Skip to content
Jamaat-e-Islami Hind Kerala
പി. റുക്‌സാന

Shoora members

പി. റുക്‌സാന

Shoora Member

This content is available only in Malayalam.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട്.
സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷക. 2019 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രതിനിധീ സഭാംഗവും സംസ്ഥാന ശൂറാ അംഗവും. ആനുകാലികങ്ങളില്‍ ലേഖനം എഴുതുന്നു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ട് തവണ ജി ഐ ഒ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ജനനം 1987 ഫെബ്രുവരി 25 കാസര്‍ഗോഡ് ജില്ലയിലെ പരപ്പ
പിതാവ്: അബൂബക്കര്‍ മാതാവ് മറിയം
വിദ്യാഭ്യാസം: പരപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍
കണ്ണൂര്‍ വാദിനൂര്‍ വിമണ്‍സ് ഇസ്‌ലാമിയ കോളജില്‍ നിന്നും അഫ്‌സലുല്‍ ഉലമ, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദം.
ഭര്‍ത്താവ്- ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയിലെ അധ്യാപകന്‍ ശംസീര്‍ എ. പി. മക്കള്‍: ആദില്‍ മിസ്അബ്, സിദ്‌റത്തുല്‍ മുന്‍തഹ, ഹസനുല്‍ ബന്ന

All leaders