ഡീൽ ഉറപ്പിക്കേണ്ടത് സംഘ്പരിവാറിനെ പുറത്താക്കാൻ
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസുമായി മാധ്യമം ലേഖകൻ ഹാഷിം എളമരം നടത്തിയ അഭിമുഖം ? ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് നിലപാടുകൾ എക്കാലവും ചർച്ചയാകാറുണ്ട്. പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നും ജമാഅത്തിനെ കേന്ദ്രബിന്ദുവാക്കി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ ആരോപണങ്ങളും പ്രചാരണങ്ങളുമുണ്ടായി. എന്തുകൊണ്ടാണിത് കഴിഞ്ഞകാലങ്ങളിൽ ജമാഅത്ത് വിവിധ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിത നിലപാടും ഇരുമുന്നണികളെയും പിന്തുണക്കുന്ന നിലപാടും എൽ.ഡി.എഫിന് മൊത്തമായി പിന്തുണ നൽകുന്ന നിലപാടും എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണ ലഭിക്കാത്തവർ ജമാഅത്തിനെതിരെ […]