ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം സംഭല്‍ സന്ദര്‍ശിച്ചു.

This content is available only in Malayalam.
ന്യൂഡൽഹി: സംഭലിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ ജമാഅത്തെ ഇസ് ലാമി പ്രതിനിധിസംഘം സന്ദർശിച്ചു. ജമാഅത്ത് സെക്രട്ടറി ശഫീ മദനിയുടെ നേതൃത്വത്തി ലുള്ള നേതാക്കൾ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വീട്ടുകാരോട് വിവരങ്ങൾ അന്വേ ഷിച്ച നേതാക്കൾ മരിച്ചവർക്കായി പ്രാർഥിക്കുകയും തുടർസഹായത്തിന് വാക്കു നൽകുകയും ചെയ്തു. ശാഹി മസ്‌ജിദ് കമ്മിറ്റി ഭാരവാഹികളുമായും കോടതി നടപടികൾക്ക് നേതൃത്വം നൽകുന്ന അഭിഭാഷകരുമായും ചർച്ച നടത്തി. പശ്ചിമ യു.പി അമീർ സമീറുൽ ഹസൻ ഫലാഹി, വാസിഖ് നദീം, ഇനാമുറഹ്‌മാൻ, മുഹമ്മദ് സൽമാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.






Innovations LLP