L
I
N
G
1941

ജമാഅത്തെ ഇസ്‌ലാമി രൂപീകരണം

image

1941 ആഗസ്ത് 26 ന് ജമാഅത്തെ ഇസ്‌ലാമി പഠാന്‍കോട്ടില്‍ വെച്ച് രൂപം കൊണ്ടു. രൂപീകരണ യോഗത്തിൽ കേരളത്തിൽ നിന്ന് ഹാജി.വി.പി.മുഹമ്മദലി സാഹിബ് പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 75 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിക്കപ്പെടുന്നത്. അമീറായി മൗലാനാ മൗദൂദിയെ തെരഞ്ഞെടുത്തു.
https://ml.wikipedia.org/wiki/Jamaat-e-Islami_Hind

Aug 26, 1941
Aug 26, 1941
1943

ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍

image

ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഹാജി വി.പി. മുഹമ്മദലി സാഹിബിന്റെ നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Apr 3, 1943
Apr 3, 1943

ആലിയ അറബിക് കോളേജ്

image

1943 അബ്ദുറഹ്മാന്‍ ബാഖഫി തങ്ങള്‍ കാസർഗോഡ് ആലിയ അറബിക് കോളേജ് ഉദ്ഘാടനം ചെയ്തു. മർഹൂം ഇസ്സുദ്ദീൻ മൗലവിയായിരുന്നു സ്ഥാപനത്തെ പ്രൗഢിയിലേക്കുയർത്തിയത്.

Jun 15, 1943
Jun 15, 1943
1945

ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്

image

പുസ്തകപ്രസാധനാലയമായ ഐ.പി.എച്ച് 1945-ല്‍ വി.പി. മുഹമ്മദലി തുടക്കം കുറിച്ചു. അബുല്‍ അഅ്ലാ മൗദൂദിയുടെ ഇസ്‌ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നല്‍കിയ 700 രൂപ മൂലധനമാക്കിയാണ് ഐ.പി.എച്ച് ആരംഭിച്ചത്. https://ml.wikipedia.org/wiki/Islamic_publishing_house

Feb 2, 1945
Feb 2, 1945
1948

ഹാജി സാഹിബ് പ്രഥമ അമീർ

image

ഹാജി.വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീറായി 1948 മുതൽ 1959 ൽ മരണപ്പെടുന്നത് വരെ തുടർന്നു. https://ml.wikipedia.org/wiki/V.P._Muhammad_Ali

Jan 23, 2020
Jan 23, 2020

കേരള ഘടകം നിലവിൽ വന്നു

image

1948 ല്‍ ജനുവരിയില്‍ വളാഞ്ചേരിക്കടുത്ത കാട്ടിപ്പരുത്തിയില്‍ വെച്ചാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം നിലവില്‍ വന്നു. രൂപീകരിച്ച ശേഷം ആദ്യ ഘടകം കോഴിക്കോട്ടും രണ്ടമത്തെ ഘടകം കാസര്‍ഗോഡും മൂന്നാമത്തെ ഘടകം വളാഞ്ചേരിയിലും രൂപം കൊണ്ടു. ഹാജി സാഹിബിനെ പ്രഥമ അധ്യക്ഷനായി തീരുമാനിച്ചു. 200 പേർ പങ്കെടുത്തു. https://ml.wikipedia.org/wiki/Jamaat-e-Islami_kerala

Jan 23, 2020
Jan 23, 2020

ഒന്നാം സംസ്ഥാന സമ്മേളനം

image

1948 ആഗസ്ത് 21 പ്രഥമ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്. വളാഞ്ചേരിയിലെ ഓഫീസ് സംസ്ഥാന ഓഫീസായി പ്രഖ്യാപിച്ചു. ഹാജിസാഹിബിന് സഹായിയായി കെ.സി.അബ്ദുല്ല മൗലവിയെ നിശ്ചയിച്ചു. 12 അംഗ കൂടിയാലോചന സമിതിയെ തെരഞ്ഞെടുത്തു.

Aug 21, 1948
Aug 21, 1948
1949

രണ്ടാം സംസ്ഥാന സമ്മേളനം

image

1949 ല്‍ രണ്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നടന്നു.

Jan 23, 2020
Jan 23, 2020

പ്രബോധനം മുഖപത്രം

image

1949 ആഗസ്ത് 1 ന് ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായി പ്രബോധനം പ്രതിപക്ഷപത്രം പുറത്തിറങ്ങി. ആദ്യത്തെ 1500 കോപ്പി തിരൂരിലെ ജമാലിയ്യ പ്രസില്‍ നിന്നാണ് അച്ചടിച്ചത്.

Aug 1, 1949
Aug 1, 1949
1950

മൂന്നാം സംസ്ഥാന സമ്മേളനം

image

1950 ല്‍ കണ്ണൂരിലെ വളപട്ടണത്ത് വെച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ മൂന്നാം സംസ്ഥാന സമ്മേളനം നടന്നു. ഈ സമ്മേളനത്തില്‍ വെച്ച് പ്രസാധനാവശ്യാര്‍ഥം സ്വന്തമായി പ്രസ് വാങ്ങാന്‍ തീരുമാനിച്ചു.15,000 രൂപയായിരുന്നു ബജറ്റ്. 10 രൂപ സമ്മേളനത്തില്‍ വെച്ച് തന്നെ പിരിച്ചു.

Jan 23, 2020
Jan 23, 2020
1951

മജ്‌ലിസുന്നുഖബാ-പഠനവേദി

image

1951 ല്‍ കൊടിഞ്ഞിയില്‍ നടന്ന ത്രൈമാസ യോഗത്തില്‍ വൈജ്ഞാനിക ഗവേഷണത്തിന് ഊന്നല്‍ നല്‍കി “മജ്‌ലിസുന്നുഖബാ” എന്ന പണ്ഡിതസഭ രൂപീകരിച്ചു. വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി, കെ.സി. അബ്ദുല്ല മൗലവി, എം. അബ്ദുല്ലക്കുട്ടി മൗലവി(കുറ്റ്യാടി), ടി. മുഹമ്മദ്, യു.കെ. ഇബ്രാഹിം മൗലവി, കെ.മൊയ്തു മൗലവി, എന്‍.കെ. അബൂബക്കര്‍ മൗലവി, വി.പി. കുഞ്ഞിമൊയ്തീന്‍ മൗലവി, എം.പി. അബ്ദുല്‍ ഹമീദ് മൗലവി, കെ.അബ്ദുല്ല ശര്‍ഖി എന്നിവരായിരുന്നു അതിലെ പ്രമുഖര്‍.

Jan 23, 2020
Jan 23, 2020
1952

അൽ മദ്റസതുൽ ഇസ്‌ലാമിയ്യ

image

ചേന്ദമംഗല്ലൂർ, എടയൂർ എന്നിവിടങ്ങൾ അൽ മദ്രസതുൽ ഇസ്‌ലാമിയ്യ എന്ന പേരിൽ മദ്രസകൾ ആരംഭിച്ചു.

Jan 23, 2020
Jan 23, 2020

നാലാം സംസ്ഥാന സമ്മേളനം

image

1952 മാര്‍ച്ച് 1,2,3 തീയ്യതികളിലായി ശാന്തപുരത്ത് വെച്ച് നാലാം സംസ്ഥാന സമ്മേളനം നടന്നു. അഖിലേന്ത്യാ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ന്ടന്ന യോഗത്തില്‍ വെച്ച് ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനമായി.

Mar 1, 1952
Mar 1, 1952
1953

അൽ മദ്റസതുൽ ഇസ്‌ലാമിയ്യ

image

ശാന്തപുരം അൽ മദ്റസതുൽ ഇസ്‌ലാമിയ്യ ആരംഭിച്ചു.

