Media and Publications

പ്രബോധനം വാരിക

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധനത്തില്‍ വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്‍ക്കും പ്രബോധനം അതിന്റെ പേജുകള്‍ അനുവദിക്കാറുണ്ട്.
1949 ആഗസ്റ്റിലാണ് പ്രബോധനത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്…

ആരാമം മാസിക

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 1985ലാണ് ആരാമം വനിതാമാസിക ആരംഭിച്ചത്. സ്ത്രീകളില്‍ സൃഷ്ടിപരമായ വായനാശീലം വളര്‍ത്തുക, അവരില്‍ ഇസ്ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളര്‍ത്തുക, അവരുടെ സര്‍ഗാത്മകകഴിവുകള്‍ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരാമത്തിനുള്ളത്.
മലയാളത്തിലെ ഇതര വനിതാമാസികകളുടേതില്‍നിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് ആരാമം തുടക്കം മുതലേ ചലിക്കുന്നത്…

ഐ.പി.എച്ച്

ഇസ്ലാമിന്റെ ചിന്താ-വൈജ്ഞാനിക രംഗത്തുണ്ടാകുന്ന പുത്തൻ ഉണർവുകളെയും വികാസങ്ങളെയും കേരളത്തിന് പരിചയപ്പെടുത്തിയ പുസ്‌തക പ്രസാധനാലയമാണ് ഐ.പി.എച്ച്. ഏഴര പതിറ്റാണ്ടായി ആ ദൗത്യം തുടർന്ന് വരുന്ന ഐ.പി.എച്ചിൻ്റെ വലിയ സംഭാവനയാണ് ഇസ്ലാമിക വിജ്ഞാനകോശം. ഇസ്‌ലാമും മുസ്‌ലിംകളും ഉൾപ്പെടുന്ന വിവിധ വിഷയങ്ങളുടെ കനപ്പെട്ട സംരംഭമാണിത്. വിവിധ വിഷയങ്ങളിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ…

ഡി ഫോര്‍ മീഡിയ

മാഅത്തെ ഇസ്‌ലാമി കേരളയുടെ ഡിജിറ്റൽ മീഡിയാ വിംഗാണ് ഡി ഫോർ മീഡിയ. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന വീഡിയോകൾ, കാലിക വിഷയങ്ങളെ കുറിച്ചുള്ള ഓപൺ ഡിസ്‌കഷൻ, കുട്ടികൾക്കുള്ള ആനിമേഷൻ, ഗാനങ്ങൾ, ഡോക്യുമെൻ്ററി, വെബ് സീരീസ്, ഇവന്റുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വ്യത്യസ്‌ത ഡിപ്പാർട്ട്മെന്റുകളായാണ് ഡി ഫോർ മീഡിയ പ്രവർത്തിക്കുന്നത്.

ഇസ്‌ലാം ഓണ്‍ലൈവ്

സമകാലിക വിഷയങ്ങളിൽ ഇസ്‌ലാമിക കാഴ്‌ചപ്പാടുകളും പഠനങ്ങളും ദേശീയ അന്തർ ദേശീയ ചലനങ്ങളും മലയാളി വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി ഫോർ മീഡിയയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വെബ് പോർട്ടലാണ് ഇസ്‌ലാം ഓൺലൈവ് വിവിധ വിഷയങ്ങളിലുള്ള വീഡിയോ-ഓഡിയോ കണ്ടൻ്റുകളും ഇസ്‌ലാം ഓൺലൈവിന്റെ ഭാഗമാണ്.

മാധ്യമം ദിനപത്രം

1987-ൽ സ്ഥാപിതമായ ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റാണ് മാധ്യമം നടത്തുന്നത്, ഇത് ലാഭവും വിപണിയുടെ നികൃഷ്ടമായ നിർബന്ധങ്ങളും കണക്കിലെടുക്കാതെ പക്ഷപാതരഹിതവും മൂല്യാധിഷ്‌ഠിതവുമായ പത്രപ്രവർത്തനം നൽകുന്നതിന് ലക്ഷ്യമിടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജേർണലിസത്തെ വലയം ചെയ്തിട്ടുള്ള വിഭാഗീയതയ്ക്കും വിപണി പ്രേരിതമായ ലാഭക്കൊതിയുള്ള സമ്മർദ്ദങ്ങൾക്കും മുകളിൽ മാധ്യമങ്ങൾ…

English