പാവപ്പെട്ടവരുടേയും നിരാലംബരായ ഭവന രഹിതരുടേയും അത്താണിയാവുകയാണ് ബൈത്തു സക്കാത്ത് കേരളയെന്ന് എന്‍ കെ പ്രേമചന്ദ്രൻ എം.പി  പറഞ്ഞു. ബൈത്തുസ്സകാത്ത്  കേരള ഭവന നിർമ്മാണ പദ്ധതി എറണാകുളം ടൗൺഹാളിൽ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.  കാസർകോട് എന്‍ഡോസൾഫാൻ ദുരിത ബാധിതർ മുതൽ വിവിധ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ ജനകീയ പ്രശ്നങ്ങളിൽ പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്‍ലാമിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന ജന പ്രതിനിധിയാണ് താനെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കിടപ്പാടത്തിനായി യാചിച്ചുകൊണ്ടിരിക്കുന്ന 320 പേരുടെ സ്വപ്നം പൂർത്തീകരിക്കപ്പെടുന്ന ബൈത്തു സക്കാത്ത് കേരളയുടെ ഈ പദ്ധതി തുല്യതയില്ലാത്തതാണ്. സംഘടിത സക്കാത്ത് സംഭരണ വിതരണത്തിലൂടെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി നടപ്പിലാക്കിവരുന്ന സ്വയം തൊഴിൽ അടക്കുള്ള പദ്ധതികൾ ബൈത്തുസ്സകാത്ത് നടപ്പിലാക്കുന്നു എന്നത് ആശാവഹമാണ്.  എന്നാൽ മത നിരപേക്ഷ ഭരണഘടനയെ തകർത്ത് വിശ്വാസത്തെ വർഗീയമായി രാഷ്ട്രീയ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജമാഅത്തെ ഇസ്‍ലാമി നടപ്പിലാക്കുന്ന വിപ്ലവകരമായ പ്രവർത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തി. മനഷ്യരെ വംശീയവും വർഗ്ഗീയവുമായി വേർത്തിക്കുന്ന സാമൂഹിക വ്യവസ്ഥയെ മാറ്റി പണിയുന്നതിന് ഇസ്‌ലാം അവതരിപ്പിക്കുന്ന സമൂഹ സ്പർശിയാ ആരാധനാ കർമ്മമാണ് സക്കാത്ത് സമ്പ്രദായ മെന്ന് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ബൈത്തുസ്സകാത്ത് കേരള ചെർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് സേട്ട്, ഉസ്താദ് അലിയാർ മൗലവി അൽ ഖാസിമി, അഡ്വ: ടി.പി. എം. ഇബ്റാഹിം ഖാൻ, സി.എച്ച് അബ്ദുർറഹീം, ജമാൽ പാനായിക്കുളം, എന്നിൽ സംസാരിച്ചു. മേഖലാ നാസിം പി.പി.അബ്ദുർറഹ്മാൻ സമാപനം നിർവ്വഹിച്ചു. സിറ്റി പ്രസിഡണ്ട് ജമാൽ അസ്ഹരി സ്വാഗതവും സ്വാഗത സംഘം ജനറൽ കൺ വീനർ ടി.പി. അബ്ദുൽ ഖയ്യൂം നന്ദിയും പറഞ്ഞു. റുഹൈം ഖുർആൻ പാരായണം ചെയ്തു.

English