Uncategorized

ഇസ്ലാമിക വിജ്ഞാനകോശം 13ാം പതിപ്പിന്റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു

തിരുവനന്തപുരം: ഇസ്ലാമിനെയും മുസ്ലീംഗളേയുംകുറിച്ച് തെറ്റിദ്ധാരണ പരത്താൻ ചില കേന്ദ്രങ്ങൾ മനഃപ്പൂർവ്വം ശ്രമിക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇസ്ലാമിക് പബ്ലിഷിങ്ങ്ഹൗസ് പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാനകോശം 13ാം പതിപ്പിെൻറ പ്രകാശനം പാളയം അയ്യങ്കാളി ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദ ആക്രമണം മഹാത്മാ ഗാന്ധിയുടെ വധമാണ്. അത് നടത്തിയത് ഒരു ഹിന്ദുതീവ്രവാദിയാണ്. തീവ്രവാദ കേസിൽ ഉൾപ്പെട്ട പ്രതികളെ പാർലമെൻറിലയക്കും വിധത്തിൽ നമ്മുടെ നാട് മലിനമാക്കപ്പെട്ടിരിക്കുന്നു. തീവ്രവാദത്തിന് മതമില്ലെന്നാണ് താൻ കരുതുന്നത്. വിവിധ സംസ്കാരങ്ങളെ സ്വീകരിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. കേരളത്തെ സാംസ്കാരികമായി സമ്പന്നമാക്കിയത് ഇൗ കൊടുക്കൽ വാങ്ങലുകളാണെന്നും അേദ്ദഹം പറഞ്ഞു. സാമൂഹിക നിരീക്ഷകനും അധ്യാപകനുമായ ഡോ: പി.ജെ. വിൻസെൻറ് പുസ്തകത്തിെൻറ ആദ്യ പ്രതി ഏറ്റുവാങ്ങി.

െഎ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദാലി അധ്യക്ഷതവഹിച്ചു. വിജ്ഞാനകോശം എക്സിക്കൂട്ടീവ് എഡിറ്റർ ഡോ: എ.എ ഹലീം പുസ്തക പരിചയം നടത്തി. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ, പാളയം ഇമാം മൗലവി വി.പി സുഹൈബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എസ്. അമീൻ, െഎ.പി.എച്ച് അസി: ഡയറക്ടർ കെ.ടി ഹുസൈൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി സ്വാഗതവും സ്വാഗതസംഘം കൺവീനർ എ.എസ് നൂറുദ്ദീൻ നന്ദിയും പറഞ്ഞു.

Comment here