Jan 23, 2020
Jan 23, 2020

അഞ്ചാം സംസ്ഥാന സമ്മേളനം

image

1953 മാര്‍ച്ച് 1,2,3,4 തീയ്യതികളില്‍ എടയൂരില്‍ വെച്ച് അഞ്ചാം സംസ്ഥാന സമ്മേളനം നടന്നു. എടയൂര്‍- പെരന്തില്‍മണ്ണ റോഡിന്റെ വടക്കു വശത്തെ വയലില്‍ ഒരേക്കര്‍ സ്ഥലത്തായിരുന്നു സമ്മേളനം. ഇത്തരമൊരു സമ്മേളനം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇദംപ്രഥമമായിരുന്നു. നേരത്തെ ഹൈദരാബാദില്‍ നടന്ന സമ്മേളനത്തിന്റെ മാതൃക അബ്ദുല്‍ അഹദ് തങ്ങള്‍ ഇവിടെ നടപ്പാക്കുകയായിരുന്നു. 2000 ഓളം പേർ പങ്കെടുത്തു.

Mar 1, 1953
Mar 1, 1953
1955

ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ്

image

1955 ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ് ആരംഭിച്ചു. മലപ്പുറം നൂറടിപ്പാലം സമ്മേളനത്തില്‍ വെച്ചാണ് മുള്ള്യാകുറുശ്ശി അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ്യ ഏറ്റെടുത്ത് ശാന്തപുരം ഇസ്‌ലാമിയ്യ കോളേജാക്കി മാറ്റാന്‍ പ്രമേയം പാസ്സാക്കിയത്. ഈ പ്രദേശത്തിന് ശാന്തുപരം എന്ന പേര് നല്‍കിയത് ഇസ്സുദ്ദീന്‍ മൗലവിയായിരുന്നു.

Jan 23, 2020
Jan 23, 2020

ആറാം സംസ്ഥാന സമ്മേളനം

image

1955 ഏപ്രില്‍ 9,10 തീയ്യതികളില്‍ മലപ്പുറം നൂറടിപ്പാലത്തിന് സമീപം ആറാം സംസ്ഥാന സമ്മേളനം നടന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായിരുന്നു സമ്മേളനം. മംഗലാപുരം മുതല്‍ ആലപ്പുഴ വടുതല വരെയുള്ള സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തുനിന്നും സമ്മേളനത്തിന് 5000 പ്രതിനിധികളെത്തി.

Apr 9, 1955
Apr 9, 1955
1956

സംസ്ഥാന അമീർ പദവി നിലവിൽ വന്നു

image

സംസ്ഥാന നേതൃത്വത്തിന് അമീര്‍ എന്ന പദവി നല്‍കിയത്. അഖിലേന്ത്യാ തലത്തില്‍ മാത്രം അമീറുംസംസ്ഥാന തലത്തില്‍ ഖയ്യിം (സെക്രട്ടറി) എന്ന പദവിയാണുണ്ടായിരുന്നത്.

Jan 23, 2020
Jan 23, 2020

കുറ്റ്യാടി കോളേജ്

image

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ മര്‍ഹൂം കെ മൊയ്തു മൗലവി തുടക്കം കുറിച്ച സ്ഥാപനമാണ് കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റിയാടി.

Jan 23, 2020
Jan 23, 2020
1957

ഏഴാം സംസ്ഥാന സമ്മേളനം

image

1957 ഡിസംബര്‍ 28,29 തിയ്യതികളില്‍ ഏഴാം സംസ്ഥാന സമ്മേളനം ആലുവയില്‍ നടന്നു.

Dec 28, 1957
Dec 28, 1957
1959

മെസ്സേജ് ഇംഗ്ലീഷ് മാസിക

image

1959 ജൂണില്‍ ഇംഗ്ലീഷ് ഭാഷയില്‍ കേരളത്തില്‍ നിന്നാരംഭിച്ച പ്രഥമ പ്രസിദ്ധീകരണമായിരുന്നു മെസ്സേജ്. ജമാഅത്ത് പ്രവര്‍ത്തകനായ വി.പി. അബ്ദുല്ല സാഹിബ് സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ച ജമാഅത്ത് സഹകരിക്കുകയായിരുന്നു. പ്രബോധനം ആസ്ഥാനത്ത് തന്നെയായിരുന്നു മെസേജിന്റെയും ഓഫീസ്. 1963 ല്‍ പ്രസിദ്ധീകരിച്ചു.

Jan 23, 2020
Jan 23, 2020

കെ.സി.അബ്ദുല്ല മൗലവി അമീർ സ്ഥാനത്തേക്ക്

image

പ്രഥമ അമീര്‍ ഹാജി വി.പി. മുഹമ്മദലി സാഹിബ് 1959 ഒക്ടോബർ 2 ന് പുലർച്ചെ 5.30 ന് അന്തരിച്ചു.47 വയസ്സായിരുന്നു. രണ്ടാമത്തെ സംസ്ഥാന അമീറായി കെ.സി. അബ്ദുല്ല മൗലവിയെ തെരഞ്ഞെടുത്തു. സെക്രട്ടറി ടി.മുഹമ്മദ് സാഹിബ്. 1959-72, 1977-82, 1984-90 എന്നീ കാലയളവുകളിലായി 32 കൊല്ലം കെ.സി. ജമാഅത്തെ ഇസ്‌ലാമി അമീറായി സേവനമനുഷ്ടിച്ചു.

Jan 23, 2020
Jan 23, 2020
1960

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ്യ കോളേജ്

image

1960 കെ.സി. അബ്ദുല്ലമൗലവി മുന്‍കൈ എടുത്ത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയ്യ കോളേജ് സ്ഥാപിച്ചു. 1967 ല്‍ ആണ് ഇസ്‌ലാഹിയ്യ കോളേജ് എന്ന് പേര് നല്‍കപ്പെട്ടത്.

Jan 23, 1960
Jan 23, 1960

ആസ്ഥാനം വെള്ളിമാട്കുന്നിലേക്ക്

image

1960 ഒക്ടോബര്‍ 23 ന് കോഴിക്കോട് വെള്ളിമാട്കുന്നില്‍ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനവും പ്രബോധനം പ്രസ്സും മദ്രാസ് അമീര്‍ ശൈഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വളപട്ടണത്തെ ഒരു പ്രസില്‍ ജോലി ചെയ്തിരുന്ന മൂഴിക്കല്‍ സ്വദേശി കോയാ സാഹിബായിരുന്നു വെള്ളിമാട്കുന്ന് പ്രസിലെ കമ്പോസിറ്ററും പ്രിന്ററും. ഏടയൂരിലെ ബാവ സാഹിബും സഹായത്തിനുണ്ടായിരുന്നു.
https://ml.wikipedia.org/wiki/Islamic_Service_Trust

Oct 23, 1960
Oct 23, 1960

എട്ടാം സംസ്ഥാന സമ്മേളനം (മൂഴിക്കൽ)

image

രണ്ട് ദിവസങ്ങളിലായി സംഘടനാ ആസ്ഥാനത്തിനടുത്ത് മൂഴിക്കലില്‍ വെച്ച് എട്ടാം സംസ്ഥാന സമ്മേളനം നടന്നു. ഇതോടെ സംസ്ഥാന തല വാര്‍ഷിക സമ്മേളനങ്ങള്‍ താല്കാലികമായി നിര്‍ത്തി. നാല് ഘടകങ്ങളില്‍ നിന്നായി 41 വനിതകള്‍ പേര്‍ പങ്കെടുത്തതോടെ വനിതാ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനത്തോടെ തുടക്കമായി. https://drive.google.com/file/d/0B9v1KTpTuCT-ck5keEc3MFBQT3c/view

Dec 31, 1960
Dec 31, 1960
1961

വനിതാ വിദ്യാഭ്യാസ സ്ഥാപനം

image

1961 ല്‍ ചേന്ദമംഗല്ലൂരില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി അല്‍ മദ്‌റസതുല്‍ ബനാത്ത് എന്ന് സ്ഥാപനം ആരംഭിച്ചു. വനിതകൾക്കായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി.

