ജി.ഐ.ഒ കേരള

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ ഒരു വിദ്യാർഥിനി സംഘടനയാണ്. 1984 മാർച്ച് 5 ന് രൂപം കൊണ്ടു. ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാർഥിനി വിഭാഗമായാണ് സംഘടന പ്രവർത്തിച്ചുവരുന്നത്.
വിദ്യാർത്ഥിനികളെയും യുവതികളെയും ശാക്തീകരിക്കുക, കാമ്പസിലും പൊതു സമൂഹത്തിലും ക്രിയാത്മകമായ ഇടപെടലുകളിലൂടെ സജീവമാവുക, പെൺകുട്ടികൾ നേരിടുന്ന വ്യക്തികത-സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുക്കുക മുതലായ ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം ഭാവിതലമുറയെ ക്രിയാത്മകമായ കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയവയും ജി.ഐ.ഒ ലക്ഷ്യം വെക്കുന്നു.
സംസ്ഥാന നേതൃത്വം:
സംസ്ഥാന പ്രസിഡന്റ് : അഡ്വ. തമന്ന സുൽത്താന (തൃശൂർ)
ജനറൽ സെക്രട്ടറി : സുഹാന അബ്ദുൽ ലത്തീഫ് (മലപ്പുറം )
►OFFICIAL WEBSITE: www.giokerala.org