സൗഹൃദാന്തരീക്ഷം തകർക്കാനുള്ള
ആസൂത്രിതമായ ശ്രമങ്ങളും പരിശോധിക്കപ്പെടണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷങ്ങളും അഭ്യൂഹങ്ങളും പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരവകുപ്പ് ജാഗ്രത പാലിക്കണം. കേരളത്തിൽ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ആസൂത്രിത ശ്രമങ്ങളെ കണ്ടുകൊണ്ടുള്ള
മാതൃകാപരമായ അന്വേഷണമാണ് നടക്കേണ്ടതെന്നും വി.ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.