Articles State News

ജമാഅത്തെ ഇസ്‍ലാമി RSS കൂടിക്കാഴ്ച നടന്നിട്ടില്ല

[മാധ്യമങ്ങൾക്ക് ഇന്നലെ നൽകിയ വിശദീകരണം] ഒന്ന് രണ്ട് ദിവസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കേരളീയ സമൂഹത്തില്‍ വളരെ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ആറെസ്സെസ്സും തമ്മിലല്ല, ഇന്ത്യയിലെ ചില പ്രബല മുസ്‌ലിം സംഘടനകളും ആറെസ്സെസ്സും തമ്മിലാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിയും ഭാഗവാക്കായി എന്നു മാത്രം. ശാഹിദ് സിദ്ധീഖ് (എക്‌സ് […]

Read More
Ameer Updates State News

ഏക സിവിൽകോഡ് നിയമം: സാംസ്കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയ നീക്കം – എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: ഏകസിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയ ശ്രമമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജന വിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്ത ഗോത്ര നിയമങ്ങൾ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ […]

Read More
Ameer Updates State News

വിഴിഞ്ഞം സമരം: സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം- എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: വിഴിഞ്ഞം സമരമുഖത്തെ സംഘര്‍ഷാവസ്ഥ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തണമെന്നും പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. സമരത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം, മന്ത്രിമാരെ പറഞ്ഞയച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്തത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുകയും ജീവിതമാര്‍ഗം തടയപ്പെടുകയും ചെയ്യുന്നവര്‍ നടത്തുന്ന സമരമാണെന്ന പ്രാഥമിക ബോധം സര്‍ക്കാറിനുണ്ടാവണം. […]

Read More