Jan 23, 1961
Jan 23, 1961
1964

പ്രബോധനം ടാബ്ലോയ്ഡ്

image

1964 ല്‍ പ്രതിപക്ഷ പത്രം മാസികകയായി മാറുകയും ടാബ്ലോയ്ഡ് സൈസില്‍ വാരിക സമാന്തരമായി പുറത്തിറങ്ങുകയും ചെയ്തു.

Jan 23, 1964
Jan 23, 1964
1965

പ്രബോധനം മാസിക

image

പ്രബോധനം മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ടി. മുഹമ്മദ് സാഹിബായിരുന്നു പത്രാധിപര്‍.

Jan 1, 1965
Jan 1, 1965
1969

മലപ്പുറം സമ്മേളനം

image

1969 ല്‍ ഒമ്പതാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 8,9 തീയ്യതികളില്‍ മലപ്പുറത്ത് നടന്നു. അഖിലേന്ത്യാ നേതാക്കളായ മുഹമ്മദ് യൂസുഫ്, ഹാമിദ് ഹുസൈന്‍, സാഹിത്യകാരന്മാരായ എന്‍.വി. കൃഷ്ണവാര്യര്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കോഴിക്കോട് ബിഷപ്പ് എ.എം. പത്രോണി, എ.പി.പി. നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഇ.എം.എസ് ആശംസ സന്ദേശമയച്ചു.

Mar 8, 1969
Mar 8, 1969
1972

ടി.കെ. അബ്ദുല്ല സാഹിബ് അമീർ

image

ജമാഅത്തെ ഇസ്‌ലാമി കേരള മൂന്നാമത്തെ അമീറായി 1972 ൽ ടി.കെ. അബ്ദുല്ല സാഹിബ് സ്ഥാനമേറ്റു. 1982-84 കാലയളവിലും അമീറായിട്ടുണ്ട്.
https://ml.wikipedia.org/wiki/T.K._Abdulla

Jan 23, 1972
Jan 23, 1972

ഇസ്‌ലാമിക് സർവ്വീസ് ട്രസ്റ്റ്, കേരള

image

കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന് കേന്ദ്രമായി ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് (ഐ.എസ്.ടി) രൂപീകൃതമായി. പ്രസിദ്ധീകരണം, വിദ്യാഭ്യാസം, സാസ്‌കാരികം,സാമൂഹികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേരളീയ സ്ഥാപനം. 1972 ല്‍ കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന് കേന്ദ്രമായി രൂപീകൃതമായി. മുഖ്യശില്പി പരേതനായ കെ.സി അബ്ദുല്ല മൗലവിയായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് ചെയര്‍മാനും

Jan 23, 1972
Jan 23, 1972

ചരിത്രപരമായ സംവാദം

image

1970 സെപ്തംബര്‍ 25 ന് പിറവി കൊണ്ട ചേകനൂര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ സംവാദത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രധിനിധീകരിച്ച് ഒ.അബ്ദുറഹ്മാന്‍ പങ്കെടുത്തു. പ്രസ്തുത പരിപാടിയോടെ സംഘടന നാമാവശേഷമായി.

Aug 21, 1972
Aug 21, 1972
1974

സന്മാർഗ്ഗം ദ്വൈവാരിക

image

1974- മലയാളത്തിലെ ആദ്യത്തെ ഇസ്‌ലാമിക ബാല പ്രസിദ്ധീകരണമായ സന്മാര്‍ഗ്ഗം ദ്വൈവാരിക ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരംഭിച്ച ഈ ദ്വൈവാരിക പെരിന്തല്‍മണ്ണയിലെ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന് കീഴിലാണ് ആരംഭിച്ചത്. മര്‍ഹൂം അബുല്‍ ജലാല്‍ മൗലവിയായിരുന്നു ഇതാരംഭിച്ചത്.

Jan 23, 1974
Jan 23, 1974
1975

ബോധനം മാസിക

image

1975 ജൂലൈയില്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ജിഹ്വകളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രബോധനം വാരിക നിര്‍വഹിച്ചിരുന്ന ദൗത്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം.

Jan 23, 1975
Jan 23, 1975

ജമാഅത്തെ ഇസ്‌ലാമി നിരോധനം

image

1975 ജനുവരി 26 ന് പ്രഖ്യാപിച്ച അടിന്തിരാവസ്ഥയെ തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനമായ ഐ.എസ്.എലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തി വെച്ചു. നേതാക്കള്‍ ജയില്‍ വാസമനുഷ്ടിക്കേണ്ടി വന്നു.

Jul 24, 1975
Jul 24, 1975
1977

നിരോധനം റദ്ദാക്കി

image

1977 മാർച്ചില്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നിരോധനവും റദ്ദായി. ഇസ്‌ലാമിക് യൂത്ത് ഫ്രണ്ട് എന്ന എന്ന സംഘടന നിലവില്‍ വന്നു.

Jan 23, 1977
Jan 23, 1977
1979

കെ.സി.അബ്ദുല്ല മൗലവി അമീർ

image

കെ.സി.അബ്ദുല്ല മൗലവി വീണ്ടും അമീർ സ്ഥാനത്തേക്ക് (1979 — 1982)

Jan 23, 1979
Jan 23, 1979

മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ്

image

1979 പ്രാഥമിക മദ്രസകള്‍, സ്‌കൂളുകള്‍, ഇസ്‌ലാമിയാ കോളേജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി 1979 ല്‍ സ്ഥാപിതമായതാണ് മജ്ലിസുത്തഅ്ലീമില്‍ ഇസ്‌ലാമി, കേരള. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മജ്‌ലിസ് എഡുക്കേഷന്‍ ബോര്‍ഡ്, വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ എന്നീ പേരുകളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

Jan 23, 1979
Jan 23, 1979

തിരൂർക്കാട് ഇലാഹിയ്യ

image

തിരൂർക്കാട് ഇലാഹിയ്യ കോളേജ് ആരംഭിച്ചു

Jan 23, 1979
Jan 23, 1979

വാടാനപ്പള്ളി ഓർഫനേജ്

image

മധ്യകേരളത്തിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമാണ് വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജ്. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നു. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി എന്ന ട്രസ്‌റാണ് സ്ഥാപനം നടത്തുന്നത്. 1977 ൽ പ്രാഥമിക മദ്രസ്സയായി തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോൾ സെക്കന്ററി മദ്‌റസഃകള്‍, പള്ളി, ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ്, ആശുപത്രി തുടങ്ങിയവയും ട്രസ്‌റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Jan 23, 1979
Jan 23, 1979

പെരുമ്പിലാവ് അൻസാർ

image

തൃശൂർ ജില്ലയിലെ പെരുമ്പിലാവിൽ അൻസാർ ട്രസ്റ്റ് സ്ഥാപിച്ചു. എ.വി. അബ്ദുൽ മജീദ് സാഹിബായിരുന്നു ട്രസ്റ്റിന്റെ മുഖ്യശില്പി. ഈ ട്രസ്റ്റിന് കീഴിലാണ് ഇംഗ്ലീഷ് സ്കൂളും(1983) അനാഥാലയവും (1991) ആതുരാലയവും(1994) ആരംഭിച്ചത്.

Jan 23, 1979
Jan 23, 1979

മൗദൂദിയുടെ മരണം

image

ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ മൗലാനാ മൗദൂദി അന്തരിച്ചു

Sep 22, 1979
Sep 22, 1979
1980

മലർവാടി മാസിക

image

1980 നവംബറില്‍ മലര്‍വാടി മാസിക കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. 1986 മുതല്‍ തൃശൂരില്‍ നിന്നും 2002 മുതല്‍ കോഴിക്കോട്ട് ഇസ്‌ലാമിക് സര്‍വ്വീസ് ട്രസ്റ്റിന് കീഴിലുമായി പ്രസിദ്ധീകരണം തുടരുന്നു.

