എം.ഐ. അബ്ദുല്‍ അസീസ്

എം.ഐ. അബ്ദുല്‍ അസീസ്

കേരള അമീര്‍

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍. 

1961 ആഗസ്ത് 17 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പാലേമാടില്‍ ജനനം. പിതാവ് മഠത്തില്‍കുത്ത് ഇബ്‌റാഹീം. മതാവ് ഖദീജ.
എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളജ്, പറപ്പൂര്‍ ഇസ്‌ലാമിയ കോളജ്, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
1989- 90 വര്‍ഷത്തില്‍ എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ടായി. 1989-93 കാലയളവില്‍ എസ് ഐ ഒ ദേശീയ ഉപദേശക സമിതി അംഗമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന അധ്യക്ഷനാണ്. 1994 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ പ്രതിനിധീ സഭാംഗമായും സംസ്ഥാന കൂടിയാലോചനാ സമിതി അംഗമായും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നു.
പ്രമുഖ മലയാള പത്രമായ മാധ്യമത്തിന്റെ സംഘാടകരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനാണ്. മലയാളം വാര്‍ത്താചാനലായ മീഡിയവണിന്റെ ഉപദേശക സമിതി ചെയര്‍മാനുമാണ്. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍, ശാന്തപുരം മഹല്ല് ഖാദി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, അല്‍ജാമിഅ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പൂപ്പലം, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഫോര്‍ വിമന്‍സ് വണ്ടൂര്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്.
സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
സൗദി അറേബ്യ, ഖത്തര്‍, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കുടുംബം:

ഭാര്യ: സ്‌കൂള്‍ പ്രധാനധ്യാപികയായ മലപ്പുറം കാരക്കുന്ന് സ്വദേശി ഷഹര്‍ബാന്‍
മക്കള്‍: അനസ് മന്‍സൂര്‍, അസ്‌ലാം തൗഫീഖ്, അസ്മ ഹിബത്തുല്ല, അമീന്‍ അഹ്‌സന്‍, അഷ്ഫാഖ് അഹമ്മദ്.

പി.മുജീബുറഹ്മാന്‍

പി.മുജീബുറഹ്മാന്‍

അസിസ്റ്റന്റ്‌ അമീര്‍

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍

കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനാണ്. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. 2011 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചന സമിതി അംഗമാണ്.
പ്രമുഖ മലയാളം ദിനപത്രമായ മാധ്യമത്തിന്റെ പ്രസാധകരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് അംഗം, മലയാളം വാര്‍ത്താ ചാനലായ മീഡിയവണിന്റെ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, അന്‍സാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, അന്‍സാര്‍ ട്രൈനിംങ് കോളജ്, അന്‍സാര്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട്, എന്നീ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ജനനം: 1972 മാര്‍ച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയില്‍.
പിതാവ് പി.മുഹമ്മദ്, മാതാവ് ഫാത്തിമ സുഹ്‌റ.
വിദ്യാഭ്യാസം: അറബി ഭാഷയിലും വിദ്യാഭ്യാസത്തിലും ബിരുദം. എ എല്‍ പി സ്‌കൂള്‍ കൂറ്റമ്പാറ, പി എം എസ് എ യു പി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. മാനവേദന്‍ ഹൈസ്‌കൂള്‍ നിലമ്പൂരില്‍ നിന്നും സെക്കണ്ടറി പഠനം. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി.
പറപ്പൂര്‍ ഇസ്ലാമിയ കോളജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചു.
കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയമായി. ഭൂമിക്കു വേണ്ടിയുള്ള ചെങ്ങറ സമരത്തില്‍ പോലിസ് മര്‍ദനമേറ്റു.
ഭാര്യ: ജസീല
മക്കള്‍: അമല്‍ റഹ്‌മാന്‍, അമാന വര്‍ദ, അശ്ഫാഖ് അഹ്‌മദ്, അമീന അഫ്‌റിന്‍.

 

വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

ജനറല്‍ സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി

ഇസ്‌ലാമിക പണ്ഡിതന്‍. പ്രഭാഷകന്‍. 2019 മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രമുഖ മലയാള ദിനപത്രമായ മാധ്യമത്തിന്റെ വൈസ് ചെയര്‍മാന്‍ ആണ്. 2015- 19 കാലയളവില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2001 ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി.

