‍ നിന്നും താങ്ങാനാവാത്ത ദുരന്തത്തില്‍ നിന്നും കേരളീയ സമൂഹത്തെ കരകയറ്റാന്‍ പ്രപഞ്ചനാഥനോട് ജമാഅത്ത് അമീര്‍ പ്രാര്‍ഥിക്കുകയും ചെയ്തു.

Comment here