Jan 23, 1980
Jan 23, 1980
1982

ടി.കെ. അബ്ദുല്ല സാഹിബ് അമീർ (1982 — 1984)

image

ടി.കെ. അബ്ദുല്ല സാഹിബ് വീണ്ടും അമീർ സ്ഥാനത്തേക്ക് . https://ml.wikipedia.org/wiki/T.K._Abdulla

Jan 23, 1982
Jan 23, 1982

ആസ്ഥാനം കോഴിക്കോട് നഗരത്തിലേക്ക്

image

വെള്ളിമാട്കുന്നിൽ നിന്നും ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനം കോഴിക്കോട് നഗരത്തിലെ മൊയ്തീൻ പള്ളി റോഡിലുള്ള ഓയാസിസ് കോമ്പൗണ്ടിലേക്ക് മാറ്റി. സംഘടനാ ആസ്ഥാനത്തിൻറെ ഔപചാരികമായ ഉദ്ഘാടനം മുൻ അമീർ കെ.സി.അബ്ദുല്ല മൗലവി നിർവ്വഹിച്ചു. ടി.മുഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു.

Oct 18, 1982
Oct 18, 1982

എസ്.ഐ.ഒ

image

1982 ഒക്ടോബര്‍ 19 ന് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ വിദ്യാര്‍ഥി സംഘടന രൂപീകിരിച്ചു. http://sio-india.org/

Oct 19, 1982
Oct 19, 1982
1983

എസ്.ഐ.ഒ കേരള

image

1983 എസ്.ഐ.ഒ കേരള ഘടകം പ്രവര്‍ത്തനമാരംഭിച്ചു. പി.എ. അബ്ദുല്‍ ഹകീം ആയിരുന്നു പ്രഥമ പ്രസിഡന്റ്.

Jan 23, 1983
Jan 23, 1983

എസ്.ഐ.ഒ ബാലസംഘം

image

വിദ്യാർഥികൾക്കായി എസ്.ഐ.ഒ വിന് കീഴിൽ മലർവാടി ബാലസംഘം പ്രവർത്തനമാരംഭിച്ചു.

Jan 23, 1983
Jan 23, 1983

ടിറ്റ് ഫോർ ടാറ്റ്

image

1983 ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സ്പിരിറ്റഡ് യൂത്ത് ഫ്രണ്ട് എന്ന സംഘടനയും അതിന് കീഴില്‍ ടിറ്റ് ഫോര്‍ ടാറ്റ് എന്ന ബുള്ളറ്റിനും പുറത്തിറങ്ങി. ടി.വി. മുഹമ്മദാലി പത്രാധിപരും പി.കെ. റഹീം സാഹിബ് പബ്ലിഷറുമായിരുന്നു.

Jan 23, 1983
Jan 23, 1983

ദഅവത്ത് നഗർ സമ്മേളനം

image

1983 ഫെബ്രുവരി 19,20 തീയ്യതികളില്‍ പത്താം സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് ദഅ്‌വത്ത് നഗറില്‍ വെച്ച് നടന്നു. ലണ്ടനിലെ അറേബ്യ, ഖത്തറിലെ അല്‍ ഉമ്മ എന്നീ പത്രങ്ങളുടെ പ്രതിനിധികളും സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. സുകുമാര്‍ അഴീക്കോട്,എന്‍.പി. മുഹമ്മദ്, എം.പി.മന്മദൻ, അബ്ദുല്ല അടിയാര്‍, സേട്ടു സാഹിബ്, ടി.ഒ.ബാവ, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ഡോ. മാര്‍ അപ്രേം മുതലയാവര്‍ പങ്കെടുത്തു.

Feb 19, 1983
Feb 19, 1983
1984

കെ.സി.അബ്ദുല്ല മൗലവി അമീർ (1984-1990)

image

കെ.സി.അബ്ദുല്ല മൗലവി അമീർ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
(1984-1990)

Jan 23, 1984
Jan 23, 1984

ജി.ഐ.ഒ

image

വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി 1984 ജൂലൈ 7-ന് രൂപീകൃതമായ സംഘടനയാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. (ജി.ഐ.ഒ.) http://giokerala.org

Jul 7, 1984
Jul 7, 1984
1985

ആരാമം

image

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം വനിതാ മാസിക ആരംഭിച്ചത്. നിലവില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം വനിതാമാസികകളില്‍ ആദ്യത്തേതാണ് ആരാമം.

Jan 23, 1985
Jan 23, 1985

പ്രതീക്ഷാ ബുക്സ്

image

എസ്.ഐ.ഒ ഒന്നാം സംസ്ഥാന സമ്മേളനത്തിൽ പ്രതീക്ഷാ ബുക്സ് എന്ന പ്രസാധാനാലയം പ്രഖ്യാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഏഴ് പുസ്കങ്ങൾ പുറത്തിറങ്ങി. 1987 വരെ സ്ഥാപനം നിലനിന്നു.

Jan 23, 1985
Jan 23, 1985
1986

മലർവാടി ദ്വൈവാരികയിലേക്ക്

image

1986 മെയ് മാസത്തിൽ മലർവാടി മാസികയിൽ നിന്നും ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി.കേരളത്തിലെ മൂന്നാമത്തെ ബാല പ്രസിദ്ധീകരണം എന്ന പദവിയിലുമെത്തി. ഇടക്കാലത്ത് വീണ്ടും മാസികയായിമാറി.

Jan 23, 1986
Jan 23, 1986

ശരീഅത്ത് കാമ്പയിൻ

image

ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെ നേരിട്ടുകൊണ്ടുള്ള ജമാഅത്തെഇസ്‌ലാമിയുടെ ശരീഅത്ത് കാമ്പയിൻ നടന്നു.

Jan 23, 1986
Jan 23, 1986

യുവസരണി

image

1986 നവംബറില്‍ യുവസരണി എസ്.ഐ.ഒ മുഖപത്രമായി അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. 1992 ജനുവരി മുതല്‍ ദ്വൈവാരികയായി. നിലവിൽ പത്രം പ്രസിദ്ധീകരിക്കുന്നില്ല. http://jihkerala.org/sites/default/files/YS.jpg

Jan 23, 1986
Jan 23, 1986
1987

പ്രബോധനം മാസിക നിർത്തി

image

1987 മുതല്‍ പ്രബോധനം മാസിക പ്രസിദ്ധീകരണം നിര്‍ത്തുകയും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന രൂപത്തിൽ വാരിക മാത്രമായി പ്രസിദ്ധീകരണം തുടരുകയും ചെയ്തു.

Jan 23, 1987
Jan 23, 1987

ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ

image

സ്ത്രീധനത്തിനും വിവാഹങ്ങളോടനുബന്ധിച്ച ധൂര്‍ത്തിനുമെതിരെ ജമാഅത്തെ ഇസ്‌ലാമി 1987ല്‍ സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി നടന്നു. ഇതിന്റെ ഫലമായി ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു.

Jan 23, 1987
Jan 23, 1987

മാധ്യമം ദിനപത്രം

image

കോഴിക്കോട് വെള്ളിമാട് കുന്നിൽ നിന്നും മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു.

Jun 1, 1987
Jun 1, 1987
1988

എസ്.ഐ.ഒ ദേശീയ കാമ്പയിൻ

image

മാനവ മൈത്രിക്ക് യുവശക്തി (Call to Peace) എസ്.ഐ.ഒ ദേശീയ കാമ്പയിൻ

Feb 19, 1988
Feb 19, 1988
1989

കൊടിയത്തൂരിൽ വാദിറഹ്മ ഓർഫനേജ്

image

1989 ല്‍ കോഴിക്കോട് കൊടിയത്തൂരില്‍ വാദിറഹ്മ ഓര്‍ഫനേജ് സ്ഥാപിച്ചു.

