പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർത്ഥികൾ ഹയർസെക്കൻററി പ്രതിസന്ധി അനുഭവിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാർഥികൾക്ക് ഹയർ സെക്കൻറി സീറ്റുകൾ ലഭ്യമല്ലാത്തത്. വിദ്യാർത്ഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളും ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭ രംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർത്ഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാറിന്റെ വാദം വിചിത്രമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിച്ച് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യമായത്ര പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ കെ.പി, വൈസ് പ്രസിഡണ്ട് എ.ടി ഷറഫുദ്ദീൻ, ഹബീബ് ജഹാൻ, വി.പി.എ ശാക്കിർ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.

- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709