District NewsPalakkad

കുട്ടികളിടെ ലോകം നന്മയുടേത് : അബ്ബാസ് കൂട്ടില്‍

അശ്ലീലതയും അതിക്രമങ്ങളും അരാജകത്വവും അരങ്ങ് തകർക്കുന്ന കാലത്ത് നന്മയുടെ ലോകം ഞങ്ങളുടേത് എന്ന് വിളിച്ചു പറയുവാൻ വിദ്യാർത്ഥികൾ തയ്യാറാവാണമെന്ന് ടീൻ ഇന്ത്യ രക്ഷാധികാരി അബ്ബാസ് കൂട്ടിൽ.മേപ്പറമ്പ് മോഡൽ ഹൈസ്‌കൂളിൽ മലർവാടി, ടീൻ ഇന്ത്യ പാലക്കാട് ജില്ലാ സംഘടിപ്പിക്കുന്ന മിശ്കാത് 2K19 ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിന്മയുടെ ലോകം മാറ്റിപ്പണിയണമെങ്കിൽ സത്യവും ധർമ്മവും സംസ്‌കാരവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കണമെന്നും അതാണ് ടീൻ ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദീൻ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി എച്. ആർ. ഡി ട്രൈനർ എ. പി. അബ്ദുന്നാസർ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, മലർവാടി ജില്ലാ കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ടീൻ ഇന്ത്യ ജില്ലാ ക്യാപ്റ്റൻ സന സുമയ്യ, മലർവാടി ഏരിയ ക്യാപ്റ്റൻ അഫ്നാൻ ചിറ്റൂർ, ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ശബ്‌നാസ് അഷ്‌റഫ്, പാലക്കാട് ഓർഫനേജ് മാനേജർ ഷഹീർ മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബ്ദുസ്സലാം മേപ്പറമ്പ്, അഷറഫ് അലനല്ലൂർ, എസ്. ഐ. ഒ ജില്ലാ സമിതിയംഗം ഹാരിസ് നെന്മാറ, വസീം മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.ശിയാദ് ആലത്തൂർ, ഖുതുബ് സുലൈമാൻ, സുബൈർ സി.ജെ, ഷെഹ്മ ഹമീദ്, ഖദീജ മേപ്പറമ്പ്, ഫിദ ബിലാൽ എന്നിവർ നേതൃത്വം നൽകി.

Comment here