Skip to content
Jamaat-e-Islami Hind Kerala

കളമശ്ശേരി കൺവൻഷൻ സെന്റർ സ്ഫോടനം:വസ്തുനിഷ്ടമായ അന്വേഷണം നടക്കണം – ജമാഅത്തെ ഇസ്‌ലാമി

1 min readCategories:State News
കളമശ്ശേരി കൺവൻഷൻ സെന്റർ സ്ഫോടനം:വസ്തുനിഷ്ടമായ അന്വേഷണം നടക്കണം – ജമാഅത്തെ ഇസ്‌ലാമി

This content is available only in Malayalam.

കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ആക്ടിംഗ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സ്‌ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും പരിശോധിക്കപ്പെടണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷങ്ങളും അഭ്യൂഹങ്ങളും പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരവകുപ്പ് ജാഗ്രത പാലിക്കണം. കേരളത്തിൽ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ആസൂത്രിത ശ്രമങ്ങളെ കണ്ടുകൊണ്ടുള്ള മാതൃകാപരമായ അന്വേഷണമാണ് നടക്കേണ്ടതെന്നും വി.ടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.

More statements and updates on the same subject.

All news