Social Activities

പ്രളയാനന്തര പുനരധിവാസം: പീപ്പിള്‍ ഫൗണ്ടേഷന്‍ 4 വീടുകള്‍ സമര്‍പ്പിച്ചു

ചെറുവണ്ണൂർ: കുണ്ടായിത്തോട് കരിമ്പാടത്ത് പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകിയ 4 വീടുകളുടെ സമർപ്പണം എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ കരിമ്പാടത്ത് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നതെന്നും, അത് ജാതി മത ഭേദമന്യേ അർഹരായവരുടെ കൈകളിൽ എത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ) ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്), ഫൈസൽ പൈങ്ങോട്ടായി (ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡണ്ട്), എ.പി ബഷീർ (ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി പ്രസിഡണ്ട്) ,അയനിക്കാട്ട് ഉണ്ണികൃഷ്ണൻ (ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്), കലാം കടവാനത്ത് (ഇന്ത്യൻ നാഷ്ണൽ ലീഗ്), ത്വാഹിറ ബീവി (പ്രസിഡണ്ട്, കോഴിക്കോട് സിറ്റി ജ: ഇസ്ലാമി വനിതാ വിഭാഗം),ഹമീദ് മാത്തോട്ടം റസാഖ് മാത്തോട്ടം, പി.സി ബഷീർ, എം.എ ഖയ്യൂം (കോ-ഓർഡിനേറ്റർ, നാത്തൂനിപ്പാടം, കരിമ്പാടം കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് പ്രൊജക്ട് ) തുടങ്ങിയവർ സംസാരിച്ചു.