1968 മെയ് 31 ന് മലപ്പുറം ജില്ലയിലെ കരേക്കാട് ജനിച്ചു. മലപ്പുറം എടയൂരില്‍ താമസിക്കുന്നു. പിതാവ് വി.ടി. കുഞ്ഞിക്കോയ തങ്ങള്‍. മാതാവ്. വി.പി. മൈമൂന ബീവി. വാടാനപ്പള്ളി ഇസ്‌ലാമിയ്യ കോളേജ്, ദഅ്വാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ബി.എ. എക്കണോമിക്‌സ്, അഫ്‌സലുല്‍ ഉലമ. ഭാര്യ: വി.ടി. ശരീഫാ ബീവി. മക്കള്‍: ഹിബാ യാസ്മിന്‍, അമീന്‍ അഹ്‌സന്‍, സനാ മര്‍ജാന്‍, സിറാജുല്‍ ഹസന്‍, അബീദ് റഹ്‌മാന്‍.

 

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി

ഇസ്‌ലാമിക പണ്ഡിതന്‍. ഗ്രന്ഥകാരന്‍. പ്രഭാഷകന്‍. സംസ്ഥാന സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര പ്രതിനിധി സഭാംഗമാണ്. ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, ഇസ്‌ലാമിക പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍,  പ്രബോധനം വാരിക ചീഫ് എഡിറ്റര്‍,ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. മീഡിയാവണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍, കാരകുന്ന് ഇസ്‌ലാമിക് ട്രസ്റ്റ് ചെയര്‍മാന്‍, പറവണ്ണ വിദ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, പെരിന്തല്‍മണ്ണ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് മെമ്പര്‍, മഞ്ചേരി ഇശാഅത്തുദ്ദീന്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് മെമ്പര്‍, മാധ്യമം ദിനപത്രം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, മജ്‌ലിസ് എഡുക്കേഷന്‍ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, കാലിക്കറ്റ് ധര്‍മ്മധാര ട്രസ്റ്റ് മെമ്പര്‍, കേരള മസ്ജിദ് കൗണ്‍സില്‍ സ്റ്റേറ്റ് മെമ്പര്‍ മുതലായ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.എണ്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഓര്‍മ്മകളുടെ ഓളങ്ങളില്‍ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഫാറൂഖ് ഉമര്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, മായാത്ത മുദ്രകള്‍, വ്യക്തിത്വ വികാസം ഇസ്‌ലാമി വീക്ഷണത്തില്‍, മാര്‍ഗദീപം, വഴിവിളക്ക്, 20 സ്ത്രീരത്‌നങ്ങള്‍, ഖുര്‍ആന്‍ ലളിതസാരം, പ്രകാശബിന്ദുക്കള്‍, ഹജ്ജ് ചര്യ,ചരിത്രം, ചൈതന്യം, മതത്തിന്റെ മാനുഷിക മുഖം തുടങ്ങിയ അവയില്‍ ചില പ്രധാന കൃതികളാണ്.

വ്യക്തിവിശേഷം:പുലത്ത് മുഹമ്മദ് ഹാജി ഫാത്തിമ ദമ്പതികളുടെ മകനായി 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നില്‍ ജനിച്ചു. പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.എല്‍.ടി.ടി.സി കരസ്ഥമാക്കി. ദോഹയില്‍ നടന്ന ഏഴാമത് ഇന്റര്‍ഫൈത് ഡയലോഗ്, ഐ.ഐ.എഫ്.എസ്.ഒ ഏഷ്യന്‍ റിജണല്‍ ട്രൈനിങ് ക്യാമ്പ്, ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സ് മുതലായ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. 1982 ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. ഭാര്യ: ആമിന ഉമ്മു അയ്മന്‍ മക്കള്‍: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മന്‍ മുഹമ്മദ്.

എം.കെ. മുഹമ്മദലി

എം.കെ. മുഹമ്മദലി

സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി

സംഘാടകന്‍. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി. സംസ്ഥാന ശൂറാ മെമ്പറും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. സെക്രട്ടറി, അസി. അമീര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ പ്രമുഖ നോണ്‍ ഗവണ്‍മെന്റന്‍ ഓര്‍ഗനൈസേഷനായ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ആണ്. അധ്യാപകനായിരുന്നു. പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, യതീം ഖാന എന്നിവയുടെ ചെയര്‍മാനാണ്. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡന്റ്, എസ്.ഐ. ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
വ്യക്തിവിശേഷം: മര്‍ഹും പക്കര്‍ എം.കെ.യുടെയും ഖദീജയുടെയും മകനായി കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് 1961 ഏപ്രില്‍ 5 ന് ജനിച്ചു. അഫ്ദല്‍ ഉലമാ ബിരുദം നേടി. 1992 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: കെ.സുബൈദ. മക്കള്‍: സുഹൈല, നസീഫ്, നദീം.

