Skip to content
Jamaat-e-Islami Hind Kerala

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

1 min readCategories:District NewsKozhikode
പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

This content is available only in Malayalam.

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം, ആശ്വാസമേകാം” പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്‌ഘാടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ വിവിധ സേവനങ്ങൾ പ്രശംസനീയമാണ്. കോവിഡിന്റെ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ നിർവ്വഹിച്ചു ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയ്യുന്നതെന്ന് ചെയർമാൻ എം കെ മുഹമ്മദലി പറഞ്ഞു. പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോൾ അവർക്കാശ്വാസമാവാൻ സർക്കാർ മുന്നോട്ടു വരണം. സർക്കാർ മുന്നിട്ടിറങ്ങിയാലേ പ്രവാസികളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. സമൂഹ നിർമ്മാണത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതി കൊടുവള്ളി നഗരസഭാ ചെയർമാൻ അബ്ദു വെള്ളറ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം വി.പി ബഷീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വീട് നിർമ്മാണം, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം, ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് പെന്‍ഷന്നും നല്‍കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്. ചടങ്ങിൽ നഗരസഭാ കൗണ്സിലർമാരായ എളങ്ങോട്ടിൽ ഹസീന, കെ ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ് ലം ചെറുവാടി, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സിദ്ദീഖ്, പ്രവാസി കോണ്ഗ്രസ്സ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ
സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ആർ.കെ അബ്ദുൽ മജീദ് സമാപനം നടത്തി. കെ.അബ്ദുല്ല നന്ദി പറഞ്ഞു.

More statements and updates on the same subject.

All news
  • District News

    മഹല്ല് – ഖത്വീബ് സംഗമം

    വണ്ടൂർ: ലിബറലിസത്തിനെതിരെ ബോധവൽക്കരിക്കാനും കുടുംബത്തെ ചേർത്തു പിടിക്കാനും മഹല്ലുകളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്ന് ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി വണ്ടൂർ ഫിൻവേർസ് കോച്ചിംഗ് സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നവ ലിബറൽ…

  • District News

    ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം 

    പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർത്ഥികൾ ഹയർസെക്കൻററി പ്രതിസന്ധി…

  • Jamaat e Islami Hind Kottayam
    District News

    കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

    ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ…