Skip to content
Jamaat-e-Islami Hind Kerala

ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം 

1 min readCategories:District NewsMalappuram
ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം 

This content is available only in Malayalam.

പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർത്ഥികൾ ഹയർസെക്കൻററി പ്രതിസന്ധി അനുഭവിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാർഥികൾക്ക് ഹയർ സെക്കൻറി സീറ്റുകൾ ലഭ്യമല്ലാത്തത്. വിദ്യാർത്ഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളും ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭ രംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർത്ഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാറിന്റെ വാദം വിചിത്രമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിച്ച് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യമായത്ര പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ കെ.പി, വൈസ് പ്രസിഡണ്ട് എ.ടി ഷറഫുദ്ദീൻ, ഹബീബ് ജഹാൻ, വി.പി.എ ശാക്കിർ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.

More statements and updates on the same subject.

All news
  • Malappuram

    സമുദായത്തിനകത്തും പുറത്തും സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: പി മുജീബുറഹ്മാൻ

    നിലമ്പൂർ: മുസ്‌ലിം സംഘടനകളിലെ ചില ഒറ്റപ്പെട്ടവരെ കൂട്ടുപിടിച്ച് സമുദായത്തിനകത്തും പുറത്തും ധ്രുവീകരണമുണ്ടാക്കാനാണിപ്പോൾ സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മതരാഷ്ട്രവാദം, ഫാസിസം, ഇസ്ലാമോഫോബിയ; ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി…

  • District News

    മഹല്ല് – ഖത്വീബ് സംഗമം

    വണ്ടൂർ: ലിബറലിസത്തിനെതിരെ ബോധവൽക്കരിക്കാനും കുടുംബത്തെ ചേർത്തു പിടിക്കാനും മഹല്ലുകളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്ന് ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി വണ്ടൂർ ഫിൻവേർസ് കോച്ചിംഗ് സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നവ ലിബറൽ…

  • Jamaat e Islami Hind Kottayam
    District News

    കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

    ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ…