ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാനവികവും ധാർമികവുമായ മൂല്യങ്ങൾ സ്ഥാപിക്കുക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീർ എം. ഐ. അബ്ദുൽ അസീസ്.’സത്യത്തിനു സാക്ഷികളാവുക’ എന്ന കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ കമ്മിറ്റി തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ നടത്തിയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇതിനായി മുസ്ലിം സമൂഹത്തിലെ ഓരോ അംഗവും വ്യക്തിപരവും സാമൂഹ്യവുമായ ഉന്നത മൂല്യങ്ങളുടെ ജീവിക്കുന്ന മാതൃകകളായി മാറാൻ ശ്രമിക്കണം. ഇതാണ് സത്യത്തിന്റെ സാക്ഷികളാവുക എന്നതുകൊണ്ട് അർഥമാക്കുന്നത്. സമൂഹം മൂല്യച്യുതിയിലേക്ക് വീഴുമ്പോൾ അതിനെ നേർവഴിക്കു കൊണ്ടുവരാൻ ത്യാഗം സഹിച്ചും മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവർക്കു മാത്രമേ സാധിക്കൂ. അത്തരമൊരു വിഭാഗത്തെ വളർത്തിയെടുക്കാൻ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ.എം.ഉസ്മാൻ, ടി.എസ് നിസാമുദ്ദീന്‍, കമൽ.സി. നജ്മൽ , അഡ്വ. കെ.എസ്. എ ബഷീർ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം.എ ആദം അധ്യക്ഷത വഹിച്ചു. പി.എ വാഹിദ് സ്വാഗതവും മുനീർ വരന്തരപ്പിള്ളി സമാപനവും നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ സമ്മേളനത്തിൽ സംബന്ധിച്ചു.
സത്യത്തിനു സാക്ഷികളാവുക. ജമാഅത്തെ ഇസ്ലാമി സമ്മേളനം.

Comment here