പീപ്പിള്‍സ് ഫൗണ്ടേഷന്‍

പരസ്‌പരം പങ്കുവെച്ചും സഹായിച്ചുമാണ് നമ്മൾ മനുഷ്യർ എന്ന വാക്കിന് സൗന്ദര്യം കൂട്ടുന്നത്. സേവന മേഖലകളിൽ ഏറെ ചെയ്യാനുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴിൽ നടക്കുന്ന ജനസേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന എൻ.ജി.ഒ ആണ് പീപ്പിൾസ് ഫൌണ്ടേഷൻ. ഇതിന് കീഴിൽ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു…

ബൈതുസ്സകാത്ത് കേരള

സകാത്തിന്റെ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുന്നതിനും സകാത്ത് ശേഖരണത്തിനും വിതരണത്തിനുമുള്ള സുശക്തവും വ്യവസ്ഥാപിതവുമായ സംവിധാനം. കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പ്രാദേശിക ചാപ്റ്ററുകൾ, ഓരോ വർഷവും ആയിരക്കണക്കിന് ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുന്നു…

ഐ.ആർ.ഡബ്ല്യൂ

കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സേവനസംഘം. 1992 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായി. 1996 ലെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍…

മെഡിക്കൽ സേവനങ്ങൾ

മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ളവരുടെ കൂട്ടായ്മ‌. ആതുര ശുശ്രൂഷാ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ഗൈഡൻസ്, ആശുപത്രി സേവനങ്ങളുടെ ഏകോപനം, ആരോഗ്യ സേവനങ്ങൾ മികവുറ്റതാക്കാനുള്ള പരിശീലനങ്ങൾ, ദുരന്തമുഖത്തെ മെഡിക്കൽ സേവനം തുടങ്ങിയവ നൽകിവരുന്നു…

വിദ്യാഭ്യാസ വകുപ്പ്

ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കൊപ്പം തന്നെ ധാർമിക ബോധവും സംസ്ക്കാരവും തലമുറകളിൽ വളർത്തിയെടുക്കാൻ വിപുലമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ജമാഅത്തെ ഇസ്ലാമി കേരള നിർവഹിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മേൽനോട്ടം IECI എന്ന ഏജൻസിയാണ് നിർവഹിക്കുന്നത്. സിലബസ് രൂപീകരണം, പാഠപുസ്‌തക നിർമാണം, അധ്യാപക പരിശീലനം തുടങ്ങിയവക്ക് IECI മേൽനോട്ടം വഹിക്കുന്നു. ഹെവൻസ് പ്രീ സ്‌കൂൾ,…

മസ്ജിദ് കൗൺസിൽ കേരള

കേരളത്തിലെ പതിനാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മസ്ജിദുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും മസ്‌ജിദ് കൗൺസിൽ ആണ്. ഖത്തീബ്, ഇമാം, മുഅദ്ദിൻ പരിശീലനം, ജുമുഅ ഖുത്തുബ സിനോപ്സിസ് തയ്യാറാക്കൽ, ഖുത്തുബ ട്രെയിനിങ്ങ് കോഴ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് കീഴിൽ നടന്നു വരുന്നു…

തനിമ കലാ-സാഹിത്യവേദി

സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതിനുള്ള കലാകാരൻമാരുടെ കൂട്ടായ്‌മ. രചനാ ശിൽപശാലകൾ, ചർച്ചകൾ, ഡോക്യുമെൻ്ററി നിർമാണം, കലാജാഥ, അഭിനയക്കളരി, സാഹിത്യ വിമർശനം തുടങ്ങിയവ തനിമയുടെ പ്രധാന പ്രവർത്തനങ്ങളാണ്…

ഖുർആൻ സ്റ്റഡി സെൻ്റർ

വിശുദ്ധ ഖുർആൻ അർത്ഥസഹിതം പഠിക്കാനും വിശദീകരണം മനസിലാക്കാനുമുള്ള വ്യവസ്ഥാപിതമായ സംവിധാനമാണ് ഖുർആൻ സ്റ്റഡി സെൻ്ററുകൾ. കേരളത്തിലെങ്ങും പഠനകേന്ദ്രങ്ങൾ. വ്യവസ്ഥാപിത പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അധ്യാപകർക്ക് പരിശീലനവും നൽകി വരുന്നു. കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുമായി 740 സെൻ്ററുകളിലായി 15000 ലധികം പഠിതാക്കൾ ഉണ്ട്. അതോടൊപ്പം…

കേരള ഹജ്ജ് ഗ്രൂപ്പ്

ഹജ്ജും ഉംറയും അവയുടെ ആത്മാവുൾക്കൊണ്ട് നിർവഹിക്കാൻ വിശ്വാസികൾക്ക് മാർഗദർശനവും സഹായവും നൽകുന്നതിന് വേണ്ടിയുള്ള സംവിധാനം. കോഴിക്കോട് ഹിറ സെൻ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംവിധാനം പ്രവർത്തകരല്ലാത്ത നൂറ് കണക്കിനാളുകൾ ഉപയോഗപ്പെടുത്തുകയും അതുവഴി പ്രസ്ഥാനത്തെ പരിചയപ്പെയുകയും ചെയ്യുന്നു.

ഇത്തിഹാദുൽ ഉലമ

ഖുർആനിന്റെയും സുന്നത്തിൻ്റെയും ഇസ്‌ലാമിക പ്രമാണങ്ങളുടേയും അടിസ്ഥാനത്തിൽ സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സമുദായത്തെ മുന്നിൽനിന്ന് നയിക്കുന്ന വ്യത്യസ്‌ത വീക്ഷണഗതിക്കാരായ പണ്ഡിതൻമാരെ ഒരുമിച്ച് ചേർക്കുന്ന തിനുമുള്ള വേദി. ഫത്‍വ കൌണ്‍സിൽ, പുസ്തക പ്രസിദ്ധീകരണം, വൈജ്ഞാനിക ചർച്ചകൾ തുടങ്ങിയവ നടത്തുന്നു.

സി.എസ്.ആർ

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരളയുടെ പഠന-ഗവേഷണ വിഭാഗമാണ് സെൻ്റർ ഫോർ സ്റ്റഡി & റിസർച്ച് (സി.എസ്.ആർ കേരള). വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഗവേഷണ ഫെലോഷിപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

ASSOCIATION FOR PROTECTION OF CIVIL RIGHTS - APCR, FORUM FOR DEMOCRACY AND COMMUNAL AMITY - FDCA

അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും ന്യായമായ അവകാശങ്ങൾ നേടിക്കൊടുക്കാൻ പരിശ്രമിക്കുന്ന വേദികൾ. കരിനിയമങ്ങൾക്കെതിരായ നിയമപോരാട്ടം, ബോധവൽക്കരണം, അന്യായമായി ജയിലിലടക്കപ്പെട്ടവർക്ക് വേണ്ടിയുള്ള നിയമസഹായം, സാമൂഹിക പ്രശ്നങ്ങളിൽ വസ്തുതാന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