റിയാസ് മൗലവി വധം: ഗൂഢാലോചനയെക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കണം – പി മുജീബുറഹ്മാന്‍
റിയാസ് മൗലവിയുടെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നു ആർ.എസ്.എസ് പ്രവർത്തകരെയും വെറുതെവിട്ട കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബുറഹ്‌മാൻ അഭിപ്രായപ്പെട്ടു. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുമെല്ലാം നിലനിൽക്കുന്ന കേസിൽ കോടതിയിൽ നിന്നുണ്ടായ ഈ വിധി നീതിയിലും നിയമത്തിലും വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. സംഘ്പരിവാർ ബന്ധമുള്ളവർ പ്രതികളാവുന്ന കേസുകളിൽ കേരളത്തിലെ പോലീസ് സംവിധാനത്തിൻ്റേയും അന്വേഷണ സംഘങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വഴിവിട്ട നീക്കങ്ങൾ റിയാസ് മൗലവിയുടെ അന്വേഷണത്തിലും സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പള്ളിക്കകത്ത് വെച്ച് സംഘ്പരിവാർ നടത്തിയ വംശീയ കൊലയെ ലാഘവവൽകരിക്കാനും അതുവഴി കേസിനെ ദുർബലമാക്കാനുമാണ് അന്വേഷണ സംഘം ശ്രമിച്ചിട്ടുള്ളത്. പ്രതികളാക്കപ്പെട്ടവരുടെ സംഘ്പരിവാർ ബന്ധം ബോധപൂർവം മറച്ചുപിടിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സുതാര്യവും സത്യസന്ധവുമായ രീതിയിൽ പ്രതികൾക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് പകരം അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ സംഘ്പരിവാർ പ്രീണന നീക്കമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് കൊണ്ടെത്തിച്ചിട്ടുള്ളത്. കേരളത്തിലെ ആഭ്യന്തര വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തിരിച്ചറിഞ്ഞ് റിയാസ് മൗലവി വധത്തിലെ ഗൂഢാലോചനയെക്കുറിച്ച സത്യസന്ധമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും പി. മുജീബുറഹ്‌മാൻ ആവശ്യപ്പെട്ടു.
വംശീയതക്കെതിരെ ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി ഇഫ്‌താർ
സൗഹാർദത്തിൻറയും സാഹോദര്യത്തിന്റെയും ഊഷ്മള സന്ദേശവും ഒത്തൊരുമയുടെ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി ഇഫ്‌താർ സംഗമം. എല്ലാ വൈവിധ്യങ്ങളെയും ചേർത്ത് നിർത്തി ഇന്ത്യ എന്ന ആശയത്തെ പൂർണ സൗന്ദര്യ ത്തോടെ സംരക്ഷിക്കാൻ എല്ലാ വരും ഒത്തുചേർന്ന് കൈകോർ ക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബുറഹ്‌മാൻ പറഞ്ഞു കടുത്ത വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെപെടുകയാണ്. ഭരണഘടനാ വിരുദ്ധമായിട്ടും പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പുറത്തിറക്കി. വംശിയ ഭ്രാന്ത് എല്ലാ പരിധിയും മറികടന്നിരിക്കുന്നു. സാമൂഹികമാന ങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഇത്തരം കൂട്ടായ്മകൾക്ക് വിശാലമായ സാമൂഹിക മാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തിരുവനന്തപുരം മണ്ഡലത്തിലെ യുഡി.എഫ് സ്ഥാനാർഥി ശശി തരൂർ, എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ.എ.എസ്, കവി പ്രഭാവർമ, അടൂർ ഗോപാലകൃഷ്ണൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡൻറ് എം.എം. ഹസൻ, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, മുൻ മന്ത്രി സി. ദിവാകരൻ, എം. വിൻസെൻറ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ചെറിയാൻ ഫിലിപ്, ഡോ.എ. നീലലോഹിതദാസ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റശീദ്, കെ.എസ്. ശബരിനാഥൻ, ബി. രാജീവൻ, ഷംസുദ്ദീൻ മന്നാനി, കെ.