പി.വി. റഹ്മാബി

പി.വി. റഹ്മാബി

സെക്രട്ടറി

സംസ്ഥാന ശൂറാംഗം; കേന്ദ്ര പ്രതിനിധിസഭാംഗം വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്

  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം. നിലവിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ചുമതല വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗമാണ്. വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പി.വി. ഹുസൈന്‍ മൗലവിയുടെയും പരേതയായ കെ.ടി. ജമീലയുടെയും മകളായി 1971 മെയ് 30 ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: എം.എ. ബി.എഡ്. ഭര്‍ത്താവ്: പരേതനായ മുത്തലിബ് മുഹിയുദ്ദീന്‍.
ശിഹാബ് പൂക്കോട്ടൂര്‍

ശിഹാബ് പൂക്കോട്ടൂര്‍

സെക്രട്ടറി
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി സംഘാടകന്‍. പ്രഭാഷകന്‍. പത്രാധിപര്‍. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും കൂടിയാലോചനാ സമിതിയംഗവുമാണ്. ബോധനം ത്രൈമാസിക എഡിറ്റര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍, ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഡയറക്ടര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാനസമിതിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ (IECI), മജ്‌ലിസ് തഅ്‌ലീമില്‍ ഇസ്‌ലാമി എന്നിവയുടെ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. 2011 2012 കാലയളവില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗം, എസ്.ഐ.ഒ കേരള സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചിട്ടുണ്ട്. എവര്‍ഷൈന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനും നാഷണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമാണ്. ആലി മുസ്‌ലിയാര്‍ ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ക്കും ദേശവ്യവഹാരങ്ങള്‍ക്കുമിടയില്‍, ആധിപത്യത്തിന്റെ സവര്‍ണ്ണ മുഖങ്ങള്‍ എന്നിവ കൃതികളാണ്. 1983 ഏപ്രില്‍ 25 ന് മോഴിക്കല്‍ മൂസയുടെയും പനങ്ങാടന്‍ കുഞ്ഞിപ്പാത്തുവിന്റെയും മകനായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനിച്ചു. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തുപുരത്ത് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ്, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, ചെന്നൈ എന്നിവിടങ്ങളില്‍ തുടര്‍ പഠനം നിര്‍വ്വഹിച്ചു. 2011 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ഭാര്യ താഹിറ കെ.പി. മക്കള്‍: ജിഷാന്‍, ലിന്‍ഷ.
അബ്ദുല്‍ ഹകീം നദ്‌വി

അബ്ദുല്‍ ഹകീം നദ്‌വി

സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി

കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനാണ്. ഇസ്‌ലാമിക, സമകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. 2021 മുതല്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി. 2017 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന മജ്‌ലിസ് ശൂറാ അംഗം. 2019 മുതല്‍ കേന്ദ്ര പ്രതിനിധി സഭാംഗം. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, തളിക്കുളം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ ഗസ്റ്റ് അധ്യാപകനാണ്.
പ്രബോധനം വാരികയുടെ സഹ പത്രാധിപരായിരുന്നു. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം, ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഒമാനിലെ മലയാളി കൂട്ടായ്മയായ കേരള ഇസ്‌ലാമി അസോസിയേഷന്റെ പ്രസിഡണ്ട്, തളിക്കുളം ഇസ്‌ലാമിയ കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു.

ജനനം: 1975 ഫെബ്രുവരി രണ്ടിന് പാലക്കാട് ജില്ലയിലെ വല്ലപ്പുഴയില്‍
പിതാവ്: കേരളത്തിലെ പ്രമുഖ ദര്‍സുകളില്‍ മുദര്‍റിസായിരുന്ന മർഹൂം കെ.കെ. സിറാജുദ്ദീൻ മുസ്‌ലിയാർ. മാതാവ്: സമസ്ത മുശാവറ അംഗമായിരുന്ന എൻ.കെ. അബ്ദുപ്പു മുസ്‌ലിയാരുടെ മകൾ എൻ.കെ. ഫാതിമകുട്ടി.
വിദ്യാഭ്യാസം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദപഠനം, ലഖ്‌നൗ ദാറുൽ ഉലൂം നദ്‌വതുൽ ഉലമയിൽ നിന്നും ആലിമിയത്തിൽ ഉപരിപഠനം.
ഭാര്യ: ആദ്യകാല ജമാഅത്ത് അംഗമായിരുന്ന മർഹൂം സി.കെ. മൊയ്തീൻ മൗലവിയുടെ മകൾ സൈഫുന്നിസ സി.കെ
മക്കള്‍: സഹീന്‍ അഹ്‌സന്‍, സുഹാന അഹ്‌സന്‍, തമീം അഹ്‌സന്‍, ഹാദി അഹ്‌സന്‍