Jan 23, 1989
Jan 23, 1989

കുവൈത്ത് കരാർ

image

1989 ഡിസംബര്‍ 21 ന് ചരിത്ര പ്രസിദ്ധമായ കേരള മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ കുവൈത്ത് ഐക്യകരാര്‍ ഒപ്പുവെച്ചു. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച് അബ്ദുറഹ്മന്‍ തറുവായ്, സലീം മൗലവി എന്നിവര്‍ പങ്കെടുത്തു.

Dec 21, 1989
Dec 21, 1989
1990

സിദ്ദീഖ് ഹസൻ സാഹിബ് അമീർ (1990-2005)

image

ജമാഅത്തെ ഇസ്‌ലാമി അമീറായി സിദ്ധീഖ് ഹസൻ സാഹിബ് 1990-05 കാലയളവുകളിൽ അമീറായി. https://ml.wikipedia.org/wiki/K._A._Siddique_Hassan

Jan 23, 1990
Jan 23, 1990

പുതിയ ആസ്ഥാനം

image

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ആസ്ഥാനം കോഴിക്കോട് മൊയ്തീൻ പള്ളി റോഡിൽ നിന്ന് കോഴിക്കോട് സ്റ്റേഡിയത്തിന് സമീപത്തേക്ക് മാറ്റി.

Jan 23, 1990
Jan 23, 1990

അസ്ഹർ ആലുവ

image

1990-ല്‍ ലോക പ്രശസ്ത പണ്ഡിതന്‍ ഡോ. മുഹ്യുദ്ദീന്‍ ആലുവായിയാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.ഇസ്‌ലാമിക പഠന, ഗവേഷണ, പ്രബോധന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന, മധ്യകേരളത്തിലെ പ്രശസ്തമായ കലാലയമാണ് ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ്.

Jan 23, 1990
Jan 23, 1990
1991

യുവസരണി ദ്വൈവാരിക

image

1992 ജനുവരി മുതൽ ടാബ്ലോയ്ഡ് സൈസിൽ ദ്വൈവാരികയായി പുറത്തിറങ്ങി.

Jan 1, 1991
Jan 1, 1991
1992

കേരള മസ്ജിദ് കൗൺസിൽ

image

1992 കേരള മസ്ജിദ് കൗണ്‍സില്‍-കേരളത്തില്‍ മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992-ല്‍ രൂപവത്കരിച്ച കൗണ്‍സില്‍ 1996 ല്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു.

Jan 23, 1992
Jan 23, 1992

ഐ.ആർ.ഡബ്യൂ

image

1992 അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് ജമാഅത്ത് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. 1992-ലാണ് ഐ.ആര്‍.ഡബ്‌ളിയു നിലവില്‍ വന്നത്.

Jan 23, 1992
Jan 23, 1992

നിരോധനം വീണ്ടും

image

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നു ഹിന്ദുസംഘടനയെ നിരോധിച്ച കൂട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചു. നിരോധിക്കാൻ തെളിവില്ലെന്ന പരമോന്നത കോടതിയുടെ കണ്ടെത്തലിനെ തുടർന്ന് 1995 ൽ നിരോധനം പിൻവലിച്ചു.

Jan 23, 1992
Jan 23, 1992

ഡാറ്റാബാങ്ക്

image

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ കീഴിൽ 1992 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളിൽ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു.

Sep 1, 1992
Sep 1, 1992
1994

ഹിന്ദു-മുസ്‌ലിം ഡയലോഗ്

image

എസ്.ഐ.ഒ ഹിന്ദു-മുസ്‌ലിം ഡയലോഗ് തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ചു. പുറനാട്ടുകര രമാകൃഷ്ണാശ്രമത്തിലെ സ്വാമി തത്വമയാനന്ദ, സ്വാമി അക്ഷയാത്മാനന്ദ, സ്വാമി ആത്മ സ്വരൂപാനന്ദ, ടി.കെ. അബ്ദുല്ല, ഒ.അബ്ദുറഹ്മാൻ, കൂട്ടിൽ മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

Sep 23, 1994
Sep 23, 1994
1995

മർഹമ എജു സപ്പോർട്ട്

image

വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾക്കായി എസ്.ഐ.ഒ വിന് കീഴിൽ ആരംഭിച്ച സംരഭമാണ് മർഹമ എജു സപ്പോർട്ട്.

Jan 23, 1995
Jan 23, 1995

നിരോധനം റദ്ദാക്കി

image

ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. രാജ്യവിരുദ്ധമായിട്ടുള്ള യാതൊരു പ്രവർത്തനങ്ങളും സംഘടന നടത്തുന്നില്ലെന്ന് അന്വേഷണത്തിലൂടെ ബോധ്യമായതിനെ തുടർന്നായിരുന്നു നിരോധനം നീക്കിയത്.

Jan 23, 1995
Jan 23, 1995

മീൻടൈം ഇംഗ്ലീഷ് മാഗസിൻ

image

മീൻടൈം ഇംഗ്ലീഷ് മാഗസിൻ പുറത്തിറങ്ങി. ബാംഗ്ലൂരിൽ നിന്നാണ് പുറത്തിറങ്ങിയത്.

Jan 23, 1995
Jan 23, 1995

ബോധനം ത്രൈമാസിക

image

പഠന ഗേവഷണ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ബോധനം ത്രൈമാസിക പുറത്തിറങ്ങാനാരംഭിച്ചു.

Jan 1, 1995
Jan 1, 1995

മതം മതജീർണ്ണതക്കെതിരെ-കാമ്പയിൻ

image

എസ്.ഐ.ഒ കേരള കേരളയുടെ ആഭിമുഖ്യത്തിൽ കാമ്പയിൻ നടത്തി.കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടന്നു.

Jan 1, 1995
Jan 1, 1995

ഇസ്‌ലാമിക വിജ്ഞാനകോശം

image

ഇസ്‌ലാമിക വിജ്ഞാനകോശം ആദ്യ വാള്യം പുറത്തിറങ്ങി.

May 10, 1995
May 10, 1995

കെ.സി.അബ്ദുല്ല മൗലവി വിയോഗം

image

ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ കെ.സി.അബ്ദുല്ല മൗലവി അന്തരിച്ചു.

Aug 13, 1995
Aug 13, 1995

എസ്.ഐ.ഒ കാമ്പയിൻ

image

“സംസ്കാരമോ സർവ്വനാശമോ” എന്ന പ്രമേയത്തിൽ എസ്. ഐ.ഒ കാമ്പയിനും സമ്മേളനങ്ങളും നടന്നു.
[December 12, 1995 — January 15, 1996]

Dec 5, 1995
Dec 5, 1995
1996

കേരള ഹജ്ജ് ഗ്രൂപ്പ്

image

1996 ഹജ്ജ് കര്‍മ്മത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രധാന്യമുള്‍ക്കൊണ്ടു കൊണ്ട് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുക താണ് ലക്ഷ്യം. 1996 ല്‍ ആണിതിന് തുടക്കം കുറിച്ചത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ഠിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ ഉംറ സര്‍വീസും നടത്തുന്നു.

Jan 23, 1996
Jan 23, 1996
1997

ഖുർആൻ സ്റ്റഡി സെൻറർ

image

1997 ഒക്ടോബർ- ഖുര്‍ആന്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997 ല്‍ ഹിറാ സെന്റര്‍ ആസ്ഥാനമായാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കള്‍ക്ക് ജില്ലാ-സംസ്ഥാനതലങ്ങളില്‍ പരീക്ഷ നടത്തുകയും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. മികച്ച വിജയം നേടുന്നവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കിവരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക സമ്മേളനവും നടന്നു വരുന്നു.

