Skip to content
Jamaat-e-Islami Hind Kerala

ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി

1 min readCategories:Articles
ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി

This content is available only in Malayalam.

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെയും ഒരു എ.എസ്.ഐയും ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊല രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പതിവായി മാറിയ സംഘടിത കുറ്റകൃത്യങ്ങളിലെ പുതിയ അധ്യായമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകളാണെന്ന കാരണത്താൽ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊന്ന വിദ്വേഷ കുറ്റകൃത്യത്തെ ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ അപലപിച്ചു.
അധികാരകേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന തീവ്രവാദവത്കരണവും ധ്രുവീകരണവുമാണ് ഈ വിദ്വേഷ കൊലയിൽ കലാശിച്ചത്. മുസ്‍ലിംകൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്നത് ഒരു സമുദായത്തിനുമാത്രം തീവ്രവാദ മുദ്ര നൽകാനാണ്. മാനസിക രോഗികളും ക്ഷിപ്രകോപികളുമായ വ്യക്തികൾക്ക് ആയുധം നൽകി റെയിൽവെ യാത്രക്കാരുടെ സുരക്ഷ ഏൽപിക്കുന്നതിൽ ഖാൻ അത്ഭുതം പ്രകടിപ്പിച്ചു. മാധ്യമങ്ങളുടെ വിദ്വേഷ പ്രചാരണമാണ് പ്രശ്നത്തിന്റെ അടിവേര്. ഇരകളുടെ കുടുംബത്തിന് ആർ.പി.എഫ് നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ജമാഅത്ത് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു.

More statements and updates on the same subject.

All news
  • State News

    സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്

    കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്സണൽ ബോർഡ്…

  • Jamaat e Islami Hind Kottayam
    District News

    കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

    ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ…

  • State News

    ജമാഅത്തെ ഇസ്‍ലാമി RSS കൂടിക്കാഴ്ച നടന്നിട്ടില്ല

    [മാധ്യമങ്ങൾക്ക് ഇന്നലെ നൽകിയ വിശദീകരണം] ഒന്ന് രണ്ട് ദിവസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കേരളീയ സമൂഹത്തില്‍ വളരെ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് ചര്‍ച്ച…