Other State Council Members

ഡോ. കൂട്ടില്‍ മുഹമ്മദലി

ഡോ. കൂട്ടില്‍ മുഹമ്മദലി

അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍. എഴുത്തുകാരന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗവും കേന്ദ്ര പ്രതിനിധിസഭാംഗവുമാണ്. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പിന്റെ ചെയര്‍മാന്‍, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പ്രഥമ പ്രസിഡന്റ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന പ്രസിഡന്റ് (20032005), എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, എസ്. ഐ. ഒ കേന്ദ്ര കൂടിയാലോചന സമിതിയംഗം എന്നീ നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എക്സ്പ്രസ് ഹൈവേ വിരുദ്ധ സമരം, പ്ലാച്ചിമട സമരം തുടങ്ങിയ മേഖലളില്‍ പോരാട്ടരംഗത്ത് നേതൃപരമായ പങ്ക് വഹിച്ചു. ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പാളായി തുടരുന്നു.വാടനപ്പള്ളി ഓര്‍ഫനേജ് ആന്റ് ഇസ്ലാമിയ്യ കോളേജ് അലുംനി അസോസിയേഷന്‍ (ഉസ്റ) പ്രസിഡന്റാണ്. സംഘാടക രംഗത്തെന്ന പോലെ പത്രപ്രവര്‍ത്തനമേഖലയിലും സാന്നിദ്ധ്യമായിട്ടുണ്ട്. എസ്.ഐ.ഒ മുഖപത്രമായിരുന്ന യുവസരണി മാസിക എഡിറ്ററായിരുന്നു. പ്രബോധനം വാരികയുടെ ഓണററി എഡിറ്ററായിട്ടുണ്ട്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ഉപദേശകസമിതിയിലും അംഗമാണ്. 1964 ഒക്ടോബര്‍ 16 ന് മാമ്പള്ളി കുഞ്ഞിക്കോയയുടെയും നഫീസ കരുവാതൊടിയുടെയും മകനായി മകനായി മലപ്പുറം ജില്ലയില്‍ കൂട്ടിലില്‍ ജനനം.വിദ്യാഭ്യാസം ങ.അ (ഋിഴഹശവെ), ങ.ഋറ. ഇസ്ലാമിയ കോളേജ് വാടാനപ്പള്ളി,മാര്‍ഇവാനിയേസ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് (പി. എച്ച്. ഡി) നേടി. പ്രകാശം പരത്തുന്ന പ്രസ്ഥാനം, സംസ്‌കാരം ഉറുമ്പരിക്കുന്നു എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ പ്രബന്ധാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 1998ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ : മുഹ്‌സിന കെ എം മക്കള്‍: തസ്നി, തന്‍വീര്‍ അഹ്മദ്. തഹാനി, യഹ്‌യാ ഹനാന്‍
കെ.എ. യൂസുഫ് ഉമരി

കെ.എ. യൂസുഫ് ഉമരി

സെക്രട്ടറി
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പ്രഭാഷകന്‍. ഇസ്ലാമിക പണ്ഡിതന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി. തർബിയത്തിന്റെ ചുമതല വഹിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം. ഇടുക്കി ജില്ല പ്രസിഡന്റ്. എസ്.ഐ. ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉറുദു ഭാഷയില്‍ പ്രാവിണ്യമുള്ള ഉമരി സാഹിബ് വിവര്‍ത്തന പ്രഭാഷണരംഗത്ത് ശ്രദ്ധേയനാണ്. 1985 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. 1959 മെയ് 13 ന് അബ്ദുല്‍ഖാദറിന്റെയും ഐഷയുടെയും മകനായി ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ ജനിച്ചു. അഫ്ദലുല്‍ ഉലമാ എല്‍.ടി.ടി.സി അറബിക്. തമിഴ്‌നാട് ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. അധ്യാപനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സല്‍മത്ത് എന്‍.എം. മക്കള്‍: സുല്‍ഫത്ത്, നുസ്‌റത്ത്, സഫ്-വത്ത്.
ഡോ. അബ്ദുസ്സലാം അഹ്മദ്