Oct 2, 1997
Oct 2, 1997
1998

മാധ്യമം ആഴ്ചപ്പതിപ്പ്

image

1998 മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചു

Jan 23, 1998
Jan 23, 1998

ഹിറാ സമ്മേളനം

image

1998 ഏപ്രില്‍ 18,19 മലപ്പുറം കൂരിയാട് ഹിറാനഗറില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്ത്രതിലെ ഐതിഹാസിക സമ്മേളനം നടന്നു. അമേരിക്കയിലെ പ്രൊഫ. ജോണ്‍ എല്‍.എക്‌സ്‌പോസിറ്റോ, ഇസ്‌ന വൈസ് പ്രസിഡന്റ് സിറാജ് വഹ്ഹാജ്, നാസിര്‍ സാനിഅ(കുവൈത്ത്), മുഹമ്മദ് ഖുതുബ്, ഡോ. അലി ഖറദാഗി, ജ.വി.ആര്‍.കൃഷ്ണയ്യര്‍, സേട്ട് സാഹിബ്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, ഡോ. ശഹനാസ് ബീഗം, ഡോ. എം.ഗംഗാദരന്‍, സി. രാധാകൃഷണന്‍, കെ.വേണു എന്നിവര്‍ പങ്കെടുത്തു.

Apr 18, 1998
Apr 18, 1998

ബോധനം ദ്വൈമാസിക

image

ബോധനം ദ്വൈമാസികയായി പുറത്തിറങ്ങാൻ ആരംഭിച്ചു.

Sep 1, 1998
Sep 1, 1998

ഹിന്ദുത്വം-മാക്സിസം-ഇസ്‌ലാം സംവാദം

image

എസ്.ഐ.ഒ ഹിന്ദുത്വം-മാക്സിസം-ഇസ്‌ലാം സംവാദം പാലക്കാട് സംഘടിപ്പിച്ചു. കെ.രാമൻ പിള്ള, എം.എസ്.കുമാർ, ഡോ.കെ.മാധവൻകുട്ടി (ഹിന്ദുത്വം) എൻ.വി.പി ഉണിത്തിരി, കെ.എസ്.ഹരിഹരൻ, എം.എം. നാരായണൻ (മാക്സിസം) കൂട്ടിൽ മുഹമ്മദാലി, ടി.കെ.അബ്ദുല്ല, ഒ.അബ്ദുറഹ്മാൻ (ഇസ്‌ലാം) എന്നിവർ സംബന്ധിച്ചു.

Oct 25, 1998
Oct 25, 1998
1999

എത്തിക്കൽ മെഡിക്കൽ ഫോറം

image

1999 വിവിധ ചികിത്സാ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്‌കരിക്കുകയും സേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്). 1999 മധ്യത്തോടെ തുടക്കമിട്ട ഫോറം അതേ വര്‍ഷം ഡിസംബറില്‍ രജിസ്‌റര്‍ ചെയ്തു.

Jan 23, 1999
Jan 23, 1999

ഡയലോഗ് സെൻറർ കേരള

image

1999 ല്‍ ആശയ സംവാദവേദിയായ ഡയലോഗ് സെന്റര് കേരള പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടറായി ശൈഖ് മുഹമ്മദ് കാരകുന്നിനെ ചുമതലപ്പെടുത്തി.

Jan 23, 1999
Jan 23, 1999
2000

എ.ഐ.സി.എൽ

image

2000 പലിശാധിഷ്ഠിത സമ്പദ്ഘടനക്ക് ബദല്‍ എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം 2000 ജൂണില്‍ രൂപം കൊടുത്തതാണ് എ.ഐ.സി.എല്‍. ലാഭകരമായ സംരംഭങ്ങളില്‍ മുടക്കാനുള്ള വേദി ഒരുക്കുക, സംരംഭകര്‍ക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയില്‍ പണം നല്‍കുക, ലാഭകരമായ പ്രൊജക്ടുകളില്‍ ബിസിനസ് സംരംഭങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എ.ഐ.സി.എല്‍ രൂപവത്കരിച്ചത്.

Jan 23, 2020
Jan 23, 2020

ബൈതുസ്സകാത്ത്

image

2000 വ്യവസ്ഥാപിതമായ രീതിയില്‍ അര്‍ഹരായ ആളുകള്‍ക്ക് സകാത്തു വിഹിതം എത്തിക്കുന്നതില്‍ തല്‍പരരായ ദായകരെ ഉദ്ദേശിച്ച് 2000 ഒക്ടോബറില്‍ ജമാഅത്ത് കേരള ഘടകം സംസ്ഥാന തലത്തില്‍ രൂപം നല്‍കിയ ബൈത്തുസ്സകാത്ത്, കേരള 2005 ല്‍ ഒരു ചാരിറ്റബ്ള്‍ ട്രസ്‌റായി രജിസ്‌റര്‍ ചെയ്യുകയുണ്ടായി. കേരളീയരായ സകാത്ത് ദായകരില്‍നിന്നും വര്‍ഷം തോറും സമാഹരിക്കുന്ന സകാത്ത് വരുമാനം, സംസ്ഥാനത്തുടനീളം അര്‍ഹരായ വ്യക്തികള്‍ക്ക് വിതരണം ചെയ്തുവരുന്നു.

Jan 23, 2020
Jan 23, 2020

എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം

image

എസ്.ഐ. ഒ ദക്ഷിണ കേരള സമ്മേളനം കായംകുളം ദാറുസ്സലാം നഗറിൽ വെച്ച് ലോക പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ മുറാദ് വിൽഫ്രഡ് ഹോഫ്മാൻ (ജർമ്മനി) ആണ് ഉദ്ഘാടനം ചെയ്തു. പുതിയ മനുഷ്യനിലേക്ക് എന്നതായിരുന്നു സമ്മേളന പ്രമേയം.

Feb 12, 2000
Feb 12, 2000

ഹിറാ സെൻറർ

image

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്ട് സ്ഥിതിചെയ്യുന്ന ഹിറാ സെന്റര്‍. 2000 ജൂണ്‍ നാലാം തീയതി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

May 4, 2000
May 4, 2000

എസ്.ഐ.ഒ കാമ്പയിൻ

image

[October 1, 2000 — October 31, 2000]
“ഗോളവർകരണത്തിനും വർഗ്ഗീയതക്കും അന്ധവിശ്വാസത്തിനുമെതിരെ സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് ” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കാമ്പയിൻ നടന്നു.

Oct 1, 2000
Oct 1, 2000
2001

എസ്.ഐ.ഒ ടീൻസ് സർക്കിൾ

image

കൗമാരക്കാർക്കായി എസ്.ഐ.ഒ ടീൻസ് സർക്കിൾ ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥികളുടെ വിങായാണ് ടീൻസ് സർക്കിൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇന്ത്യ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

Jan 23, 2020
Jan 23, 2020
2002

എസ്.ഐ.ഒ ദീനിമദാരിസ് സമ്മേളനം

image

എസ്.ഐ.ഒ ദീനിമദാരിസ് സമ്മേളനം ശാന്തപുരത്ത് നടന്നു. കൂനൂ റബ്ബാനിയ്യീൻ എന്ന തലക്കെട്ടിൽ ആയിരുന്നു കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർഥികളുടെ സമ്മേളനം നടന്നത്.

Sep 20, 2002
Sep 20, 2002
2003

കോട്ടയം ജില്ലാ സമ്മേളനം

image

ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയിൽ വെച്ച് നടന്നു.
[January 18, 2003 — January 19, 2003]

Jan 18, 2003
Jan 18, 2003

അൽ-ജാമിഅ പ്രഖ്യാപനം

image

ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ് അൽ-ജാമിഅ അൽ ഇസ്‌ലാമിയ്യ ആയി പ്രഖ്യാപിച്ചു. ഡോ. യൂസുഫുൽ ഖറദാവിയാണ് പ്രഖ്യാപനം നടത്തിയത്.

