State News

നാം  ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യയിൽ ഫാഷിസത്തെ പരാജയപ്പെടുത്താം : ഫാദർ സെഡ്രിക് പ്രകാശ്

ഹിന്ദുത്വ വംശീയതക്കെതിരെ  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എറണാകുളം ജില്ലാ കമ്മിറ്റി പെരുമ്പാവൂരില്‍  സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രമുഖ മനുഷ്യാവകാശ  പ്രവർത്തകനായ ഫാദർ സെഡ്രിക് പ്രകാശ്. ഫാഷിസം അതിന്‍റെ വംശീയ പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ എല്ലാ മേഖലകളിലെക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാജ്യമെന്ന നിലയിൽ നമ്മുടെ രാജ്യവും  പ്രധാന ന്യനപക്ഷം എന്ന നിലയിൽ    ഇവിടത്തെ മുസലിംകളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. രാജ്യത്തെ മുഴുവൻ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്നേഹികളും ഒറ്റക്കെട്ടായി ചെറുക്കുകയാണ് ഫാഷിസത്തെ നേരിടുന്നതിനുള്ള എക മാർഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്‍റ് ജമാൽ പാനായിക്കുളം അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

അസംഘടിതരും മുനികളുമായ മത നിരപേക്ഷ സമൂഹത്തെ രാജ്യ വ്യാപകമായി ബോധവൽകരിച്ചും ഇന്ത്യയിലെ തെരുവുകളെ ജനാധിപത്യ പ്രക്ഷോഭങ്ങളാൽ സജിവമാക്കുകയും ചെയ്തു കൊണ്ട് ഫാഷിസത്തെ ചെറുക്കാൻ മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എഴുത്തുകാരൻ അജയ് ശേഖർ, ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പി. ഫാത്തിമ, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് അഡ്വ: തമന്ന സുൽത്താന , സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷഹിൻ സി. എസ്, എസ് . .ഒ സംസ്ഥാന സമിതി അംഗം ഇസ്ഹാഖ് അസ്ഹരി . ജമാഅത്തെ ഇസ്‌ലാമി എറണാകുളം സിറ്റി പ്രസിഡണ്ട് ജമാൽ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.കെ സലിം സ്വാഗതവും പെരുമ്പാവൂർ എരിയാ പ്രസിഡണ്ട് വി.എം ദിനിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്‍റെ ഭാഗമായി പെരുമ്പാവൂരിൽ ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയും നടന്നു.