ഡോ. അബ്ദുസ്സലാം അഹ്മദ്

ഇസ്ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗവുമാണ്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ റെക്ടറായി സേവനം ചെയ്യുന്നു. മീഡിയാവൺ ചാനൽ എം.ഡി, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ ട്രഷറര്‍, ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഡെപ്യൂട്ടി വൈസ് ചാന്‍സ്ലര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറേറ്റ് അംഗം, ഇസ്ലാമിക വിജ്ഞാനകോശം നിര്‍മ്മാണ സമിതിയംഗം എന്നീ സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, അല്‍ ജാമിഅ അറബി ത്രൈമാസിക എഡിറ്റര്‍, യുവസരണി വാരികയുടെ പ്രഥമ പത്രാധിപര്‍, പ്രതീക്ഷ പബ്ലിക്കേഷന്‍ ഡയറക്ടര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഡയറക്ടര്‍, പ്രബോധനം സബ് എഡിറ്റര്‍, ദഅവാ കോളേജ് പ്രിന്‍സിപ്പല്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിലകളില്‍ സേവനമനുഷ്ടിച്ചു. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതവേദികളിലെ സജീവ സാന്നിദ്ധ്യം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായും നായകരുമായുമുള്ള ബന്ധം എന്നീ നിലകളില്‍ ശ്രദ്ധേയത നേടിയ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്‍. 2009 ല്‍ മുസ്ലിം വേള്‍ഡ് ലീഗ് സംഘടിപ്പിച്ച ജനീവ ഡയലോഗ് സമ്മേളനം, ഒ.ഐ.സി ദോഹ സമ്മേളനം, കുവൈത്തില്‍ നടന്ന ബൈത്തുസ്സകാത്ത് സമ്മേളനം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. നോബല്‍ സമ്മാനം ലഭിച്ച ആദ്യ മുസ്ലിം വനിതയും അറബ് വസന്തത്തിലെ സജീവ സ്ത്രീ സാന്നിദ്ധ്യവുമായ തവക്കുല്‍ കര്‍മ്മാനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രബോധനവും പ്രതിരോധവും ഇന്ത്യന്‍ സാഹചര്യത്തില്‍, വിമര്‍ശിക്കപ്പെടുന്ന മൌദൂദി, യാത്രാമൊഴി(വിവര്‍ത്തനം), ഫലസ്തീന്‍ പ്രശ്‌നം(വിവര്‍ത്തനം), മുസ്ലിം ഐക്യം: സാധുതയും സാധ്യതയും(വിവര്‍ത്തനം), ലാ ഇലാഹ ഇല്ലല്ലാ: ആദര്‍ശം, നിയമം, ജീവിതവ്യവസ് (വിവര്‍ത്തനം), സലഫിസത്തിന്റെ സമീപനങ്ങള്‍ (വിവര്‍ത്തനം), മുസ്‌ളിംകളും ആഗോളവല്‍ക്കരണവും എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

വ്യക്തിവിശേഷം: 1962 മെയ് 31 മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിനടുത്ത ശാന്തിനഗറില്‍ ജനിച്ചു. പിതാവ് മോയിക്കല്‍ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കുറ്റിയാടി ഇസ്ലാമിയ്യ കോളേജ്, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രാലയം ട്രാന്‍സ്ലേറ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. 1994 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ : ഹസീന. എം. മക്കള്‍: ജസീം, റഷാദ്, നസ്വീഹ്.സ്ത്രീ ഇസ്ലാമിക സമൂഹത്തില്‍

ടി. മുഹമ്മദ് വേളം

ടി. മുഹമ്മദ് വേളം

സോഷ്യല്‍ ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍. പ്രഭാഷകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാംഗം. വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി മെമ്പറാണ്. 2014-2015 കാലയളവില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമായിട്ടുണ്ട്. ജനപക്ഷം മാസികയുടെ മുഖ്യപത്രാധിപരാണ്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്, പ്രബോധനം എന്നിവിയില്‍ പത്രാധിപ സമിതിയംഗമാണ്. മൂന്ന് പുസ്‌കങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറ്റ്യാടി ഇസ്‌ലാമിക കോളജ്, ചാവക്കാട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു

കോഴിക്കോട് ജില്ലയിലെ വേളത്ത് 1975 സെപ്തംബര്‍ 2 ന് ജനനം. പിതാവ് ഇബ്രാഹിം മാസ്റ്റര്‍. മാതാവ്: മര്‍യം. സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍ സഹോദരനാണ്. വിദ്യാഭ്യാസം: ബി.എ, ബി.എഡ്.
ഭാര്യ: താഹിറ ചളിക്കല്‍ , മക്കള്‍: മര്‍യം, നാസിഹ, ആമിന മിന്നത്ത്, കവിത തബസ്സും.