Mar 1, 2003
Mar 1, 2003

സോളിഡാരിറ്റി പ്രഖ്യാപനം

image

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടനാ പ്രഖ്യാപനം കോഴിക്കോട് വെച്ച് നടന്നു.ഡോ. കൂട്ടില്‍ മുഹമ്മദലി ആയിരുന്നു പ്രഥമ പ്രസിഡന്റ്. http://solidarityym.org/

May 13, 2003
May 13, 2003
2004

സകാത്ത് കാമ്പയിൻ

image

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിൽ സാകാത്ത് കാമ്പയിൻ നടന്നു.
[October 1, 2004 — October 15, 2004]

Oct 1, 2004
Oct 1, 2004

മനുഷ്യാവകാശ കാമ്പയിൻ

image

[December 10, 2004 — December 31, 2004]
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ കാമ്പയിനും ടി. ആരിഫലി സാഹിബിന്റെ നേതൃത്വത്തിൽ സംസ്ഥാന ജാഥയും നടന്നു.

Dec 10, 2004
Dec 10, 2004

ഐ.പി.എച്ച് ഷോറും ഉദ്ഘാടനം

image

ഇസ്‌ലാമിക് പബ്ലിക്കേഷൻ ഹൗസിന്റെ മുഖ്യ ഷോറും കോഴിക്കോട് രാജാജി റോഡിൽ ഉദ്ഘാടനം ചെയ്തു. നേരത്തെ ഉണ്ടായിരുന്ന ഓയാസിസ് കോമ്പൗണ്ടിലെ ഷോറും പ്രതീക്ഷാ ബുക്സ് ആക്കി മാറ്റി.

Dec 26, 2004
Dec 26, 2004
2005

ടി.ആരിഫലി സാഹിബ് അമീർ (2005-2015)

image

ജമാഅത്തെ ഇസ്‌ലാമി കേരള അമീറായി ടി.ആരിഫലി സാഹിബ് 2005-15 കാലയളവുകളിൽ തെരഞ്ഞെടുക്കപ്പെട്ടു.
(March 26, 2005 — January 1, 2015)

Mar 26, 2005
Mar 26, 2005

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം

image

2005 ഏപ്രിൽ 23 സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം പാലക്കാട്ട് വെച്ച് നടന്നു.

Apr 23, 2005
Apr 23, 2005

വനിതാ കാമ്പയിൻ

image

2005 ഡിസംബർ 1-31 ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും ജി.ഐ.ഒ യും സംയുക്തമായി “സാംസ്കാരിക അധിനിവേശത്തിനെതിരെ സത്രീശക്തി” എന്ന തലക്കെട്ടിൽ കാമ്പയിൻ നടത്തി.

Dec 1, 2005
Dec 1, 2005
2006

ജില്ലാ സമ്മേളനങ്ങൾ

image

“കാരുണ്യത്തിന്റെ ദർശനത്തിലേക്ക്” എന്ന തലക്കെട്ടിൽ 2006 ഫെബ്രുവരി 19 എറണാകുളം ജില്ലാ സമ്മേളനം നടന്നു.

Jan 23, 2020
Jan 23, 2020

പീപ്പിൾസ് ഹോം

image

2016 ഫെബ്രുവരി 7 ന് പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ പീപ്പിള്‍സ് ഹോം എന്ന ഭവന പദ്ധതി പ്രഖ്യാപിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ ആരംഭിച്ച ജനകീയ ഭവന പദ്ധതിയാണ് പീപ്പിള്‍സ് ഹോം. ‘ആകാശം മേല്‍ക്കൂരയായവര്‍ക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. സംസ്ഥാനത്തെ 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് 500 ചതുരശ്ര അടിയില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന പദ്ധതി പട്ടികജാതി-പിന്നാക്ക വിഭാഗ ക്ഷേമ, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Feb 7, 2006
Feb 7, 2006

അൽജാമിഅ ഫാക്കൽറ്റി ഉദ്ഘാടനം

image

ശാന്തപുരം അൽ-ജാമിഅ അൽ ഇസ്‌ലാമിയ്യ ഫാക്കൽറ്റികളുടെ ഉദ്ഘാടനം റാശിദുൽ ഗനൂഷി നിർവ്വഹിച്ചു.

Apr 30, 2006
Apr 30, 2006

വെബ്സൈറ്റ് ആരംഭിച്ചു

image

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ഔദ്വോഗിക വെബ്സൈറ്റ് ആയി www.jihkerala.org എന്ന വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

Jul 1, 2006
Jul 1, 2006
2007

പ്രബോധനം വെബ്സൈറ്റ്

Jan 1, 2007
Jan 1, 2007
2008

തഫ്ഹീമുൽ ഖുർആൻ സോഫ്ട് വെയർ

image

തഫ്ഹീമുൽ ഖുർആൻ സോഫ്ട് വെയർ മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് പ്രകാശനം ചെയ്തു. തുടർന്ന് വെബ് എഡിഷനും 2016 ൽ സോഫ്ട് വെയർ രണ്ടാം എഡിഷനും പുറത്തിറക്കി.

Jan 23, 2020
Jan 23, 2020
2009

പ്രബോധനം 60ാം വാർഷികം

image

പ്രബോധനം വാരികയുടെ അറുപതാം വാർഷിക സമ്മേളനം എടയൂരിൽ വെച്ച് നടന്നു. പ്രബോധനം 60ാം വാർഷികപ്പതിപ്പ് പുറത്തിറക്കി.

Jan 23, 2020
Jan 23, 2020
2010

സഫാ-വനിതാ സമ്മേളനം

image

2010 ജനുവരി 24 ന് കുറ്റിപ്പുറത്ത് പ്രഥമ വനിതാ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം യിവോണ്‍ റിഡ്‌ലി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ മുഴുവന്‍ വകുപ്പുകളും സ്ത്രീകള്‍ മാത്രം ഏറ്റെടുത്ത് സത്രീകള്‍ക്ക വേണ്ടി മാത്രമായി സംഘടിപ്പിച്ചതെന്ന നിലക്ക് സമ്മേളനം വേറിട്ടുനിന്നു. ഒരു ലക്ഷത്തില്‍ പരം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Jan 26, 2010
Jan 26, 2010
2011

വിദ്യാ കൗൺസിൽ ഫോർ എഡുക്കേഷൻ

image

വിദ്യാ കൗൺസിൽ ഫോർ എഡുക്കേഷൻ കേരളത്തിലെ രജിസ്ട്രർ ചെയ്ത 160 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എൺപത് അൺ എയിഡഡ് സ്കൂളുകളും 64 സി.ബി.എസ്.ഇ സ്കൂളുകളും 16 സ്റ്റേറ്റ് സ്കൂളുകളും വിദ്യാ കൗൺസിലിന് കീഴിൽ ഉണ്ട്.

Jan 23, 2020
Jan 23, 2020

തനിമ കലാസാഹിത്യ വേദി

image

കേരളത്തിൽ മൂല്യാധിഷ്ഠിത കലക്കും സാംസ്കാരികതക്കും സാഹിത്യത്തിനും ഊന്നൽ നൽകി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി.1980കളിൽ രൂപീകരിച്ച തനിമ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനരംഗത്ത് സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ്. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്.

