State News Uncategorized

ഗ്യാൻവാപിയെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം കള്ളം – അബ്ദുൽ ബാത്വിൻ നുഅ്മാനി

ഗ്യാൻ വാപി മസ്ജിദിനെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് ഗ്യാൻ വാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാറസിനെ കുറിച്ച് എഴുതപെട്ട ചരിത്രത്തിലെവിടെയും പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉള്ളതായി പരാമർശമില്ല. മുഗൾ കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പള്ളിയുടെ നിലവറയിൽ തൊട്ടടുത്ത ക്ഷേത്രത്തിന്റെ സാധന സമഗ്രികൾ സൂക്ഷിക്കാൻ അനുവദിച്ചതാണ് പൂജ നടന്നിരുന്നു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. പള്ളിയിലേക്ക് തിരിഞ്ഞു നിൽക്കുന്ന നന്ദി രൂപം ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. വുദു ഖാനയിലെ ഫൗണ്ടയിൽ ശിവലിംഗമല്ലെന്ന് തെളിയിക്കാൻ ഞങ്ങൾ സന്നദ്ധമായിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. ആരാധാനാലയ നിയമം മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ നടപടികളെന്നും അദ്ദേഹം പറഞ്ഞു.