അബ്ദുല്‍ ഹമീദ് വാണിയമ്പലം

അബ്ദുല്‍ ഹമീദ് വാണിയമ്പലം

സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍. സംഘാടകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ്. സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ്  സംസ്ഥാന പ്രസിഡന്റ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന കൂടിയാലോചന സമിതിയംഗം, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

1969 മെയ് 9 ന് മോയിന്‍ അഹ്മദ് കുട്ടി ഹാജിയുടെയും കോട്ടക്കൂത്ത് ഫാത്തിമയുടെയും മകനായി മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ ആര്‍ട്‌സ് ആന്റ് ഇസ്ലാമിക കോഴ്‌സ്, ദ്അവ കോഴ്‌സ് എന്നിവ പഠനം. ബി.എ, ബി.എഡ്. അറബികില്‍ ബിരുദാനന്തരബിരുദം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം അബ്ദുസ്സലാം വാണിയമ്പലം സഹോദരനാണ്. ഭാര്യ: മുംതാസ് ബീഗം. മക്കള്‍: ഷിബിന്‍ റഹ്മാന്‍, അഫ്‌നാന്‍, അഹ്മദ് യാസീന്‍.

പി.പി. അബ്ദുറഹ്മാന്‍

പി.പി. അബ്ദുറഹ്മാന്‍

കേന്ദ്ര പ്രതിനിധിസഭാംഗം, കേരള ശൂറ അംഗം, മേഖല നാസിം, പെരിങ്ങാടി ജംഇയ്യത്തുല്‍ ഫലാഹ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരള സംസ്ഥാന വഖഫ് ബോര്‍ഡ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

മതപണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമായ മര്‍ഹൂം വി. സി അഹ്മദ് കുട്ടി (മാഹി), കടുവാനത്ത് പുതിയ പുരയിലെ പരേതയായ റാബിയ (പെരിങ്ങാടി) എന്നിവരാണ് മാതാപിതാക്കള്‍.

ഭാര്യ: പെരിങ്ങാടിയിലെ അടിയലത്ത് സാജിദ. മക്കള്‍: നഈമ, സലീമ, ഡോ. അഫീഫ, ഡോ. റാബിയ, അബ്ദുല്‍ ഹസീബ്, അബ്ദുല്ല.

കുവൈത്ത് കേരള ഇസ്ലാമിക ഗ്രൂപ്പ്, യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ( 1982-97) എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എ.ഇ, ബഹ്‌റൈന്‍, സു.അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

വിദ്യാഭ്യാസം: ന്യൂ മാഹി എം.എം ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്( പ്രീ ഡിഗ്രി). വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കുറിപ്പുകളും എഴുതാറുണ്ട്. 1992 ല്‍ ജമാഅത്തെ ഇസ് ലാമിയില്‍ അംഗമായി. 2005 മുതല്‍ കേരള ശൂറ അംഗമാണ്.

വി.കെ. അലി

വി.കെ. അലി

ഇസ്ലാമിക പണ്ഡിതന്‍. ജമാഅത്തെ ഇസ്ലാമി അഖിലന്ത്യാ ശൂറാംഗം. സംസ്ഥാന ശൂറാംഗം. ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ്. ബൈതുസ്സകാത്ത് കേരള ചെയര്‍മാന്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റി ശാന്തപുരം മുന്‍ ഡയറക്ടറായിരുന്നു. ഇസ്ലാമിക വിജ്ഞാനകോശം പത്രാധിപസമിതി അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍ മെമ്പര്‍ എന്നീ നിലകളിലും സേവനമനുഷ്ടിക്കുന്നു. കേരള വഖഫ്ബോര്‍ഡ് മെമ്പറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1970 മുതല്‍ മൂന്നുവര്‍ഷം പ്രബോധനം വാരികയുടെ സഹപത്രാധിപരായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജിലും 1980 മുതല്‍ 16 വര്‍ഷം ഖത്വറിലെ വഖഫ് മന്ത്രാലയത്തിലും ജോലി ചെയ്തു. ബോധനം ചീഫ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേന്ദ്രപ്രതിനിധി സഭാംഗം, ഐ. പി. എച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മജ്ലിസ് സംസ്ഥാന സമിതി മെമ്പര്‍, മസ്ജിദ് കൌണ്‍സില്‍ മെമ്പര്‍, ഹജ്ജ് സെല്‍ മെമ്പര്‍, ഉലമാ കൌണ്‍സില്‍ മെമ്പര്‍, ഖുര്‍ആന്‍ സ്റഡീ സെന്റര്‍ സംസ്ഥാന കോഓഡിനേറ്റര്‍,മജല്ലതുല്‍ ജാമിഅഃ (അറബി മാഗസിന്‍) ചീഫ് എഡിറ്റര്‍, എന്നീ നിലകളിലും ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പങ്കെടുത്തു. കേരള ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സമിതിയായ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിക്കുവേണ്ടി നബിചരിത്രം, ഖുര്‍ആന്‍ പഠനം എന്നീ പാഠപുസ്തകങ്ങള്‍ രചിച്ചു. അഹ്മദ് ഉറൂജ് ഖാദിരിയുടെ ഇസ്ലാമിന് രാഷ്ടീയ വ്യാഖ്യാനമോ, അതികായന്‍മാരുടെ സംവാദം, ഇസ്ലാം രാഷ്ട്രീയം അധികാരം, വിമര്‍ശിക്കപ്പെടുന്ന മൌദൂദി എന്നിവ വിവര്‍ത്തനഗ്രന്ഥങ്ങളാണ്.