May 6, 2011
May 6, 2011
2012

ഡിഫോർ മീഡിയ

image

ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ’ എന്ന് പൂര്‍ണരൂപം. ക്രിയാത്മകമായി ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മീഡിയയുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമംത്തിന്റെ ഭാഗമായി ആരംഭിച്ച സംവിധാനം. 1997 ലാണ് ജമാഅത്തിന്റെ ഓഡിയോ വിഷ്വല്‍ വിഭാഗമായ ധര്‍മധാര ആരംഭിച്ചത്. ഔദ്വോഗികമായ വെബ്‌സൈറ്റുകള്‍ നടത്തുന്നതും ഡിഫോര്‍ മീഡിയക്ക് കീഴിലാണ്. https://ml.wikipedia.org/wiki/D4_Media
https://d4media.in

Feb 1, 2012
Feb 1, 2012

ഇസ്‌ലാം ഓൺലൈവ്

image

ഇസ്‌ലാം ഓൺലൈവ് വെബ് പോർട്ടൽ ആരംഭിച്ചു. ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തില്‍ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന D4 മീഡിയയുടെ പ്രഥമ ഇന്റര്‍നെറ്റ് സംരംഭമാണ് https://www.islamonlive.in

Jun 18, 2012
Jun 18, 2012

ടീൻ ഇന്ത്യ

image

കൗമാരപ്രായക്കാര്‍ക്ക് വേണ്ടിയുള്ള സംഘടനയായ ടീന്‍ ഇന്ത്യ നിലിവില്‍ വന്നു. തലശ്ശേരിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം. 2001 മുതൽ എസ്.ഐ.ഒ ടീൻസ് സർക്കിൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

Sep 15, 2012
Sep 15, 2012
2013

ബോധനം ജേണൽ

image

ബോധനം ദ്വൈമാസിക മൂന്ന് മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ക്വാട്ടേർലി ജേണൽ ആയി പുറത്തിറങ്ങി. ശിഹാബ് പൂക്കോട്ടൂരായിരുന്നു മുഖ്യ പത്രാധിപർ.2015 ഒക്ടോബർ-ഡിസംബറോടെ പ്രസിദ്ധീകരണം നിർത്തി.

Jan 1, 2013
Jan 1, 2013

മീഡിയാവൺ

image

കോഴിക്കോട് ആസ്ഥാനമായി മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ടി.വി. ചാനലാണ് മീഡിയാ വൺ. “നേര് നന്മ” ആണ് ആപ്തവാക്യം. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചാനൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളിപറമ്പിലെ ആസ്ഥാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്റ്റുഡിയോ കോംപ്ലക്സ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. 2011 നവംബർ 28-ന് ഉമ്മൻചാണ്ടി ശിലാസ്ഥാപനവും 2012 ജൂൺ 16-ന് കേന്ദ്രമന്ത്രി വയലാർ രവി ലോഗോ പ്രകാശനവും നിർവ്വഹിച്ചിരുന്നു. www.mediaonetv.in

Feb 10, 2013
Feb 10, 2013

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്

image

സോളിഡാരിറ്റി യൂത്ത് മൂവ് വെന്റ് പത്താം വാർഷിക സമ്മേളനമായ സോളിഡാരിറ്റി യൂത്ത് സ്പ്രിങ് കോഴിക്കോട്ട് വെച്ച് നടന്നു. സോളിഡാരിറ്റിയുള്ള കേരളത്തിന് 10 വയസ്സ് എന്നതായിരുന്നു മുദ്രാവാക്യം. ബ്രിട്ടീഷ് ആക്ടിവിസ്റ്റായ സൽമാ യാഖൂബ് ആയിരുന്നു മുഖ്യാതിഥി.

May 18, 2013
May 18, 2013

കേരള ഹിസ്റ്ററി കോൺഫറൻസ്

image

2013 ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടന്നു. കേരള മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ അന്വേഷണ വിധേയമാക്കുന്ന ഒരു വേദിയായി കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു.

Dec 22, 2013
Dec 22, 2013
2015

എം.ഐ. അബ്ദുൽ അസീസ് അമീർ

image

ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി എം.ഐ. അബ്ദുല്‍ അസീസ് ചുമതലയേറ്റു. സെക്രട്ടറി എം.കെ. മുഹമ്മദാലി. അസി. അമീറുമാരായി ശൈഖ് മുഹമ്മദ് കാരുകുന്ന്, പി.മുജീബുറഹ്മാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. 2016 വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ സംസ്ഥാന അസി.അമീറായി.

Jan 23, 2020
Jan 23, 2020

ഐ.എസ്. വിരുദ്ധ കാമ്പയിൻ

image

2015 ഐ.എസ്. ഇസ്‌ലാമല്ല എന്ന മുദ്രാവാക്യത്തോടെ ഐ.എസ് വിരുദ്ധ പ്രചരണം നടത്തി.

Jan 23, 2020
Jan 23, 2020
2016

എഡുക്കേഷൻ ബോർഡ്

image

എഡുക്കേഷൻ ബോർഡ് രൂപീകരിച്ചു. ശാന്തപുരം അൽജാമിഅയിലാണ് ആസ്ഥാനം.

Jan 23, 2020
Jan 23, 2020

പീപ്പിൾസ് ഫൗണ്ടേഷൻ

image

2016 ഫെബ്രുവരി 6 പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന പേരില്‍ എന്‍.ജി.ഒ പ്രഖ്യാപിച്ചു.

Feb 6, 2016
Feb 6, 2016

സമാധാനം മാനവികത കാമ്പയിൻ

image

2016 സമാധാനം മാനവികത ദേശീയ കാമ്പയിനിന്റെ ഭാഗമായി സെപ്തംബര്‍ 1 മുതല്‍ 15 വരെ സംസ്ഥാന തല പ്രചാരണ പരിപാടികള്‍ നടന്നു.പത്ര സമ്മേളനം, ഉദ്ഘാടന സമ്മേളനം, ടേബിള്‍ ടോക്ക്, പ്രാദേശിക സൗഹൃദ വേദികളുടെ രൂപീകരണം, ഓണം-ഈദ് സുഹൃദ് സംഗമം, സാഹാര്‍ദ്ധ സമ്മേളനം, സാഹോദര്യ സംഗമം, റണ്‍് ഫോര്‍ പീസ് ആന്റ് ഹ്യുമാനിറ്റി, സിമ്പോസിയം തുടങ്ങിയ പരിപാടികള്‍ നടന്നു.

Sep 1, 2016
Sep 1, 2016

ഇത്തിഹാദുല്‍ ഉലമാഅ്

image

ജമാഅത്തെ ഇസ്‌ലാമി ‘ഇത്തിഹാദുല്‍ ഉലമാഅ് (കേരള)’ എന്ന പേരില്‍ പണ്ഡിത വേദി രൂപീകരിച്ചു. വേദിയുടെ പ്രഥമ പ്രസിഡണ്ടായി വി.കെ.അലി (വളാഞ്ചേരി) സാഹിബിനെയും സെക്രട്ടറിയായി കെ.എം.അശ്റഫി (നീര്‍ക്കുന്നം)നെയും തെരഞ്ഞെടുത്തു. എം.വി.മുഹമ്മദ് സലീം മൗലവി, കെ.ഇല്യാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ഡോ:എ.എ.ഹലീം, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരുമാണ്.

Oct 18, 2016
Oct 18, 2016
2017

ജില്ലാ സമ്മേളനങ്ങൾ

image

“ഇസ്‌ലാം സന്തുലിതമാണ്” എന്ന തലക്കെട്ടിൽ 2017 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ സമ്മേളനങ്ങൾ നടക്കുന്നു

Jan 23, 2020
Jan 23, 2020

ശരീഅത്ത് കാമ്പയിൻ

image

സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് ദേശീയ കാമ്പയിൻ
(April 24, 2017 — May 27, 2017O)

Apr 24, 2017
Apr 24, 2017

എ.പി.സി.ആർ

image

അസ്സോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന ദേശീയ സംഘടനയുടെ കേരള ചാപ്റ്റർ ആരംഭിച്ചു.

May 21, 2017
May 21, 2017
2017