എ. ഷെഫീഖ്, ഡോ.എം.ഐ. സഹദുല്ല, ബി.ആർ.പി. ഭാസ്കർ, ടി. കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, വയലാർ ഗോപകുമാർ, രാജീവ് ദേവരാജ്, പാളയം ഇമാം മൗലവി ഡോ.വി.പി. സുഹൈബ്, കെ.എ. ഷാജി, ജി.എസ്. പ്ര ദീപ്, കെ.എ ബീന, ഇ.എം. നജീബ്,, വർക്കല രാജ്, വി.ആർ. അനൂപ്, ജി.എസ് പ്രദീപ്, കെ.പി. മോഹനൻ, ഡോ.എം.ആർ തമ്പാൻ, ആർ.അജയൻ, എസ് ഇർഷാദ്, ഡോ. കായംകുളം യൂനുസ്, ഡോ.പി. നസീർ, കടയ്ക്കൽ ജുനൈദ്, പ്രഫ. ജമീല ബീഗം, ബി പ്രതീഷ്, സജീദ് ഖാലിദ്, ടി.എ ബിനാസ്, എസ്. അമീൻ, എം മെഹബൂബ്, സക്കീർ നേമം തുടങ്ങിയവർ പങ്കെടുത്തു
ഗ്യാൻവാപിയെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം കള്ളം – അബ്ദുൽ ബാത്വിൻ നുഅ്മാനി
ഗ്യാൻ വാപി മസ്ജിദിനെ കുറിച്ച് സംഘ്പരിവാർ പ്രചരിപ്പിക്കുന്നതെല്ലാം വ്യാജമാണെന്ന് ഗ്യാൻ വാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാറസിനെ കുറിച്ച് എഴുതപെട്ട ചരിത്രത്തിലെവിടെയും പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉള്ളതായി പരാമർശമില്ല. മുഗൾ കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പള്ളിയുടെ നിലവറയിൽ തൊട്ടടുത്ത ക്ഷേത്രത്തിന്റെ സാധന സമഗ്രികൾ സൂക്ഷിക്കാൻ അനുവദിച്ചതാണ് പൂജ നടന്നിരുന്നു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. പള്ളിയിലേക്ക് തിരിഞ്ഞു നിൽക്കുന്ന നന്ദി രൂപം ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. വുദു ഖാനയിലെ ഫൗണ്ടയിൽ ശിവലിംഗമല്ലെന്ന് തെളിയിക്കാൻ ഞങ്ങൾ സന്നദ്ധമായിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല. ആരാധാനാലയ നിയമം മിഥ്യാധാരണയാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി (2023-26)
ഇത്തിഹാദുൽ ഉലമ കേരള 2023-2026 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി അംഗങ്ങളെ രക്ഷാധികാരി ജമാത്തത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ പ്രഖ്യാപിച്ചു. 1. അബ്ദുൽഹലീം എ 2. അബ്ദുല്ലത്വീഫ് കൊടുവള്ളി 3. അബ്ദുസ്സലാം അഹ്‌മദ് 4. അലി വി.കെ 5. അഷ്‌റഫ് കീഴുപറമ്പ 6. അഷ്‌റഫ് കെ.എം 7. ഫാത്വിമ സുഹ്‌റ കെ.കെ 8. ഇബ്‌റാഹീം മൗലവി ഇ.എൻ 9. ഇല്യാസ് മൗലവി 10. ജമാൽ പി.കെ 11. ജമീല സി.വി 12. കബീർ വി.എ 13. മുഹമ്മദ് ടി 14. നഹാസ് മാള 15. സാഫിർ വി.എം 16. സമീർ കാളികാവ് 17. ശഹീർ മൗലവി എച്ച് 18. ഷൗക്കത്ത് അലി വി.പി 19. സുഹൈബ് സി.ടി 20. ഉബൈദ് ടി.കെ 21. യൂസുഫ് ഉമരി ഉത്തരവാദിത്തങ്ങൾ പൂർണ്ണ ഇഹ്സാനോടെ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരെ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ശൂറാംഗങ്ങൾ (2023-2027)
2023-2027 മീഖാത്തിലേക്ക് തെരഞ്ഞെടുത്ത ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള മജ്ലിസ് ശൂറാംഗങ്ങൾ 1. എം.ഐ. അബദുൽ അസീസ് 2. ടി. മുഹമ്മദ് വേളം 3. വി.ടി. അബ്ദുല്ലക്കോയ തങ്ങൾ 4. ശിഹാബ് പൂക്കോട്ടൂർ 5. Dr. അബ്ദുസ്സലാം അഹ്മദ് 6. കെ.എ. ശഫീഖ് 7. കെ. മുഹമ്മദ് നജീബ് 8. കൂട്ടിൽ മുഹമ്മദലി 9. പി.ഐ. നൗഷാദ് 10. ഡോ. നഹാസ് മാള 11. അബ്ദുൽ ഹകീം നദ്‌വി 12. ടി.കെ. ഫാറൂഖ് 13. പി.വി. റഹ്മാബി 14. എം.കെ. മുഹമ്മദലി 15. ഹമീദ് വാണിയമ്പലം 16. ശൈഖ് മുഹമ്മദ് കാരക്കുന്ന് 17. ടി. ശാകിർ 18. പി. റുക്സാന 19. സി. ദാവൂദ് 20. സാജിദ പി.ടി.പി 21. ജമാൽ പാനായിക്കുളം 22. പി.എം. സ്വാലിഹ് 23. എൻ.എം. അബ്ദുറഹ്മാൻ 24. വി.കെ. അലി