മലപ്പുറം ജില്ലയിലെ എടയൂരില്‍ വള്ളൂരന്‍ ബാവുട്ടിയുടെയും വള്ളൂരന്‍ കുഞ്ഞാച്ചുട്ടിയുടെയും മകനായി 1948 ല്‍ ജനിച്ചു. വിദ്യാഭ്യാസം: തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ്(എഫ്.ഡി) , ഖത്തറിലെ മഅ്ഹദുദ്ദീനീ, ഖത്തര്‍ യൂണിവേഴ്സിറ്റി, ബി.എസ്.എസ്സി. 1987 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: തങ്കയത്ത് ഇത്തീരുമ്മ, മക്കള്‍: മന്‍സൂര്‍, ഹിശാം, നബീല്‍, സുറയ്യ, സല്‍വ.

കെ.കെ. മമ്മുണ്ണി മൌലവി

കെ.കെ. മമ്മുണ്ണി മൌലവി

സംസ്ഥാന ശൂറാംഗം, കേന്ദ്ര പ്രതിനിധി സഭാംഗം

ഇസ്ലാമിക പണ്ഡിതന്‍. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയില്‍ സജീവമായി നിലകൊള്ളുന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗവും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ഇസ്ലാം മിഷന്‍ ട്രസ്റ്റ് (ഐ.എം.ടി) സെക്രട്ടറി, വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍, അന്‍സാര്‍ ചാരിറ്റബിള്‍ ട്രസറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍, പി.എസ്.കെ.ടി പത്തിരിപ്പാല ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള ദേശീയ സാമൂഹ്യ-വിദ്യാഭ്യാസ-സേവന പ്രമര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേഖലാ നാസിം, മൂവാറ്റുപുഴ വിമന്‍സ് ഇസ്ലാമിയ്യ കോളേജ് പ്രിന്‍സിപ്പാള്‍, എറിയാട് വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍, വാടാനപ്പള്ളി ഇസ്ലാമിയ്യ കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

1944 ല്‍ ശാന്തപുരത്ത് മുഹമ്മദിന്റെയും മറിയമിന്റെയും മകനായി ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ പഠിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഹഫ്‌സ, നസീം, സാജിദ, നജ്മുന്നിസ, നദീറ, യാസിര്‍, അബ്ദുറബ്ബ്, മുബാറക, ബിലാല്‍ എന്നിവര്‍ മക്കളാണ്. 1973 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ബൈതുസ്സകാത്ത് ബംഗ്ലാദേശ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

എച്ച്. ശഹീര്‍ മൗലവി

എച്ച്. ശഹീര്‍ മൗലവി

ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതിയംഗം. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗം. ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. ഐ. ആര്‍. ഡബഌയു. എക്‌സിക്യുട്ടീവ് മെമ്പര്‍. ജമാഅത്ത് ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം അഴിക്കോട് ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോംപഌ്‌സ് പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ജില്ലാ നാസിം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മേഖലാ നാസിം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ പഠനം. ബി.എഡ്, ഇലക്ട്രിക് എഞ്ചിനീയറിങില്‍ ഡിപ്ലോമ. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത സൗഹാര്‍ദ്ധ വേദിയായ ശാന്തി സമിതിയുടെ ജനറല്‍ കണ്‍വീനറാണ്. 1998 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. 1963 ജൂലൈ 31 ന് ഇ.ഹംസയുടെയും എ. ആരിഫാബീവിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ ജനിച്ചു. ഭാര്യ: ഡോ. മഹുവായിലത്ത് ബീവി. മക്കള്‍: ഫാതിമ, ഫാതിമ, ഹസനുല്‍ ബന്ന, ഫൌസിയ, ഹനാന്‍ മുഹമ്മദ്.

