Uncategorized

പ്രളയ ദുരിതാശ്വാസം 2019: ഭവന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

മേപ്പാടി: 2019ലെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ കേരള നടപ്പാക്കുന്ന ഭവന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. ദുരന്തങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിട്ട അനുഭവമാണ് മുന്നിലുള്ളത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെയും ജാതി മത വർഗീയ ചിന്തകൾക്കതീതമായി സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിച്ച് നേരിടാൻ സാധിച്ചു. ഈ സാമൂഹിക ഐക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 10 കോടി രൂപയുടെ പദ്ധതികളാണ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. ഉരുൾപൊട്ടലും പ്രളയവും ഏറെ നാശംവിതച്ച മലപ്പുറം, വയനാട് ജില്ലകളിലായി 100 വീടുകൾ പദ്ധതിയുടെ ഭാഗമായി നിർമിച്ച് നൽകും. നിലമ്പൂർ കവളപ്പാറയിലും വയനാട് മേപ്പാടിയിലുമാണ് ആദ്യ ഘട്ടത്തിൽ വീട് നിർമിച്ച നൽകുക. കാപ്പംകൊല്ലിയിൽ കേളച്ചൻ തൊടിയിൽ യൂസുഫ് ഹാജി ദാനമായി നൽകിയ 35 സെന്റ് സ്ഥലത്ത് നിർമിക്കുന്ന ആറു വീടുകളുടെ തറക്കല്ലിടലാണ് ഇന്നലെ നടന്നത്. സർക്കാരുമായും മറ്റു ഏജൻസികളുമായും സഹകരിച്ചാണ് വീടുകൾ നിർമിക്കുന്നത്.

വീട് നിർമാണത്തിന് പുറമെ 250 കൃഷി, 250 250 പേര്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ തൊഴില്‍ എിവ ലഭ്യമാക്കും. ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. പാരിസിഥിതിക സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും, 50 ട്രെയിനിങ്, ബോധവല്‍ക്കരണ വര്‍ക് ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പുനരധിവാസത്തിന്റെ ഭാഗമായി ലഭ്യമാക്കും.

Comment here