റിയാസ് മൗലവി വധം: ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കണം – പി മുജീബുറഹ്മാന്‍
റിയാസ് മൗലവിയുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നു ആർ.എസ്.എസ് പ്രവർത്തകരെയും വെറുതെവിട്ട കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി.മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുമെല്ലാം നിലനിൽക്കുന്ന കേസിൽ കോടതിയിൽ നിന്നുണ്ടായ ഈ വിധി നീതിയിലും നിയമത്തിലും വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. സംഘ്പരിവാർ ബന്ധമുള്ളവർ പ്രതികളാവുന്ന കേസുകളിൽ കേരളത്തിലെ പോലീസ് സംവിധാനത്തിൻ്റേയും അന്വേഷണ സംഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വഴിവിട്ട നീക്കങ്ങൾ റിയാസ് മൗലവിയുടെ അന്വേഷണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പള്ളിക്കകത്ത് വെച്ച് സംഘ്പരിവാർ […]