കെ.കെ ഫാത്വിമ സുഹ്റ

കെ.കെ ഫാത്വിമ സുഹ്റ

ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ, വനിതാവിഭാഗം മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് 1980 ല്‍ മുഹമ്മദ് – മറിയം ദമ്പതികളുടെ മകളായി ജനിച്ചു. ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. നിലിവല്‍ ശാന്തപുരം അല്‍ജാമിഅല്‍ ഇസ്ലാമിയ്യയിലെ പാര്‍ട്ട് ടൈം അധ്യാപികയാണ്.  ശാന്തപുരം ഇസ്ലാമിയ്യ കോളേജ്, വണ്ടൂര്‍ ഇസ്ലാമിയ്യ കോളേജ്, ശാന്തപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭര്‍ത്താവ്: വി.പി. മുഹമ്മദുണ്ണി. മൂന്ന് മക്കളുണ്ട്.

സി. ദാവൂദ്

സി. ദാവൂദ്

മാധ്യമ പ്രവര്‍ത്തകന്‍. ഇസ്ലാമിക ചിന്തകന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം. മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍. സ്റ്റുഡന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമി മൂഴിക്കല്‍ പ്രാദേശിക അമീര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കൗണ്‍സില്‍ അംഗമായിട്ടുണ്ട്. 2011 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം, മാധ്യമം അസി.എക്‌സി. എഡിറ്റര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. 1978 ജനുവരി 1 ന് കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയില്‍ മൂസ – മാമി ദമ്പതികളുടെ മകനായി ജനിച്ചു. മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗസ്സ പോരാളികളുടെ പറുദീസ, അറബ് വസന്തം- ഭാവിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: മുഫീദ. മക്കള്‍: ഫിദല്‍, സനല്‍, ഇശല്‍, റിമല്‍.
ടി.കെ. ഫാറൂഖ്

ടി.കെ. ഫാറൂഖ്

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം. മീഡിയവണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ പബ്ലിഷറായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി പ്രവര്‍ത്തക സമിതിയംഗം, ഐ.പി.എച്ച് ഡയറക്ടര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ടി.കെ.അബ്ദുല്ലാ മൗലവിയുടെയും ഒ.കെ. കുഞ്ഞാമിനയുടെയും മകനായി 1966 മെയ് 24 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ജനിച്ചു. പിതാവ് ടി.കെ. അബ്ദുല്ല ജമാഅത്തെ ഇസ്ലാമി മുന്‍ അമീറും ശൂറാംഗവുമാണ്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമുണ്ട്. ഭാര്യ: ജമീല.പി. മക്കള്‍: സയ്യാഫ്, ഇന്‍സാഫ്, ഔസാഫ് അഹ്മദ്, ഹന്നാഫ് അബ്ദുല്ല. 1996 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി.

പി. റുക്‌സാന

പി. റുക്‌സാന

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്, പ്രഭാഷക. 2019 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രതിനിധീ സഭാംഗവും സംസ്ഥാന ശൂറാ അംഗവും. നിലവില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്. മനുകാലികങ്ങളില്‍ ലേഖനം എഴുതുന്നു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ട് തവണ ജി ഐ ഒ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2010-12 കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുസമയ പ്രവര്‍ത്തകയായിരുന്നു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രഥമ സംസ്ഥാന സമിതി അംഗമായിരുന്നു. 2010 ല്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡിലേക്ക് മല്‍സരിച്ചു.
ജനനം 1987 ഫെബ്രുവരി 25 കാസര്‍ഗോഡ് ജില്ലയിലെ പരപ്പ
പിതാവ്: അബൂബക്കര്‍ മാതാവ് മറിയം
വിദ്യാഭ്യാസം: പരപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍
കണ്ണൂര്‍ വാദിനൂര്‍ വിമണ്‍സ് ഇസ്‌ലാമിയ കോളജില്‍ നിന്നും അഫ്‌സലുല്‍ ഉലമ, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദം.
ഭര്‍ത്താവ്- ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയിലെ അധ്യാപകന്‍ ശംസീര്‍ എ. പി. മക്കള്‍: ആദില്‍ മിസ്അബ്, സിദ്‌റത്തുല്‍ മുന്‍തഹ, ഹസനുല്‍ ബന്ന

പി.ഐ. നൗഷാദ്‌

പി.ഐ. നൗഷാദ്‌