പി.മുജീബുറഹ്മാന്‍
കേരള അമീർജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍
കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനാണ്. 2015 മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. 2011 – 15 കാലയളവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 മുതല്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമാണ്.
അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍, അന്‍സാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, അന്‍സാര്‍ ട്രൈനിംങ് കോളജ്, അന്‍സാര്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ജനനം: 1972 മാര്‍ച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ തൊണ്ടിയില്‍.
പിതാവ് പി.മുഹമ്മദ്, മാതാവ് ഫാത്തിമ സുഹ്റ.
വിദ്യാഭ്യാസം: അറബി ഭാഷയിലും വിദ്യാഭ്യാസത്തിലും ബിരുദം. എ എല്‍ പി സ്കൂള്‍ കൂറ്റമ്പാറ, പി എം എസ് എ യു പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. മാനവേദന് ഹൈസ്കൂള്‍ നിലമ്പൂരില്‍ നിന്നും സെക്കണ്ടറി പഠനം. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി.
പറപ്പൂര് ഇസ്ലാമിയ കോളജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചു.
കിനാലൂര്‍ സമരം, എന്റോസള്ഫാന് വിരുദ്ധ പ്രക്ഷോഭം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി. ഭൂമിക്കു വേണ്ടിയുള്ള ചെങ്ങറ സമരത്തില്‍ പോലിസ് മര്‍ദനമേറ്റു.
ഭാര്യ: സി ടി ജസീല
മക്കള്‍: അമല്‍ റഹ്മാന്, അമാന വര്‍ദ, അശ്ഫാഖ് അഹ്മദ്, അമീന അഫ്റിന്‍.